സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി | |
---|---|
വിലാസം | |
വടക്കഞ്ചേരി വടക്കഞ്ചേരി പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0492 2255503 |
ഇമെയിൽ | cghsvdy1964@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21001 (സമേതം) |
എച്ച് എസ് എസ് കോഡ് | 09037 |
യുഡൈസ് കോഡ് | 32060200615 |
വിക്കിഡാറ്റ | Q64690083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1212 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 500 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.സി. അനു ഡേവിഡ് |
പ്രധാന അദ്ധ്യാപിക | സിസ്സി ജോസ് തൈ പ്പറമ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | ബാബു മാധവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സലോമി ജോർജ് |
അവസാനം തിരുത്തിയത് | |
11-02-2022 | 21001 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. വിദ്യാലയത്തിന്റെ സാരഥികളായ സി.ബ്ലെന്റീന, സി.ബീഡ്,സി.തോമാസിയ,സി.ആനി മരിയ,സി.മഞ്ജുള,ശ്രീമതി മേരിക്കുട്ടി,ശ്രീമതി എം എ മേരി,സി.ലില്ലി ആന്റോ ,സി.വത്സ തെരേസ്, സി.റോസ്ലിൻ മാത്യു എന്നിവർ നിസ്തുലവും നിസ്വാർത്ഥവുമായ സേവനം അനുഷ്ഠിച്ചവരാണ്. പ്രിൻസിപ്പൽ ഡോ.സി.ആഗ്നൽ ഡേവിഡിന്റെയും, ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128 വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്, 1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18 ഡിവിഷനുകളിലായി 1163 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 492 കുട്ടികളും അധ്യയനം നടത്തിവരുന്നു .ഹയർസെക്കൻഡറി ലീഡർ കുമാരി അലൻ ജോയ് ഹെെസ്ക്കൂൾ ലീഡർ കുമാരി അനഘ എസ് തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും, സാധനയും, സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് 53 പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
- ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
- കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടും കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
- അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബും പരിചയസമ്പന്നരായ അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
- ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തയ്യാറാക്കപ്പെട്ട സുവോളജി ലാബ് ഞങ്ങളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.തത്ത്വവശത്തിനു മാത്രമല്ല പ്രായോഗികമായ പഠനത്തിനും ഈ ലാബ് വിദ്യാർത്ഥികളെ സഹായിക്കുന്നു.
- സസ്യലതാദികളെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ വർഗ്ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തുന്നതിനും,വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം ഉണർത്തുന്നതിനും പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനും ഉപയുക്തമായ ബോട്ടണി ലാബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
- ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഫിസിക്സ് ലാബ് ഇവിടെ സജ്ജീകൃതമാണ്.
- രസതന്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ, സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു.
- ബാന്റ് ട്രൂപ്പ്
ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ഗ്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ 17 അംഗങ്ങളാണുള്ളത്.
- ക്ലാസ് മാഗസിൻ
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഇതൾ വിരിയുമ്പോൾ...........
- വിദ്യാരംഗം കലാസാഹിത്യവേദി
ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം ഇല്ലാതാക്കുന്നതിനും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുവാനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സുപ്രധാന ഇടങ്ങൾ പരിചയപെടുന്നതിനായി വർഷം തോറും പഠനയാത്രകൾ നടത്തിവരുന്നു.
- ലിറ്റിൽ കൈറ്റ്സ്
സാരഥികൾ
സി.ഡോ.ആഗ്നൽ ഡേവിഡ്
(പ്രിൻസിപ്പൽ)
സി.ശോഭാ റോസ് (ഹെഡ്മിസ്ട്രസ്സ്)
സ്റ്റാഫ് ഫോട്ടോ
അധ്യാപകർ(എച്ച്.എസ്.എസ്സ്)
ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപകർ(എച്ച്.എസ്സ്.)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പൂർവസാരഥികൾ | വർഷം | എച്ച്.എം/പ്രിൻസിപ്പൾ | ഫോട്ടോ |
---|---|---|---|---|
1 | സി.തോമാസിയ സി.എച്ച്.എഫ് | 1/6/1964- 29/10/1964 |
ഫസ്റ്റ് എച്ച്.എം.ഇൻച്ചാർജ് | |
2 | സി.ബ്ലെന്റീന സി.എച്ച്.എഫ് | ഒക്ടോബർ 1964- മാർച്ച് 1987 |
എച്ച്.എം | |
3 | സി.ബീഡ് സി.എച്ച്.എഫ് | 1979-1987 1987-1989 |
എച്ച്.എസ്സ്.എ എച്ച്.എം |
|
4 | സി.ആനി മരിയ സി.എച്ച്.എഫ് | 1975-1989 1989-1998 1998-2008 |
എച്ച്.എസ്സ്.എ എച്ച്.എം പ്രിൻസിപ്പാൾ |
|
5 | ശ്രീമതി.മേരിക്കുട്ടി | 1975-2006 2006-2007 |
എച്ച്.എസ്സ്.എ എച്ച്.എം |
|
6 | സി.മഞ്ജുള സി.എച്ച്.എഫ്. | 1983-2000 2000-2008 2008-2009 |
എച്ച്.എസ്സ്.എ. എച്ച്.എസ്സ്.എസ്സ്.ടി പ്രിൻസിപ്പാൾ |
|
7 | ശ്രീമതി എം.എ.മേരി | 1979-2007 2007-2010 |
എച്ച്.എസ്സ്.എ എച്ച്.എം |
|
8 | സി.ലില്ലി ആന്റോ | 1998-2010 2010-2011 |
എച്ച്.എസ്സ്.എ എച്ച്.എം |
|
9 | സി.വത്സാ തെരേസ് സി.എച്ച്.എഫ് | 1993-2009 2009-2016 |
എച്ച്.എസ്സ്.എ,എച്ച്.എസ്സ്.എസ്സ്.ടി പ്രിൻസിപ്പാൾ |
അധ്യാപക രക്ഷകർതൃ സമിതി
പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി ബാബു മാധവൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ
പ്രവേശനോത്സവം
ഓണാഘോഷം & അധ്യാപക ദിനം
ക്രിസ്മസ് ആഘോഷം
സ്കൂൾ വാർഷികാഘോഷം
SSLC മോഡൽ പരീക്ഷ മെഡൽ വിതരണം
മാസ്ക് നിർമാണം
2020 സെപ്റ്റംബർ-5 അധ്യാപികദിനം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പേര്: ധന്യ ശങ്കർ കെ. എസ്.
