സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌കൃതം ക്ലബ്ബ്

ദേവഭാഷയെന്നറിയപ്പെടുന്ന സംസ്‌കൃതത്തെ അനായാസം കൈകാര്യം ചെയ്യാനും, സംസ്‌കൃത ഭാഷയിലധിഷ്ഠിതമായ കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ മികവ് തെളിയിക്കാനും സംസ്‌കൃതം ക്ലബ്ബിലൂടെ വിദ്യാർത്ഥികൾക്കുസാധിക്കുന്നു.

പ്രവൃത്തി പരിചയ ക്ലബ്ബ്

വളരെ കാര്യക്ഷമമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന പ്രവൃത്തി പരിചയ ക്ലബ്ബിന് വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകി വരുന്നു. കരകൗശല വസ്തുക്കൾ നിർമ്മിച്ചും,പാഴ്വസ്തുക്കളിൽ നിന്ന് ആകർഷവും ഉപയോഗപ്രദവുമായ മറ്റ് വസ്തുക്കൾ (ഉദാ: പേപ്പർ ബാഗ് നിർമ്മാണം,പൂക്കൾ,അലങ്കാരവസ്തുക്കൾ,ആഭരണങ്ങൾ,വസ്ത്രങ്ങളിൽ മനോഹരമായ തുന്നൽ പണികൾ തീർക്കൽ) എന്നിവ ചെയ്തും ഇവിടത്തെ വിദ്യാർത്ഥികൾ പൊതുശ്രദ്ധനേടിയിട്ടുണ്ട്.

ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയെ അനായാസം കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്ത‌രാക്കുന്നതിനും, ഭാഷാധിഷ്ഠിത വ്യവഹാരങ്ങളിലൂടെ രാഷ്‌ട്രഭാഷയിൽ നൈപുണ്യം തെളിയിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.