ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2022-23 വരെ2023-242024-25


സർക്കാർ-സർക്കാരേതര എജൻസികൾ 2022-23 അധ്യയനവർഷം വരെ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ അധ്യയനവർഷത്തിലെ മികവുകൾ കാണാൻ അടുത്ത ടാബിൽ ക്ലിക്ക് ചെയ്യുക.

2022-2023 വർഷത്തിലെ മികവുകൾ

ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം

ജില്ലാതല ക്വിസ്സ് മത്സരവിജയികൾ തങ്ങൾക്ക് ലഭിച്ച മെമന്റോയും സർട്ടിഫിക്കറ്റുകളുമായി.

ലോകമണ്ണുദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ മണ്ണുപരിശോധനാ ലാബിന്റെയും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബിന്റെയും നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മണ്ണും കൃഷിയും എന്ന വിഷയത്തിൽ 02-12-2022 ന് ജില്ലാതലത്തിൽ നടത്തപ്പെട്ട ക്വിസ്സ് മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റുബ, ജൽവ നിഷാനി എന്നീ രണ്ടു കൂട്ടികൾ അടങ്ങിയ ടീമാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും 05-12-2022 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽവെച്ച് നടന്ന ലോകമണ്ണുദിനാഘോഷ പരിപാടിയിൽ വെച്ച് വിദ്യാർഥികൾ ഏറ്റുവാങ്ങി. വിജയികളെ സ്കൂൾ അംസംബ്ലിയിൽവെച്ച് ആദരിച്ചു.

മലപ്പുറം ഉപജില്ലാ കായികമേളയിലും മികച്ച നേട്ടം

മലപ്പുറം സബ്‍ജില്ലാകായികമേളയിൽ ലഭിച്ച മെഡലുകളും സർട്ടിഫിക്കറ്റുകളുമായി വിജയികൾ

2022-23 അധ്യായനവർഷത്തിലെ മലപ്പുറം സബ്‍ജില്ലാ കായികമേളയിൽ സ്കൂൾ ഈ വർഷം അത്‍ലറ്റിക് വിഭാഗങ്ങളിലും മികച്ച നേട്ടം കരസ്ഥമാക്കി. 1500 മീറ്റർ ഓട്ടത്തിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഷിഫിൻ 10 ബി ഒന്നാം സ്ഥാനവും, 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും ഹിബ സി.ഐ രണ്ടാം സ്ഥാനവും നേടി. ഹാമർ ത്രോ ഫരീദ 9 സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹാമർ ത്രോ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റുഷ്ദ പി 10 എ ഒന്നാം സ്ഥാനം നേടി. 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ മിൻഹ മുസ്തഫ 10 ബി. മൂന്നാം സ്ഥാനവും 800 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും നേടി. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ട മത്സരത്തിൽ മുഹമ്മദ് ഷിഫിൽ 10 ബി രണ്ടാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ തബ്ഷീർ രണ്ടാം സ്ഥാനവും നേടി. മൂഹമ്മദ് അസ്മിൽഎ.പി. ആൺകുട്ടികളുടെ സീനിയർ വിഭാഗം ഡിസ്‍കസ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫായിസ് ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ഇപ്രകാരം 6 സ്വർണ്ണവും 8 വെള്ളിയും 7 വെങ്കലവുമായി 65 പോയിന്റ് നേടി സബ് ജില്ലാമത്സരത്തിൽ പങ്കെടുത്ത 31 സ്കൂളുകളിൽ ഓവറോൾ 6ാം സ്ഥാനം നേടി കായിക മേഖലയിലെ അത്‍ലറ്റിക് ഇനങ്ങളിലും ഇരുമ്പുഴി സ്കൂൾ എറെ മുന്നിലെത്തി. 2022 നവംബർ 18, 19 തിയ്യതികളിൽ കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരങ്ങൾ.

മലപ്പുറം ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം

അറബികലോത്സവം മലപ്പുറം സബ്‍ജില്ലാ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ടീം ഹെഡ്മാസ്റ്റർ അധ്യാപകർ എന്നിവരോടൊപ്പം.

2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഈ വർഷം കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഓവറോൾ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. കഴിഞ്ഞ പ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനത്തായിരുന്നു. അതിന് മുമ്പ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായിരുന്നു. ഏറെ തിളക്കമുള്ള വിജയമാണ് ഈ വർഷം നേടിയത്. പത്തൊമ്പത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ 15 ഇനങ്ങളിൽ എ ഗ്രേഡും 3 ഇനങ്ങളിൽ ബി ഗ്രേഡും നേടി 84 പോയിന്റ് കരസ്ഥമാക്കി.

മലപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം

സബ്‍ജില്ലാകലോത്സവത്തിൽ തങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകളും ട്രോഫിയുമായി അധ്യാപകരോടൊപ്പം

2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കലോത്സവത്തിന്റെ പ്രധാനവേദിയിൽ വെച്ച് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മൂന്നാം സ്ഥാനത്തിനുള്ള ഓവറോൾ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. 788 കൂട്ടികൾ മാത്രം പഠിക്കുന്ന ഈ സർക്കാർ സ്കൂൾ കൈവരിച്ച ഈ നേട്ടം മികവുറ്റതാണെന്ന് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കാൻ വിളിച്ചു ചേർത്ത അംസംബ്ലിയിൽ ഹെഡ്മാസ്റ്റർ പറഞ്ഞു. പങ്കെടുത്ത ഇനങ്ങളിൽ മിക്കതിലും എ ഗ്രേഡ് നേടി സബ്‍ജില്ലയിലെ സ്കൂളുകളുടെ മുന്നിലെത്താൻ സാധിച്ചത് കുട്ടികളുടെ ചിട്ടയായ പരിശീനലത്തിലൂടെയും കുട്ടികളുടെ അർപ്പണ ബോധത്തിലൂടെയുമാണ്. ഇതിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർഥികളെയും കലോത്സവം കോർഡിനേറ്റർ ടി. റഷീദ് അഭിനന്ദിച്ചു.

മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവം ഓവറോൾ റണ്ണർഅപ്പ്

സബ്‍ജില്ലാ ശാസ്ത്രമേള ഹൈസ്കൂൾവിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടിയതിനുള്ള ട്രോഫി സ്വീകരിക്കുന്നു.

മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവം ജി.വി.എച്ച്.എസ്. പുല്ലാനൂരും, എ.എം.യു.പി.എസ് വള്ളുവമ്പ്രത്തും 2022 ഒക്ടോബർ 19, 20 തിയ്യതികളിലായി നടന്നുകഴിഞ്ഞപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടാൻ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സാധിച്ചു. ഐ.ടി മേള, പ്രവൃത്തി പരിചയമേള, സയൻസ് ഫയർ, സോഷ്യൽ സയൻസ് ഫയർ, മാതമാറ്റിക്സ് ഫയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലും കൂടെ ആകെ 227 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.

ഐ.ടി., പ്രവൃത്തി പരിചയമേളകളിൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് ഫയറിൽ അഞ്ചാം സ്ഥാനവും നേടിയാണ് സ്കൂൾ ഈ നേടത്തിന് അർഹരായത്. മികച്ച് നേട്ടത്തിനുള്ള ഓവറോൾ റണ്ണർഅപ്പ് ട്രോഫി വിദ്യാർഥികളും അധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരിൽ നിന്നും സ്വീകരിച്ചു. മുമ്പ് സൂചിപ്പിച്ചതിന് പുറമെ മാത്തമാറ്റിക്സ് ഫയറിൽ ഷിഫ്ന കെ.കെ. ജില്ലാതല മത്സരത്തിന് യോഗ്യത നേടി.

സബ്‍ജില്ല ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള പ്രദർശനം ഓവറോൾ ചാമ്പ്യൻഷിപ്പ്

പ്രവൃത്തിപരിചയമേള പ്രദർശനം ഒന്നാം സ്ഥാനം നേടിയതിനുള്ള റോളിംഗ് ട്രോഫി അധ്യാപകൻ സ്വീകരിക്കുന്നു

2022-23 അധ്യയന വർഷത്തിൽ ഒക്ടോബർ 19,20 തിയ്യതികളിലായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ വെച്ച് നടന്ന പ്രവൃത്തിപരിചയമേള പ്രദർശനം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവർത്തിപരിചയമേളയിൽ സമ്മാനാർഹരായ വിദ്യാർഥികൾ സബ്‍ജില്ലാതല മത്സരത്തിലും സ്കൂൾതല മത്സരത്തിലും നിർമിച്ച വിവിധ ഉത്പന്നങ്ങളായിരുന്നു സ്റ്റാളിൽ പ്രദർശിപ്പിച്ച് രണ്ട് വിദ്യാർഥികൾ വിശദീകരിച്ചത്. പ്രവർത്തിപരിചയമേളയിലെ വിജയം ഈ വിജയത്തിന് കൂടി സഹായകമായി. പ്രദർശനത്തിൽ പങ്കെടുത്ത മറ്റു 18 സ്കൂളുകളെ പിന്നിലാക്കിയാണ് ഇരുമ്പുഴി സ്കൂൾ ഈ വിജയം സ്വന്തമാക്കിയത്.

സബ്‍ജില്ല ശാസ്ത്രോത്സവം ഐ.ടി. മേള ഓവറോൾ ചാമ്പ്യൻഷിപ്പ്

ഐ.ടി.മേള സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി മലപ്പുറം എ.ഇ.ഒ യിൽ നിന്ന് കുട്ടികളും അധ്യാപകരും സ്വീകരിക്കുന്നു

2022-23 അധ്യയന വർഷത്തിൽ ഒക്ടോബർ 19,20 തിയ്യതികളിലായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ വെച്ച് നടന്ന ഐ.ടി മേളയിൽ 24 പോയിന്റ് നേടി സ്കൂൾ ഐ.ടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഐ.ടി ക്വിസ്സ് പ്രോഗ്രാമിംഗ്, ആനിമേഷൻ, പ്രസന്റേഷൻ, മലയാളം ടൈപിംഗും രൂകൽപനയും, ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമാണം, ഐസിടി. ടീച്ചിംഗ് എയ്ഡ് എന്നിങ്ങനെ മുഴുവൻ ഇനങ്ങളിലും മത്സരിച്ചു. മിക്ക ഇനങ്ങളിലും ഗ്രേഡും പോയിന്റും കരസ്ഥമാക്കി. ഐ.ടി. മേളയിൽ പങ്കെടുത്ത മറ്റു 19 ഹൈസ്കൂളുകളെ പിന്നിലാക്കിയാണ് ഇരുമ്പുഴി സ്കൂൾ ഏറെ കാലത്തിന് ശേഷം ഈ മികച്ച വിജയം നേടിയത്. രണ്ട് ഇനങ്ങളിൽ ജില്ലാതല മത്സരത്തിന് യോഗ്യത നേടി.

