കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം

2021-22 വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടന്നു. സങ്കീർത്തനയുടെ ഗണിത പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു സ്റ്റാഫ് സെക്രട്ടറിയും ഗണിത അധ്യാപകനുമായ ഷൻ സർ സ്വാഗതപ്രസംഗത്തിൽ ഗണിതം എങ്ങിനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് വിശദമാക്കി. സ്കൂൾ പ്രസിഡന്റ് ശ്രീ.P H അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ നമ്മുടെ സ്കൂളിലെ പൂർവ അധ്യാപകനും പാലിയം ഗവണ്മെന്റ് സ്കൂളിൽ നിന്ന് HM ആയി വിരമിച്ച ശ്രീ. K J ജോഷി സർ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നിർവഹിച്ചു . ഗണിതം പഠിക്കുവാൻ ആദ്യം ആ വിഷയത്തെയും അതുപോലെതന്നെ അത് പഠിപ്പിക്കുന്ന അധ്യാപകരെയും ഇഷ്ടപ്പെടുകയാണ് വേണ്ടത് എന്നും ഗണിതം ഇല്ലാതെ വേറൊരു വിഷയവും നിലനിൽക്കില്ല എന്നും തന്റെ സ്വാഗത പ്രസംഗത്തിൽ സർ വ്യക്തമാക്കി . കഴിഞ്ഞ വര്ഷം വരെ നമ്മുടെ സ്കൂളിൽ ഗണിത അദ്ധ്യാപകരായിരുന്ന ഇന്ദിര ടീച്ചർ, ജെമ്മ ടീച്ചർ , അസീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്ദിര ടീച്ചർ തന്റെ സന്ദേശത്തിൽ തുടക്കം മുതൽ ഗണിതം മനസിലാക്കി പാടിക്കണ്ടതിന്റെ ആവശ്യകതെയെയും അതുപോലെ തന്നെ ശാസ്ത്രങ്ങളുടെ റാണി ആണ് ഗണിതം എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നും വിശദീകരിച്ചു . ഗണിതത്തെ പേടിക്കാതെ നമ്മുടെ വരുതിയിൽ നിർത്തുവാൻ അത് ചെയ്തു പഠിക്കണം എന്നും ഏറ്റവും മനോഹരമായ വിഷയം ആണ് ഗണിതം എന്നും മ ടീച്ചർ തന്റെ ആശംസാസന്ദേശത്തിൽ വിശദമായി സംസാരിച്ചു . അസീന ടീച്ചർ തന്റെ ആശംസ പ്രസംഗത്തിൽ ഏറ്റവും കൂടുതൽ ട്രോളുകൾ കിട്ടുന്നത് ഗണിത അദ്യാപകർക്കാണെന്നും ഇപ്പോൾ ഒളിംപിക്സിൽ ആദ്യം മെഡലുകൾ കിട്ടാതെ വന്നപ്പോൾ അതിനുകാരണം PT പെരിയഡിൽ ഗണിത അധ്യാപകർ വന്നു ക്ലാസ് എടുത്തതാണ് എന്ന ട്രോൾ ന്റെ ഉദാഹരണസഹിതം വ്യക്തമാക്കി .നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടിയപ്പോൾ അവിടെയും ഗണിതം ആണ് കൂട്ടായത് എന്നതിലൂടെ ഗണിതം എന്ന വിഷയത്തിന്റെ പ്രാധാന്യം എത്രമാത്രം വലുതാണ് എന്ന് വ്യക്തമാക്കി .HM ലത ടീച്ചർ ആശംസ സന്ദേശത്തിൽ ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിക്കുകയും അതുപോലെ തന്നെ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു. സങ്കീർത്തനയുടെയും കൃഷ്ണാഞ്ജലിയുടെയും വഞ്ചിപ്പാട്ട് പരിപാടിക്ക് ഒരു ഓളം നൽകി . അധ്യാപകരായ സീനത്ത് ടീച്ചർ ,ലിറ്റി ടീച്ചർ ,നിത ടീച്ചർ ,രേഖ ടീച്ചർ കൂടാതെ ഗണിത ക്ലബ് അംഗങ്ങൾ ആയ വിദ്യാർത്ഥികൾ എല്ലാവരും ഗൂഗിൾ മീറ്റിലൂടെ നടന്ന ചടങ്ങിൽ പങ്കെടുത്തു . റാണി ടീച്ചർ ന്റെ നന്ദിയോടെ 4 മണിക്ക് യോഗം അവസാനിച്ചു .