ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/നാഷണൽ സർവ്വീസ് സ്കീം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക, പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധസേവനങ്ങളിൽ ചിലതാണ്.
| 2025 വരെ | 2025-26 |
- പ്രളയബാധിതരുടെ വീടുകൾ വൃത്തിയാക്കുന്നതിൽ പങ്കുവഹിച്ചു.
- പരിസ്ഥിതി ദിനം ആചരിച്ചു.
- എലിപ്പനി ബോധവൽക്കരണം (ചെരക്കാപറമ്പ് എന്ന ദത്തുഗ്രാമത്തിൽ)
- മലപ്പുറം പ്രിയദർശിനിഹാളിൽ ദുരിതാശ്വാസ പാക്കിംഗ്.
- അധ്യാപദിനത്തിൽ ദത്തുഗ്രാമത്തിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു. അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.