ജില്ലാതല മത്സരത്തിന് അർഹത നേടിയവരും മത്സര ഇനവും

  • പ്രോഗ്രാമിംഗ് - സജാദ് പി.
  • ഡിജിറ്റൽ പെയിന്റിംഗ് - ഫാത്തിമ സന ടി.കെ.

സബ്‍ജില്ലാതല ശാസ്ത്രോത്സവം പ്രവർത്തിപരിചയ മേള ഓവറോൾ ചാമ്പ്യൻഷിപ്പ്

പ്രവൃത്തിപരിചയമേള സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് കുട്ടികളും അധ്യാപകരും ഏറ്റുവാങ്ങുന്നു

2022-23 അധ്യയന വർഷത്തിൽ ഒക്ടോബർ 19,20 തിയ്യതികളിലായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിലും എ.എം.യു.പി.എസ് വള്ളവമ്പ്രത്തും വെച്ച് നടന്ന മലപ്പുറം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ 133 പോയിന്റോടെ പ്രവർത്തിപരിചയമേളയിൽ ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ഈ മേളയിൽ സബ്‍ജില്ലയിൽ നിന്ന് ആകെ 21 സ്കൂളുകൾ പങ്കെടുത്തു.

ജില്ലാ മത്സരത്തിന് അർഹരായവരും മത്സര ഇനവും

  • ഷീറ്റ് മെറ്റൽ വർക്ക് - ബിൻഷാദ് പി.
  • വുഡ് വർക്ക് - അഭിനന്ദ്. എ.
  • സ്റ്റഫ്ഡ് ടോയ്സ് - ലിബ. ടി
  • പ്രൊഡക്ട് യൂസിംഗ് റക്സിൻ, ക്യാൻവാസ്, ലെതർ - ഡാലിയാ മോൾ
  • ബീഡ്സ് വർക്ക് - അമൽ എ.കെ.
  • പ്രൊഡക്ട് യൂസിംഗ് വേസ്റ്റ് മെറ്റീരിയൽ - ഫർഹ പറമ്പൻ കാരുതൊടി.
  • എംബ്രോയിഡറി - അഭിനയ എം
  • മെറ്റൽ എൻഗ്രേവിംഗ് - അരുൺ രാജ് ടി.എം.


മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്‍മിന്റൺ മികച്ച വിജയം

ജില്ലാതലം ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ആൺക്കുട്ടികളുടെ ടീം

2022 ഒക്ടോബർ 5 ന് ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ വെച്ച് നടന്ന മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്മിന്റൺ വിവിധ വിഭാഗങ്ങളിളെ മത്സരങ്ങളിൽ മലപ്പുറം ഉപജില്ലയെ പ്രതിനിധീകരിച്ച് ജി.എച്ച്. എസ്.എസി ഇരുമ്പുഴിയിലെ കായിക താരങ്ങൾ മികച്ച് വിജയം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ജൂനിയർ പെൺക്കുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയുള്ള മലപ്പുറം ജില്ലാ ടീമിലേക്ക് 5 പെൺകുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.

സബ് ജില്ലാ ബാൾബാഡ്‍മിന്റൺ ഓവറോൾ ചാമ്പ്യൻഷിപ്പ്

സബ്‍ജില്ലാതലം ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഓവറോൾ നേടിയ ടീം

2022 ഒക്ടോബർ 3 ന്, ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഇരുമ്പുഴി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ സബ്-ജൂനിയർ ആൺകുട്ടികളും ജൂനിയർ പെൺകുട്ടികളും ഒന്നാം സ്ഥാനവും, സബ്-ജൂനിയർ പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് സ്കൂളിലെ കായിക പ്രതിഭകൾ ഓവറോൾ ചാമ്പ്യൻമാരായത്. വിജയികളായ കുട്ടികളെയും കായികാധ്യാപകനെയും എ.ച്ച് എം. അഭിനന്ദിച്ചു.

വന്യജീവി വാരാഘോഷ ക്വിസ്സിൽ ജില്ലയിൽ രണ്ടാം സ്ഥാനം

വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തപ്പെട്ട ക്വിസ്സ് മത്സര വിജയികളെ അസംബ്ലിയിൽ വെച്ച് ആദരിച്ചപ്പോൾ

2022 ഒക്ടോബർ 3 ന് വന്യജിവീ വാരാഘോഷത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റ് മലപ്പുറം ഗവ. കോളേജിൽ വെച്ച് നടന്ന മലപ്പുറം ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഫാത്തിമ റുബ് 10 സി, ജൽവ നിഷാനി 10 എഫ് ടീം രണ്ടാം സ്ഥാനം നേടി. സമ്മാനാർഹരെ സ്കൂൾ അംസംബ്ലിയിൽ വെച്ച് എച്ച് എം. ആദരിച്ചു.

