സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

  • ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
  • കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടും കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
  • അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബും പരിചയസമ്പന്നരായ അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
  • ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തയ്യാറാക്കപ്പെട്ട സുവോളജി ലാബ് ഞങ്ങളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.തത്ത്വവശത്തിനു മാത്രമല്ല പ്രായോഗികമായ പഠനത്തിനും ഈ ലാബ് വിദ്യാർത്ഥികളെ സഹായിക്കുന്നു.
  • സസ്യലതാദികളെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ വർഗ്ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തുന്നതിനും,വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം ഉണർത്തുന്നതിനും പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനും ഉപയുക്തമായ ബോട്ടണി ലാബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
  • ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഫിസിക്സ് ലാബ് ഇവിടെ സജ്ജീകൃതമാണ്.
  • രസതന്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.