ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി
വിലാസം
ഇരുമ്പുഴി

G.H.S.S. IRUMBUZHI
,
ഇരുമ്പുഴി പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0483 2739963
ഇമെയിൽghssirumbuzhi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18017 (സമേതം)
എച്ച് എസ് എസ് കോഡ്11122
യുഡൈസ് കോഡ്32051400107
വിക്കിഡാറ്റQ64566792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആനക്കയം,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ414
പെൺകുട്ടികൾ368
ആകെ വിദ്യാർത്ഥികൾ782
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ169
പെൺകുട്ടികൾ206
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനൂപ് പി (ഇൻ-ചാർജ്)
പ്രധാന അദ്ധ്യാപകൻശശി കുമാർ കെ
പി.ടി.എ. പ്രസിഡണ്ട്ബഷീർ കെ. എം.
എം.പി.ടി.എ. പ്രസിഡണ്ട്സബ്‍ന എ
അവസാനം തിരുത്തിയത്
09-09-2022CKLatheef
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഒറ്റനോട്ടത്തിൽ

കുന്നിൻമുകളിൽനിന്നുള്ള കാഴ്ച

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ മലപ്പുറം (കുന്നുമ്മൽ) മഞ്ചേരി റോഡിൽ ഇരുമ്പുഴി മണ്ണംപാറക്കും പാണായിക്കും ഇടയിൽ മെയിൻ റോഡിൽ നിന്നും 500 മീറ്റർ അകലെ പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. മലപ്പുറം ടൌണിൽനിന്നും മഞ്ചേരി ടൌണിൽനിന്നും ഏകദേശം ആറ് കിലോമീറ്റർ ദുരമാണ് ഹൈസ്കൂൾപടിയിലേക്ക് ഉള്ളത്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നുമാണ് കുട്ടികൾ എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ളയുള്ള ക്ലാസുകളിലേക്കായി ഇവിടെ എത്തിച്ചേരുന്നത്. ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത്

ഹയർസെക്കണ്ടറി ഓഫീസ് കെട്ടിടം

ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് രണ്ടും കെട്ടിടങ്ങളാണുള്ളത്. 40 വർഷം പൂർത്തിയായ ഹൈസ്കൂളും 2004 സ്ഥാപിതമായ ഹയർസെക്കണ്ടറി വിഭാഗവും ധ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യങ്ങൾ ഇനിയും സ്കൂളിന് ആവശ്യമുണ്ട്. ക്ലാസുമുറികളും വിവിധങ്ങളായ ലാബ് ലൈബ്രറി സൌകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഓരോവർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ കൂടുന്നതിനാൽ ക്ലാസുകളുടെ പരിമിതി കണക്കിലെടുത്ത് പി.ടി.എ. കമ്മറ്റി നടത്തിയ ശ്രമത്തിന്റെ ഫലപ്രാപ്തി എന്ന നിലയിൽ ജില്ലാപഞ്ചായത്തിന്റെ 6 ക്ലാസുകളുള്ള കെട്ടിടം അടുത്ത അധ്യായന വർഷത്തോടെ പ്രവർത്തനസജ്ജമാകും. അതോടൊപ്പം കിഫ്ബിയുടെ മൂന്നുകോടിയുടെ ബിൽഡിംഗിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു. ഇതോടെ സ്കൂൾനേരിടുന്ന ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും. 2021-22 അധ്യായന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണം

വിഭാഗം ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
ഹൈസ്കൂൾ 414 368 782
ഹയർസെക്കണ്ടറി 170 205 375
ആകെ 584 573 1157

ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു.

പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിലുണ്ടായിരുന്ന കളിസ്ഥലത്ത് കിഫ്ബിയുടെ പുതിയകെട്ടിടം വരുന്നതിനാൽ സ്കൂൾ നിൽക്കുന്ന കുന്നിന്റെ മുകൾ ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വിശാലമായ പുതിയ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ചുറ്റുഭാഗവും നെറ്റ് സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് രൂപം കണ്ടിട്ടുണ്ട്. ഹൈസ്കൂളിനു ഹയർസെക്കണ്ടറിക്കും പ്രത്യേകം ഓപൺ ഓഡിറ്റോറിയവും നിലവിലുണ്ട്.

അകാദമിക നിലവാരം

പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. കോവിഡ് കാലത്ത് നടന്ന (2020-21) പരീക്ഷയിൽ രണ്ട് വിഭാഗത്തിലും 100 ശതമാനം വിജയം നേടിയതോടൊപ്പം. ഹൈസ്കൂൾ വിഭാഗത്തിൽ 72 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചു. 2021-22 വർഷത്തിൽ 26 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് ലഭിക്കുകയും 100 ശതമാനം വിജയം കരസ്ഥമാക്കുകയും ചെയ്തു.

പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)

കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ നേർക്കാഴ്ച

ജെ.ആർ.സി

ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.

എസ്.പി.സി.

ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം

സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. രണ്ട് ബാച്ച് ഇതിനകം പാസിംഗ് ഔട്ട് പരേഡ് വിജയകരമായി പൂർത്തിയാക്കി. ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം,കെ റഫീഖ നിർവഹിച്ചു.

കേഡറ്റുകൾ പരിശീലനത്തിൽ

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.

ലിറ്റിൽ കൈറ്റ്സ് - ഐ.ടി. ക്ലബ്ബ്

ലിറ്റിൽകൈറ്റ്സ് പരിശീലനത്തിൽ

വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2018-19 അധ്യായന വർഷത്തിൽ ഐ.ടി. പഠന പ്രവർത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ ഐ.ടി ക്ലബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ രൂപീകരിക്കുകയും അംഗീകാരം നേടുകയും ചെയ്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു. എട്ടാം ക്ലാസിൽ വെച്ച് കുട്ടികളെ തെരഞ്ഞെടുക്കുകയും ഒമ്പതാം ക്ലാസിൽ വെച്ച് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപോയോഗിച്ച് പ്രത്യേകം പരിശീലനം ലഭിച്ച കൈറ്റ്മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്ന പേരിൽ പ്രത്യേകം പരിശീലനം ലഭിച്ച ഒരു അധ്യാപകനും അധ്യാപികയും ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം പരിശീലനം നൽകുന്നു. അതിന് പുറമെ ശനിയാഴ്ചകളിൽ പ്രത്യേക വിഷയത്തിൽ സ്തൂൾ തല ക്യാമ്പുകളും സംഘടിപ്പിക്കപ്പെടുന്നു. സ്കൂൾ തല ക്യാമ്പുകളിൽ മികച്ച് പ്രകടനം കാഴ്ചവെക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് സബ്-ജില്ലാതല ക്യാമ്പുകളും ഉണ്ടായിരിക്കും. ഇപ്രകാരം ഓരോ വർഷവും വിവിധ ഇനത്തിൽ 4 കുട്ടികൾക്ക് വീതം സബ്-ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചുവരുന്നു. സബ്-ജില്ലയിൽ നിന്ന് ഓരോ ഇനത്തിലും രണ്ട് പേരെ വീതം ജില്ലാ തല ക്യാമ്പിലേക്കും അയക്കുന്നു. കഴിഞ്ഞ (2019) വർഷവും ഈ (2022) വർഷവും സ്കൂളിൽനിന്ന് ഓരോ വിദ്യാർഥികൾ വീതം ജില്ലാ ക്യാമ്പിലേക്ക് സബ്-ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു

മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്ലബ്ബുകളുടെ ഉദ്ഘാടനം ചലചിത്രപിന്നണിഗായകൻ ഇമാം മജ്ബൂർ നിർവഹിക്കുന്നു

പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം എല്ലാ വർഷവും കലാ-കായിക-വൈജ്ഞാനിക മേഖലകളിൽ പ്രശ്സ്തരായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിൽ വിവിധ പരിപാടികളോടെ നടന്നുവരുന്നു. 2022-23 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സൂഫി ഗായകനും ചലചിത്ര പിന്നണി ഗായകരിൽ പുതുമുഖവുമായ ഇമാം മജ്ബൂർ ആണ്. (ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ കൂടുതൽ വായനക്ക് ഈ പേജിന്റെ വലതുവശത്തുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിലെ അതതുക്ലബ്ബുകളുടെ പേരിൽ ക്ലിക്ക് ചെയ്യുക. ഓരോ വർഷത്തെയും തനതു പ്രവർത്തനങ്ങൾ അറിയുന്നതിന് പ്രവർത്തനങ്ങൾ എന്ന ടാബിൽ ഞെക്കി വായിക്കാവുന്നതാണ്)

വ്യക്തി-പഠന ശാക്തീകരണ പദ്ധതികൾ

ഒ.ആർ.സി.

ഒ.ആർ.സി., സ്മാർട്ട് 40 ക്യാമ്പിൽനിന്ന്

ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് ഒ.ആ‍ർ.സി.(Our Responsibility to Children) പ്രധാന ലക്ഷ്യം. അതിനായി സർക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവ‍ർത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഇതിനായി ആദ്യം 5 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്ന് ഇരുമ്പുഴി സ്കൂളായിരുന്നു.

ഇതിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകർക്കും രണ്ട് ദിവസത്തെ പരിശീലനം മഞ്ചേരി ബോയ്സ് സ്കൂളിൽ വെച്ച് നൽകുകയുണ്ടായി. വിവിധ ക്യാമ്പുകളും സ്റ്റഡി ടൂറുകളും ഇതിന് കീഴിൽ നടന്നു. വിദ്യാർഥികളുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പരിഹാരം എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നതാണ് ദൈനംദിന ഇടപാടുകളിൽ ലഭ്യമാകുന്ന വലയൊരു നേട്ടമായി കാണുന്നത്. അതുകൊണ്ട് തന്നെ ദുഷ്ടലാക്കോടെ സ്കൂളിനെ സമീപിച്ച പരിമിതമായ സാമൂഹികവിരുദ്ധ ശ്രമങ്ങളെ നിയമത്തിന് മുന്നിലെത്തിക്കാൻ സ്കൂളിന് സാധിച്ചു. ഇത് കുട്ടികൾക്ക് ഉയർന്ന സുരക്ഷിതത്വ ബോധം പ്രധാനം ചെയ്യുന്നു. സ്കൂളിൽ ഒരു അധ്യാപകന് പ്രധാന ചുമതല നൽകപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് കീഴിൽ അധ്യാപകരുടെ ഒരു ടീം സ്കൂളിൽ പ്രവർത്തിക്കുന്നു. ഗവൺമെൻ്റ് നിശ്ചയിച്ച മുഴുവൻ പരിപാടികളും പൂർണതികവിൽ നടത്താൻ അതിലൂടെ സ്കൂളിന് സാധിച്ചു. അധികൃതരുടെ പ്രശംസപിടിച്ചുപറ്റി. നല്ല നിലയിൽ ഇപ്പോഴും പ്രവർത്തിച്ചുവരുന്നു. ലോക്ക് ഡൗൺ കാലത്തും ഇതിന്റെ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നടത്തി.


ശ്രദ്ധ പദ്ധതി

സ്കൂൾ അസംബ്ലി

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒരു വിഭാഗം വിദ്യാർഥികൾക്കുള്ള പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ ശ്രദ്ധ' പദ്ധതിയുടെ പരിപാടികൾ സ്കൂളിലും ആരംഭിച്ചു. അതിന് മുമ്പ് തന്നെ സമാനമായ ഒരു പരിശീലന പരിപാടി അമൃതം എന്ന പേരിൽ സ്കൂളിൽ നടപ്പാക്കിയിരുന്നു. എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ശ്രദ്ധ പദ്ധതി.

ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

സ്കൂളിൽ ഈ പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു.

നവപ്രഭ പദ്ധതി

ഒമ്പതാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തികരിക്കുന്നതിനായി ഗവ. തലത്തിൽ തന്നെയുള്ള അക്കാദമിക പരിശീലന പരിപാടിയാണ് നവപ്രഭ. 2016-17 അധ്യായന വർഷത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. കൂട്ടികളെ കണ്ടെത്താൻ പ്രത്യേക ടെസ്റ്റ് നടത്തി. തെരഞ്ഞെടുത്ത കൂട്ടികൾക്ക് പിന്നാക്കം നിൽക്കുന്ന വിഷയങ്ങളിൽ പ്രത്യേക പരിശീലനം. സൌജന്യ ടൂർ എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.

സ്കോളർഷിപ്പ് പരീക്ഷകൾ

NMMSE ന് പ്രത്യേക പരിശീനം

വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന് ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി.

ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപിക മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്.

വിജയഭേരി

SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്

സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാ‍ർഥികളുടെ റിസൾട്ടി‍ൽ ഗുണപരമായ നിലവാരം വ‍ർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദ‍ർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവ‍ർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വ‍ർഷങ്ങളി‍ൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സ‍ർക്കാ‍ർ വിദ്യാലയം ഇപ്പോൾ മറ്റു സ‍ർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്.

സാരഥികൾ

പ്രിൻസിപ്പൾ ഇൻചാർജ്: അനൂപ്.പി
പ്രധാനാധ്യാപകൻ: ശശികുമാർ കെ

ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കെ ശശികുമാറും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡോ. അനിൽ പി.എം. എന്നിവരാണ്. പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. ഹൈസ്കൂളിന്റെ സാരഥിയായി 02/07/2021 ലാണ് ശശികുമാർ ചാർജെടുത്തത്. ഹൈസ്കൂളിലെ 32ാമത്തെ മേധാവിയാണ് അദ്ദേഹം. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പത്താമത്തെ മേധാവിയായി ഡോ. അനിൽ പി.എം. 15/06/2013 മുതൽ പ്രവർത്തിച്ചുവരുന്നു.

മാനേജ്മെന്റ്

ജില്ലാപഞ്ചയത്ത് നിർമിച്ച പുതിയ കെട്ടിടം

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം പണി പൂർത്തിയായി ഉദ്ഘാടനം 2022, ജൂലൈ 30 ന് നടക്കും. ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം പുരോഗമിക്കുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക

ക്രമ നമ്പർ പൂർവ്വ വിദ്യാർത്ഥിയുടെ പേര് പ്രശസ്തമായ മേഖല
1 അബ്ദുൽ ഗഫൂർ കെ.എം. മലപ്പുറം എം.എസ്.പി.യിൽ നിന്ന് അസിസ്റ്റന്റ് കമാന്ററായി വിരമിച്ചു. വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയിൽനിന്നുള്ള മെഡൽ ലഭിച്ചു.
2 ഹരിദാസൻ സി. പടിഞ്ഞാറ്റുമുറി കേരളാ പോലീസിൽനിന്ന് DYSP യായി വിരമിച്ചു.
3 മൌയ്തീൻ കുട്ടി കെ.കെ. ISRO തിരുവനന്തപുരത്ത് ശാസ്ത്രജ്ഞനായി സേവനം അനുഷ്ടിക്കുന്നു.
4 പ്രേംജിത്ത് എ. കേരളാ പോലീസിൽ സി.ഐ. ആയി സേവനമനുഷ്ടിച്ചുവരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ്.
5 സന്തോഷ് ഇരുമ്പുഴി അമേച്വർ നാടക പ്രതിഭ. സിനിമ, ദൃശ്യമാധ്യമങ്ങളിൽ അഭിനയം. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
6 സൈതലവി പുന്നങ്ങാടൻ മെഡിസിനിൽ അമേരിക്കയിൽ നിന്ന് PhD.
7 മൊയ്തീൻ കുട്ടി കെ.വി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ DSFC ബ്രാഞ്ചിൽ ജോ.റജിസ്ട്രാർ ആയി വിരമിച്ചു.
8 ഡോക്ടർ പ്രമേദ് ഇരുമ്പുഴി എഴുത്തുകാരൻ. നാട്ടുവൈദ്യം ഒരു ഫോൿലോർ പഠനം എന്ന വിഷയത്തിൽ PhD.
9 നിലൂഫർ പി.എൻ. ദേശീയ സിവിൽ സർവ്വീസ് നീന്തൽ താരം. നിരവധി സ്വർണം വെള്ളി മെഡലുകൾ കരസ്ഥമാക്കി. 2019 ൽ അരങ്ങ് ഇന്റർ നാഷണൽ അവാർഡ് ജേതാവ്.
10 അനസ് ഇ.ടി. അമേരിക്കൽ ഇല്ലിനോയ്ഡ് യൂണിവേഴ്സിറ്റിൽയിൽ നിന്ന് പത്തോളജി വിഷയത്തിൽ ബിരുദാന്തരബിരുദം. സൗദിഅറേബ്യയിലെ കിംഗ് സഊദ് ഹോസ്പിറ്റലിൽ 2 വർഷം ഗവേഷണം. കാനഡയിൽനിന്ന് PhD.
11 മുജീബ് കെ.പി. അഡ്വക്കേറ്റ് കേരളാ ഹൈക്കോടതി.
12 ഡോ. സുഹ്റ കെ.പി. സൈക്കോളജിയിൽ PhD, Mphil, NIMS ൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നു. നിരവധി ബിരുദങ്ങളും ബിരുദാന്നന്തരബിരുദങ്ങളും.
13 ഇർഷാദ് സി കെ കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ സർവീസായ Call Auto യുടെ C.E.O. ഡിസൈനർ.
14 സനാഉള്ള എ.എം. പൂക്കുളത്തൂർ CHM ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ
15 പ്രദീപ് വടക്കുമുറി സർക്കിൾ ഇൻസ്പെക്ടർ
16 മുഹമ്മദ് കുട്ടി റി. പോളിടെക്നിക്ക് പ്രഫസർ

ഉപതാളുകൾ

ചിത്രശാല | കഥകൾ | നേർക്കാഴ്ച ചിത്രങ്ങൾ | തിരികെ വിദ്യാലയത്തിലേക്ക്| അക്ഷരവൃക്ഷം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മലപ്പുറം നഗരത്തിൽ നിന്നും 6 കി.മീറ്ററും മഞ്ചേരിയിൽ നിന്ന് 6 കിലോമീറ്ററും അകലെയായി മലപ്പുറം-മഞ്ചേരി റോഡിൽ (ഇതുവഴിയാണ് പരപ്പനങ്ങാടി-നാടുകാണി ഹൈവേകടന്നുപോകുന്നത്) പാണായിക്കും ഇരുമ്പുഴിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു.
  • അടുത്തുള്ള റെയിൽവെ സ്റ്റേഷൻ: അങ്ങാടിപ്പുറം, തിരൂർ റെയിൽവെസ്റ്റേഷൻ.
  • വിമാനത്താവളം: കാലിക്കറ്റ് എയർപ്പോർട്ട്.
  • ബസ്സ് സ്റ്റോപ്പ് : ഇരുമ്പുഴി ഹൈസ്കൂൾപടി
  • ഫോൺ നമ്പർ :0483 2739963, ഇ-മെയിൽ:ghssirumbuzhi@gmail.com
{{#multimaps: 11.081145, 76.105926 | zoom=12 }}