J.R.C ദേശഭക്തിഗാന മത്സരം - രണ്ടാംസ്ഥാനം

സബ്‍ജില്ലയിൽ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിനെ ആദരിക്കുന്നു

മലപ്പുറം സബ്‍ജില്ലാ ജെ.ആർ.സി.യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം മലപ്പുറം എം.എസ്.പി. ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ വെച്ച് നടന്നു. സ്കൂളിൽനിന്ന് 7 പേരുടെ സംഘമാണ് മത്സരിച്ചത്. സബ്‍ജില്ലയിലെ വിവിധ സ്കൂളുകളിലെ ജെ.ആർ.സി. യൂണിറ്റുകളിൽ നിന്ന് ഒട്ടനവധി ടീമുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ ജെ.ആർ.സി. ടീം രണ്ടാം സ്ഥാനം കസ്ഥമാക്കി. ട്രോഫി നേടിയ വിദ്യാർഥികളെ സ്കൂൾ അംസംബ്ലിയിൽ വെച്ച് എച്ച് എം ആദരിച്ചു.

അറബി ടാലന്റ് ടെസ്റ്റിൽ സബ്-ജില്ലയിൽ ഒന്നാമത്.

ജൽവ നിഷാനി മലപ്പുറം AEO യിൽനിന്ന് അവാർഡ് സ്വീകരിക്കുന്നു

അലിഫ് (Arabic Learning Improvement Force)വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അറബിക് ടാലന്റ് ടെസ്റ്റിന്റെ സ്കൂൾതല മത്സരത്തിലെ വിജയിയായ ജൽവ നിഷാനി സി.പി. മലപ്പുറം സബ്-ജില്ലാതല മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും മുഴുവൻ മാർക്ക് നേടി സബ് ജില്ലയിൽ ഒന്നാമതായി ജില്ലാതല മത്സരത്തിന് യോഗ്യത കരസ്ഥമാക്കുകയും ചെയ്തു. മത്സരം ശേഷം നടന്ന ചടങ്ങിൽ വെച്ച് മെമന്റോയും ഒന്നാം സ്ഥാനത്തിനുള്ള കാഷ് അവാർഡും മലപ്പുറം AEO ജസീലയിൽ നിന്ന് ഹൈസ്കൂൾ വിഭാഗം വിജയി ജൽവ നിഷാനി സ്വീകരിച്ചു.

സ്കൂളിന് ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം

സ്കൂൾവിക്കി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു.

2021-22 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി'

സ്കൂൾ വിക്കി'യുടെ മുൻ കോ-ഓർഡിനേറ്ററായിരുന്ന  കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിക്കു ശേഷം 2021 നവംബർ 1 ന് തിരികെ സ്കൂളിലേക്ക് സ്കൂൾ പ്രവേശന ഉദ്ഘാടന വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതായിരുന്നു ഇത്തവണ സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം ഒന്നര ലക്ഷം, ഒരു ലക്ഷം, എഴുപത്തയായിരം രൂപ സമ്മാനത്തുകയുള്ള ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം.

സ്കൂൾ ചരിത്രം, മാനേജ്മെന്റ്, പ്രധാനാധ്യാപകർ, സൗകര്യങ്ങൾ, ലഭ്യമായ അംഗീകാരങ്ങൾ, സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, എന്നിവയെല്ലാം കൃത്യമായി വളരെ ഭംഗിയായി ക്രമീകരിക്കുന്ന വിദ്യാലയങ്ങളിൽ നിന്ന് ഉപജില്ല, ജില്ല, ക്ലസ്റ്റർ,  തുടങ്ങിയ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് 85 സ്കൂളുകൾ മാത്രമായി ചുരുങ്ങിയ സംസ്ഥാന തല മത്സരത്തിൽ മലപ്പുറം ജില്ലയിൽനിന്നുള്ള സ്കൂളുകളിൽ രണ്ടാം സ്ഥാനമാണ് സ്കൂൾ നേടിയത്. ജില്ലതല രണ്ടാം സ്ഥാനം ലഭിച്ച സ്കൂളിന് മെമന്റോയും പ്രശസ്തിപത്രവും 15000 രൂപ കാഷ് അവാർഡുമാണുള്ളത്.

തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചുനടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് സ്കൂളിലെ അധ്യാപക പ്രതിനിധികളും വിദ്യാർഥി-വിദ്യാർഥിനി പ്രതിനിധികളും ചേർന്ന് സ്കൂൾവിക്കി പുരസ്കാരം ഏറ്റുവാങ്ങി. സ്കൂൾ എസ്.ഐ.ടി.സി.യുടെ നേതൃത്വത്തിലാണ് വിക്കി പേജുകൾ അപ്ഡേറ്റ് ചെതുവരുന്നത്. ഡാറ്റകൾ ശേഖരിക്കാനും വാർത്തകൾ തയ്യാറാക്കാനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണം ഉപയോഗപ്പെടുത്തുന്നു. ക്ലബ് കോർഡിനേറ്റർമാരായ അധ്യാപകരും ഈ സംരംഭത്തെ അകമഴിഞ്ഞു സഹായിച്ചുവരുന്നു.

മികച്ച എസ്.എസ്.എൽ.സി. റിസൾട്ട്

മിച്ചവിജയത്തിന് സ്കൂളിന് ലഭിച്ച ആദരം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സ്വീകരിക്കുന്നു.

