ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/'കണ്ണാടി' ഇ-പത്രം
നമുക്ക് ചുറ്റുമുള്ള ലോകം ഇന്ന് കണ്ണടച്ച് തുറക്കും മുമ്പ് പുതുമയെ പഴമയാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്. എവിടെ നോക്കിയാലും അതിന്റെ പ്രതിബിംബങ്ങൾ കാണാം. കുതിക്കുന്ന ലോകത്തോടൊപ്പം ഓടണമെങ്കിൽ ആദ്യം നമ്മടെ ചുറ്റുപാടുകളെക്കുറിച്ച് നാം അറിവുള്ളവരാവണം. മിഡിയ ക്ലബിലൂടെ ഇറങ്ങുന്ന 'എന്റെ പത്ര'മായ 'കണ്ണാടി'യിൽ കാണുന്നത് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ ഗേൾസ് സ്കൂളിന്റെ ഹൃദയമിടിപ്പാണ്, ശ്വാസോച്ഛാസമാണ്. ഈ പത്രത്താളുകളിൽ വെറും അക്ഷരങ്ങളല്ല, മറിച്ച് ഇവിടുത്തെ അനുഭവങ്ങളും ഓർമ്മകളുമാണ്. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലേക്കും സ്കൂളിന്റെ പുറം ലോകത്തിലേക്കും എത്തിക്കുക, സ്കൂളിനെ കുറിച്ചും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും ഒരു വ്യക്തമായ കാഴ്ചപ്പാട് വളർത്തിയെടുക്കുക എന്നിങ്ങനെയുള്ള ചിന്തകളാണ് ഇ-പത്രമെന്ന പുതിയ കാൽവെപ്പിന് കാരണമായത്. ഈ കണ്ണാടിയിലൂടെ കെ കെ ടിഎം ജി ജി എച്ച് എസ് എസ് എന്ന സ്വപ്ന ലോകത്തിലേക്ക്കടന്നുചെല്ലാം. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ മിഡിയ ക്ലബിലെ കുട്ടി പത്ര പ്രവർത്തകരുടെ പ്രയത്നത്തിന്റെ ഫലമായ ഈ - കണ്ണാടി പ്രകാശം പ്രതിഫലിപ്പിക്കട്ടെ... എന്നും...
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിന്റെ ഇ-പത്രമായ 'എന്റെ പത്രം -കണ്ണാടി'യുടെ ബ്ലോഗ് ലിങ്ക് : https://kannadi-23013.blogspot.com