ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ.ആർ.സി., അനുസ്മരണ ക്വിസ്സിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

ജൂനിയർ റെഡ്ക്രോസിന്റ ഒരു യൂണിറ്റ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പഠനത്തിലും സേവനത്തിലും താൽപര്യമുള്ള 8 മുതൽ 10 വരെയുള്ള ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 75 കുട്ടികളാണ് ഇപ്പോൾ ഈ യൂണിറ്റിലുള്ളത്.

ഹെൻട്രി ഡ്യുനന്റ് അനുസ്മരണ ക്വിസ്

ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി

ജെ.ആർ.സി. യുടെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 8 ന് ഉച്ചക്ക് 2 മണിക്ക് ഹെൻട്രി ഡ്യൂനന്റ് അനുസ്മരണ സ്കൂൾതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മുപ്പതോളം JRC കേഡറ്റുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ ഹാദിയ ഹന്ന കെ പി (10G ) ഷഹല ഇ (8A )എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. മുഹമ്മദ് ബാസിം (9E)രണ്ടാം സ്ഥാനവും ആയിഷ നദ (9B) മൂന്നാം സ്ഥാനവും കരസ്തമാക്കി. JRC കൗൺസിലേഴ്സ് സബ്ന സി.എം, നിഷ കെ പി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

ജെ.ആർ.സി., ബോധവൽക്കരണ ക്ലാസ്

മാനസികാരോഗ്യ പദ്ധതി (Mental health Programme)യുടെ ഭാഗമായി 2025 ഒക്ടോബർ 25 ന് ജി.എച്ച് എസ് എസ് ഇരുമ്പുഴിയിൽ, ജില്ലാ ഹോമിയോ ആശുപത്രി (മുണ്ടുപറമ്പ്) യുടെ സഹകരണത്തോടെ ജെ.ആർ.സി. കേഡറ്റുകൾക്കായി ബോധവത്ക്കരണ ക്ലാസും യോഗ പരിശീലനവും നടത്തി. ഡോ. ശ്രീചിത്ര കെ .ജി ( മെഡിക്കൽ ഓഫീസർ, എൻ എ എം , ആയുഷ്മാൻ ഭവ ), ഡോ. ആര്യ ബാബു .ബി .എസ് (നാച്ച്യുറോപ്പതി മെഡിക്കൽ ഓഫീസർ), ജിജിന പി.ടി (യോഗ ഇൻസ്ട്രക്ടർ ആയുഷ്മാൻ ഭവ ) എന്നിവർ അതിഥികളായെത്തി കുട്ടികളുമായി സംവദിച്ചു. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും, അവ നിയന്ത്രണ വിധേയമാക്കുന്നതെങ്ങനെയെന്നും മാനസികാരോഗ്യം എന്ത് ? എങ്ങനെ? എന്നതിനെക്കുറിച്ചും ഡോ. ശ്രീചിത്ര കെ.ജി സംസാരിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ പുതുതലമുറ അനുവർത്തിക്കേണ്ട ഭക്ഷണശീലം, മറ്റ് ദൈനംദിന കാര്യങ്ങൾ , ഉറക്കം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ഡോ. ആര്യ ബാബു സംസാരിച്ചു. ശേഷം യോഗ ഇൻസ്ട്രക്ടർ ജിജിന പി.ടി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നിത്യേന ചെയ്യാവുന്ന യോഗ പരിശീലനവും നടന്നു.

പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഹെഡ് മാസ്റ്റർ ആസിഫലിയുടെ അധ്യക്ഷതയിൽ നടന്നു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ബഷീർ പി.ബി ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.ഡി. മാത്യു സ്വാഗതം പറഞ്ഞു. ഈ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന, ജെ.ആർ.സി കേഡറ്റും എഴുത്തുകാരിയുമായ ഷഹ് ലയുടെ പ്രസിദ്ധീകരിച്ച നോവൽ സ്നേഹോപഹാരമായി 'അതിഥികൾക്ക് നൽകി. JRC കൗൺസിലർമാരായ നിഷ കെ.പി , സബ്ന സി.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിഷ കെ. പി നന്ദി പറഞ്ഞു.