എസ്.എസ്.എൽ.സി. വിജയം 100 ശതമാനം, 26 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്. ഈ മികച്ച വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വക പ്രത്യേക ആദരം. മെമെന്റോ എച്ച്.എമ്മും പി.ടി.യെ ഭാരവാഹികളും അധ്യാപക പ്രതിനിധികളും ചേർന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖയിൽ നിന്ന് ഏറ്റുവാങ്ങി.

ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം

ഫാത്തിമ റുബക്ക് സ്കൂളിന്റെ ആദരം

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മലപ്പുറം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മങ്കട ബ്ലോക്കിന്റെ സഹകരണത്തോടെ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് നടത്തിയ ജില്ലാതല ആരോഗ്യ പ്രശ്നോത്തരി മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ റുബ കെ ആണ് സ്കൂളിന് ഈ അഭിമാന നേട്ടം നൽകിയത്. ജില്ലയിലെ ഹൈസ്കൂളിൽനിന്ന് തെരെഞ്ഞടുക്കപ്പെട്ട ഒരു വിദ്യാർഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. 2022 ജൂൺ 8 മുതൽ 15 വരെ നടന്ന വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തപ്പെട്ടത്. വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തിലുള്ള ബോധവൽക്കരണമായിരുന്നു ഈ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. സ്കൂളിന് ജില്ലാതല നേട്ടം നൽകിയ ഫാത്തിമ റുബയെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചു.

2021-2022 വർഷത്തിലെ മികവുകൾ

സ്കൂളിന് ചരിത്രവിജയം നൽകിയവർ

ലോക്ക്ഡൗൺ കാലത്തിലെ ഓൺലൈൻ പഠനവും അവസാന മാസങ്ങളിലെ വളരെ കർശനമായ നിയന്ത്രണങ്ങളോടെയുള്ള ഓഫ്-ലൈൻ പഠനവും ഈ പ്രത്യേക അവസ്ഥ മുൻനിർത്തി ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളുമായി കുട്ടികളെ അഭിമുഖീകരിച്ച എസ്.എസ്.എൽ.സിയിൽ ചരിത്ര വിജയമാണ് കുട്ടികൾ നേടിയത്. 72 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി എന്നതാണ് ഈ വർഷത്തിലെ ഏറ്റവും മികച്ച നേട്ടം. കൂടെ 100 ശതമാനം വിജയവും.

2019-20 വർഷത്തിലെ മികവുകൾ

ഉപജില്ലാ ശാസ്ത്രമേളകളിലെ ഓവർഓൾ ചാമ്പ്യൻഷിപ്പ്

ശാസ്ത്രമേള ഉപജില്ലാ ഓവറോൾ ട്രോഫി ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും അധ്യാപകർ സ്വീകരിക്കുന്നു
2019-20 ഉപജില്ലാശാത്രമേളയിൽ മാത്രം വിവിധമേളിലായി ലഭിച്ച ഓവറോൾ മെഡലുകൾ

ഈ അധ്യായനവർഷം നടന്ന മലപ്പുറം ഉപജില്ലാ ശാസ്ത്രമേളകളിൽ വർക്ക് എക്സ്പീരിയൻസ്, എസ്.എസ് മേള, എന്നിവയിൽ ഉപജില്ലാ ചാമ്പ്യൻമാരാവുകയും ഐ.ടി മേളയിൽ മൂന്നാം സ്ഥാനവും സയൻസ്, മാത്സ് മേളകളിൽ മികച്ച പോയിന്റുകൾ നേടി ഹൈസ്കൂൾ വിഭാഗത്തിൽ ഓവർഓൾ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഹൈസ്കൂളിന് സാധിച്ചു.

മികച്ച നേട്ടത്തിന് മഹല്ല് കമറ്റിയുടെ ആദരം, ഹൈസ്കൂൾ
മികച്ച നേട്ടത്തിന് മഹല്ല് കമറ്റിയുടെ ആദരം, ഹയർസെക്കണ്ടറി
അധ്യാപകലോകം നോവൽരചനാ മത്സരത്തിലെ വിജയി ഷീജ ടീച്ചർ

2018-19 വർഷത്തിലെ മികവുകൾ

അറബി കലോത്സവത്തിൽ ഓവറോൾ റണ്ണർഅപ്പ്

സബ് ജില്ലാ അറബി കലാമേളയിൽ ജേതാക്കളായ സ്കൂൾ. ടീം

മലപ്പുറം സബ് ജില്ലാ അറബികലോത്സവത്തിൽ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ ഈ വർഷവും മികച്ച നേട്ടം കൈവരിച്ചു. രണ്ട് വർഷമായി ഓവറോൾ ചാമ്പ്യന്മാരായിരുന്ന സ്കൂൾ ഈ വർഷം കൂടുതൽ പോയിിന്റുകൾ നേടിയെങ്കിലും സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ ഏ.കെ.എം.എച്ച്.എസ്. കോട്ടൂരുമായി നേരിയ വ്യത്യാസത്തിൽ ആകെ പോയിന്റിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ പശ്ചാതലത്തിൽ ഓവറോൾ മെഡലുകൾ ഉണ്ടായിരുന്നില്ല.