എസ്.എസ്.എൽ.സി പാസ്സായ വർഷം: 2004 (സമ്പൂർണ്ണ എപ്ലസ്)
പ്ലസ്ടു പാസ്സായ വർഷം: 2006 (സമ്പൂർണ്ണ എപ്ലസ്)
ഇപ്പോഴത്തെ പദവി: അസിസ്റ്റന്റ് പ്രൊഫസർ
വിഭാഗം: സാമ്പത്തിക ശാസ്ത്രം
ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം: സെന്റ് മേരീസ് കോളേജ്, തൃശൂർ
വിദ്യാഭ്യാസ യോഗ്യത: പിഎച്ച്.ഡി സാമ്പത്തികശാസ്ത്രം, എം.എ സാമ്പത്തികശാസ്ത്രം, എം.എ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രം, നെറ്റ്
പേര്: ഡോ. അനുപമ സി.വി
എസ്.എസ്.എൽ.സി പാസ്സായ വർഷം: 2007 (സമ്പൂർണ്ണ എപ്ലസ്)
പ്ലസ്ടു പാസ്സായ വർഷം: 2009 (സമ്പൂർണ്ണ എപ്ലസ്)
ഇപ്പോഴത്തെ പദവി: ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൾ എഡ്യൂക്കേഷൻ ആൻഡ് ഇന്ത്യ സ്റ്റഡീസ്
ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം: അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ്-കൊച്ചി
പേര്: ഡോ.ശ്രീനിജ എം.മേനോൻ
എസ്.എസ്.എൽ.സി പാസ്സായ വർഷം: 2008 (സമ്പൂർണ്ണ എപ്ലസ്)
പ്ലസ് ടു: 2010 (സമ്പൂർണ്ണ എപ്ലസ്)
ഇപ്പോഴത്തെ പദവി: ഗൈനക്കോളജിസ്റ്റ്
വിഭാഗം: മെഡിക്കൽ ഫീൽഡ്
ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം: ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശൂർ
വിദ്യാഭ്യാസ യോഗ്യത: എം.ബി.ബി.എസ്, എം.എസ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി
പേര്: ശ്രുതി സുദേവൻ
എസ്.എസ്.എൽ.സി പാസ്സായ വർഷം: 2013 (സമ്പൂർണ്ണ എപ്ലസ്)
പ്ലസ്ടു പാസ്സായ വർഷം: 2015 (സമ്പൂർണ്ണ എപ്ലസ്)
ഇപ്പോഴത്തെ പദവി: സെപക്ടക്രാ ചാമ്പ്യൻ
വിഭാഗം: കായികം
ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം: ഐ.എ.എസ്.ഇ- തൃശൂർ
വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി ഗണിത ശാസ്ത്രം- മേഴ്സി കോളേജ് പാലക്കാട്, എം.എസ്.സി ഗണിത ശാസ്ത്രം- സെന്റ് മേരീസ് കോളേജ് തൃശൂർ, ബി.എഡ്- ഐ.എ.എസ്.ഇ- തൃശൂർ
പങ്കെടുത്ത കായിക ഇനങ്ങൾ: 2010- ൽ സബ്-ജൂനിയർ നാഷണൽ സെപക്ടക്രാ ചാംപ്യൻഷിപ് അലിലാബാദ്, അരുണാചൽ പ്രദേശ്
2011- ൽ എറണാകുളത്തു വച്ചു നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപ് വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഗോവയിൽ വച്ചു നടന്ന സ്കൂൾ സെപക്ടക്രാ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെങ്കല മെഡൽ നേടി
2012,2014 വർഷങ്ങളിൽ ജൂനിയർ നാഷണൽ സെപക്ടക്രാ ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്ര ബീഹാർ സംസ്ഥാനങ്ങളിൽ വച്ചു നടന്ന മത്സരങ്ങളിൽ പങ്കെടുത്തു് മെഡൽ നേടി.
2015 - 2018 രാജസ്ഥാൻ, ഹൈദരാബാദ്, ആന്ധ്ര പ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ വച്ചു നടന്ന നാഷണൽ സെപക്ടക്രാ മത്സരത്തിൽ പങ്കെടുത്തു് ചാമ്പ്യനായി.
2019-ൽ ചൈനയിൽ വച്ചു നടന്ന ഏഷ്യൻ ബീച്ച് സെപക്ടക്രാ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ നേടി. രാജസ്ഥാനിൽ വച്ച് നടന്ന സീനിയർ നാഷണൽ സെപക്ടക്രാ ചാമ്പ്യൻഷിപ്പിലും, ഉത്തർ പ്രദേശിൽ വച്ചു നടന്ന ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേടി
2020-ൽ ഉത്തർ പ്രദേശിൽ വച്ചു നടന്ന ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി
ചിത്രശാല
വിദ്യാരംഗം കലാസാഹിത്യവേദി
ആർട്സ് ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
വഴികാട്ടി
{{#multimaps:10.592434769046006, 76.48475120604897|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21001
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