മലപ്പുറം ഉപജില്ലാ ഐ.ടി. മേളയിൽ ഓവറോൾ റണ്ണർഅപ്പ്

സബ് ജില്ലാ മേളയിൽ ജേതാക്കളായ ഐ.ടി. ടീം

ശാസ്ത്രോത്സവത്തിന്റെ ഭാഗമായി എം.ഐ.സി. പൂക്കോട്ടൂരിൽ നടന്ന സബ്ജില്ലാ ഐ.ടി മേളയിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും പോയിന്റുകൾ നേടി സ്കൂൾ ഐ.ടി ടീം സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരം മൂന്നാം സ്ഥാനം, ഐ.ടി പ്രൊജക്ട്, വെബ് ഡിസൈനിംഗ് എന്നിവയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് യോഗ്യത നേടി. മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ പോയിന്റുകളും ലഭിച്ചു.

ജില്ലാതല വടംവലി മത്സരത്തിൽ ഇരുമ്പുഴി ജേതാക്കൾ

ജില്ലാതല വടംവലിമത്സരത്തിൽ ജേതാക്കളായ സ്കൂൾ വടംവലി ടീം

ജില്ലാ വടംവലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ വിഭാങ്ങളിലായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വടം വലി മത്സരത്തിൽ പെൺകുട്ടികളുടെ 460 കി.ഗ്രാം. മത്സരത്തിൽ ജി.എച്.എസ്.എസ് ഇരുമ്പുഴി ജേതാക്കളയായി മഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.

കബഡിമത്സരത്തിൽ മലപ്പുറം ഉപജില്ലാ ജേതാക്കൾ

18-9-2018 ന് നടന്ന മലപ്പുറം ഉപജില്ലാ തല കബഡി മത്സരത്തിൽ ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് സബ് ജൂനിയർ ആൺകുട്ടികൾ, സബ് ജൂനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുത്തു. ഇതിൽ സബ് ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും സബ് ജൂനിയർ പെൺകുട്ടികൾ രണ്ടാം സ്ഥാനവും, ജൂനിയർ ആൺകുട്ടികൾ മൂന്നാം സ്ഥാനവും നേടി.

മലപ്പുറം ഉപജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ

ജേതാക്കൾ തങ്ങൾക്ക് ലഭിച്ച ട്രോഫികളുമായി

27-09-2018 മേൽമുറിയിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 12 ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി 300 കുട്ടികൾ പങ്കെടുത്ത മേളയിൽ. ഈ വ‍ർഷവും ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

2017-18 വർഷത്തിലെ മികവുകൾ

മലപ്പുറം ഉപജില്ലാ ഗാന്ധിമേള

ജേതാക്കൾ തങ്ങൾക്ക് ലഭിച്ച ട്രോഫികളുമായി

മുണ്ടുപറമ്പ് എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ഗാന്ധിമേളയിൽ പങ്കെടുത്ത ക്വിസ്, സ്കിറ്റ്, ദേശഭക്തി ഗാനം, ജല ഛായം, പെൻസിൽ ഡ്രോയിംഗ്, ഗാന്ധി പതിപ്പ്, പ്രസംഗം, ഗാന്ധിയൻ ഗാനാലാപനം. എന്നീ മത്സര ഇനങ്ങളിൽ സ്കിറ്റ്, പതിപ്പ്, പ്രസംഗം എന്നിവയ്ക്ക് ഒന്നാം സ്ഥാനം. മറ്റുള്ളവയ്ക്ക് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലയൺസ് ക്ലബ്

ലയൺസ് ക്ലബ്ബ് മഞ്ചേരി ചാപ്റ്റർ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് അൻഷിദ്- ഹസനുൽബന്ന ടീം ഒന്നാം സ്ഥാനം നേടി. മഞ്ചേരി സബ്ജില്ലയിൽ വരുന്ന പ്രമുഖ സ്കൂളുകളെ പിന്നിലാക്കിയാണ് സ്കൂളിലെ മിടുക്കൻമാർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കിയത്.

ഓയിസ്ക ഇൻ്റർനാഷണൽ

മികച്ച സ്കൂളിനുള്ള സമ്മാനം H.M. ٍഏറ്റുവാങ്ങുന്നു

ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ 5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തു.

ഓയിസ്ക ഇൻ്റർനാഷണലിന്റെ ടോപ്പ് ടീൻ മലപ്പുറം ജില്ലാ മത്സരത്തിൽ പ്രഥമ റൌണ്ടിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന മികച്ച പോയിന്റ് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗം, അഭിമുഖം എന്നിവക്ക് ശേഷം സംസ്ഥാനതലത്തിൽ ആൺകുട്ടികളിൽനിന്ന് ജില്ലയെ പ്രതിനിധീകരിക്കാനായി മുഹമ്മദ് അൻഷിദിനെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിലേക്ക് ഓരോ ജില്ലയിൽ നിന്നും ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ് തെരഞ്ഞെടുക്കുക.

കേരള സംസ്ഥാന ആരോഗ്യവകുപ്പ്

ജില്ലാതല ചാമ്പ്യൻമാർ ട്രോഫിയുമായി

കേരളാസംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതലത്തിൽ സംഘടിപ്പിച്ച ജീവിതശൈലീരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മിക്ക ഇനങ്ങളിലും സമ്മാനങ്ങൾ സ്കൂൾ ടീം ജില്ലാ ചാമ്പ്യൻമാരായി.

കേരള സംസ്ഥാന വനം വകുപ്പ്

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന വനംവകുപ്പ് ജില്ലാതലത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ മികച്ച വിജയം നേടി. പ്രസംഗ മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഹസനുൽ ബന്ന മൂന്നാം സ്ഥാനവും നേടി.

വിദ്യാരംഗം കലാസാഹിത്യവേദി

കഥാരചന
വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി.

വിദ്യാരംഗം നടത്തിയ കഥാരചന മത്സരത്തിൽ ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജസീന എ.പി സംസ്ഥാനതല ശിൽപശാലയിൽ പങ്കെടുക്കാനുള്ള അർഹത നേടി.

അലിഫ് ടാലന്റ് സെർച്ച് എക്സാം

കെ.എ.ടി.എഫ് സബ്ജില്ലാ തലത്തിൽ നടത്തിയ അറബിക്ക് ടാലന്റ് സെർച്ച് എക്സാമിൽ സ്കൂളിനെ പ്രതിനിധീകരിച്ച ഹസനുൽ ബന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മലർവാടി ചിത്രരചനാ മത്സരം

മലപ്പുറം ഏരിയാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിനായി നടത്തിയ ജലഛായ ചിത്രരചനാ മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഫ് ലഹ് ഷാദിൽ, മുഹമ്മദ് ശിബിലി എന്നിവർ ജില്ലതല മത്സരത്തിന് സെലക്ട് ചെയ്യപ്പെട്ട 5 പേരിൽ സ്ഥാനം പിടിച്ചു.

യൂറീക്കാ വിജ്ഞാനോത്സവം

യുറീക്കാ, അംഗീകാരം

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ, യുറീക്കാ ജില്ലാ വിജ്ഞാനോത്സവം 2018 ഏപ്രിൽ 3,4 തിയ്യതികളിലായി നിലമ്പൂർ അകമ്പാടത്ത് നടന്നു. നാടകീകരണത്തിൽ മലപ്പുറം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറു പേരിൽ മൂന്നും പേരും ജി.എച്ച് എസ്.എസ് ഇരുമ്പുഴിയിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. റൈഷ, ഗോപിക, ദേവിക . ഇവരിൽ റൈഷയും ഗോപികയും സംസ്ഥാന വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം കുട്ടികളാണ് നാടകീകരണത്തിൽ പങ്കെടുത്തത്.

കലോത്സവങ്ങൾ/മേളകൾ

കലോത്സവങ്ങളിലും സയൻസ് ഫെയറുകൾ ഐ.ടി മേള എന്നിവയിലൊക്കെ നല്ലരീതിയിൽ സാന്നിദ്ധ്യമറിയിക്കാനും ചില ഇനങ്ങളിൽ സബ് ജില്ലയിൽ തന്നെ മുന്നിലെത്താനും ഈ വർഷം സ്കൂളിന് സാധിച്ചു. വഞ്ചിപ്പാട്ടിന് സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി.

അറബി കലാത്സവം

അറബികലോത്സവം സബ്ജില്ലാ ചാമ്പ്യൻ ട്രോഫി
സബ്ജില്ലാ അറബികലോത്സവം ചാമ്പ്യൻമാർ ട്രോഫിയുമായി അധ്യാപകരോടൊപ്പം

മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി സബ്ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. സ്കൂളിന്റെ അന്തസുയർത്തിയ ജേതാക്കൾക്ക് വിജയാദരം ചടങ്ങിൽ വെച്ച് പി.ടി.എ. വക മെമെന്റോ എം.എൽ.എ. വിതരണം ചെയ്തു.

സോഷ്യൽ സയൻസ് ഫെയർ

എസ്.എസ്.ഫയർ സബ്ജില്ലാ റണ്ണർഅപ്

മലപ്പുറം സബ്ജില്ല എസ്.എസ് ഫയറിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മിക്കകുട്ടികളും മികച്ച വിജയവും സമ്മാനവും നേടി സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി.

ഐ.ടി മേള

സബ്ജില്ലാതലത്തിൽ നടന്ന ഐ.ടി മേളയിൽ മിക്ക ഇനങ്ങളിലും മികച്ച വിജയം കാഴ്ചവെച്ച് സബ്ജില്ലാ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ.ടി. പ്രൊജക്ട്, വെബ് ഡിസൈൻ എന്നിവയിൽ ഒന്നാം സ്ഥാവും ഐ.ടി.ക്വിസിൽ മൂന്നാം സ്ഥാനവും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ ഏ ഗ്രെഡും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

സി.വി.രാമൻ പ്രബന്ധരചനാമത്സരം

സയൻസ് ഫെയറിന്റെ ഭാഗമായി നടത്തിയ സി.വി.രാമൻ പ്രബന്ധരചനാ മത്സരത്തിൽ സബ് ജില്ലയിൽനിന്നും ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന തലത്തിൽ ഏ ഗ്രെഡും അതിലൂടെ എസ്.എസ്.എൽ.സിക്ക് ഗ്രെയ്സ് മാർക്കും നേടിയെടുക്കാൻ ഈ മത്സരത്തിൽ പങ്കെടുത്ത മുഹമ്മദ് അൻഷിദിന് സാധിച്ചത് ഈ വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്.

ജില്ലാതല ശാസ്ത്രോത്സവം

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ സമ്മാനം നേടിയ ഇനങ്ങൾ വെയ്സ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റിംഗ്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക്ക് പെയിന്റ് എന്നിവയാണ്.

NMMS/NTS പരീക്ഷകൾ

N.M.M. സ്കോളർഷിപ്പ് നേടിയവർ

നാഷണൽ മീൻസ് കം മെറിറ്റ്, നാഷണൽ ടാലന്റ് സെർച്ച് പരീക്ഷകളിൽ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു. ഈ വർഷം 14 പേർക്ക് സ്കോളർഷിപ്പ് നേടാനായത് സ്കൂളിന്റെ ചരിത്രനേട്ടമായി മാസം തോറും 1000 രൂപ നിരക്കിൽ പ്ലസ്റ്റുവരെയാണ് ഇത് ലഭിക്കുക. ഈ നേട്ടത്തിന് പി.ടി.എയുടെ പ്രത്യേക ഉപഹാരം എച്ച്.എം. ഗിരിജ ടീചർ മലപ്പുറം എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ പേരെ സ്കോളർഷിപ്പിന് അർഹമാക്കിയ സബ് ജില്ലയിലെ സ്കൂളും, ജില്ലയിലെ രണ്ടാമത്തെ ഗവ. സ്കൂളുമാണ് ഇരുമ്പുഴി ഹൈസ്കൂൾ.

കായിക രംഗം

ഉപജില്ലാ സുബ്രദോ കപ്പ്

സ്കൂൾടീം കായികാധ്യാപകനോടൊപ്പം

ഉപജില്ലാ എസ്.എം. (സുബ്രദോ മുകർജി) കപ്പ് ഫുട്ബോളിൽ സെമിഫൈനലിലെത്തി.

വടംവലി:ജില്ലാ ഓവറോൾ റണ്ണർഅപ്പ്

ജില്ലാതലം റണ്ണർഅപ്പ് ചാമ്പ്യൻമാർ

മലപ്പുറം ജില്ല ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ പന്തല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വടംവലി മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും റണ്ണർഅപ് ആയി. ഓവറോൾ റണ്ണർ അപ്പ് ആയി, സ്കൂൾ മിക്കച്ച നേട്ടം കൈവരിച്ചു. 17 വയസ്സിന് താഴെയുള്ള 420 കിലോ, 19 വയസ്സിന് താഴെയുള്ള 440 കിലോ പെൺകുട്ടികളുടെ ഇനത്തിലും 440 കിലോ, 500 കിലോ ആൺകുട്ടികളുടെ ഇനങ്ങളിലും രണ്ടാംസ്ഥാനം സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.

മലപ്പുറം ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ

മലപ്പുറം സബ്ജില്ലാതല സ്കൂൾ ഗെയിംസിൽ ബാഡ്മിന്റൺ സീനിയർ ചാമ്പ്യൻമാരായി. ബാൾ ബാഡ്മിന്റൺ അണ്ടർ 19 ചാമ്പ്യൻഷിപ്പും ഷട്ടിൽ ബാഡ്മിന്റൺ ജൂനിയർ റണ്ണർ അപ്പും കരസ്ഥമാക്കി. കബഡിയിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ

നീന്തൽതാരങ്ങൾ സബ്ജില്ലാ ചാമ്പ്യൻസ് ട്രോഫിയുമായി

കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്.

2017-18 അധ്യായന വർഷത്തിലെ കലാപ്രതിഭകൾ

2017-18 അധ്യായന വർഷം സബ്ജില്ലതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും കലാകായിക മേഖലകളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ ഈ ചെറിയ സർക്കാർ കലാലയത്തിന് സാധിക്കുകയുണ്ടായി. ധാരാളം മിടുക്കരായ പ്രതിഭകളുടെയും അധ്യാപകരുടെയും നിരന്തര ശ്രമം അതിന് പിന്നിലുണ്ട്. വൈവിധ്യമാർന്ന ധാരാളം മത്സരങ്ങളിൽ പങ്കെടുക്കുകയും ഒട്ടേറെ സമ്മാനങ്ങൾ സ്കൂളിന് നേടിത്തരികയും ചെയ്ത മൂന്ന് പ്രതിഭകൾക്ക് ഇരുമ്പുഴി ഗ്രാമീൺ ബാങ്ക് ഭാരവാഹികളുടെ വക പ്രത്യേകം ആദരവ് നൽകുകയുണ്ടായി. പ്രസംഗം (മലയാളം, അറബി, ഹിന്ദി), പ്രബന്ധം (മലയാളം, അറബി), ക്വിസ്സ് (ജനറൽ, എസ്.എസ്.) എന്നീ ഇനങ്ങളിൽ ജില്ലയിലെ മികച്ച വിജയമാണ് മുഹമ്മദ് അൻഷിദ് നേടിയത്. ആദരം നേടിയ മറ്റൊരു പ്രതിഭ ഹസനുൽബന്ന, ക്വിസ് (അറബി, ഐ.ടി., ജനറൽ, എസ്.എസ്), വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ നേടി. ജസീന എ.പി. കഥാരചന, പ്രബന്ധരചന, തർജുമ എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി നേടി.

മുഹമ്മദ് അൻഷിദ്
ഹസനുൽ ബന്ന
ജസീന എ.പി.