ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി
വിലാസം
കൂടരഞ്ഞി

കൂടരഞ്ഞി പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽsslpskoodaranhi@mail.com
കോഡുകൾ
സ്കൂൾ കോഡ്47326 (സമേതം)
യുഡൈസ് കോഡ്32040601105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ലൗലി ടി ജോർജ്
പി.ടി.എ. പ്രസിഡണ്ട്സണ്ണി പെരുകിലംതറപ്പെൽ
എം.പി.ടി.എ. പ്രസിഡണ്ട്ടിന്റു ബിജു
അവസാനം തിരുത്തിയത്
13-01-202247326


പ്രോജക്ടുകൾ



കൂടരഞ്ഞി സെൻറ്‌ സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിൻറെ ഗുരുക്ഷേത്രത്തിൽ നടത്തിയ ധർമയുദ്ധങ്ങളുടെ അനുസ്മരണവും ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ട് ചരിത്രം......


ചരിത്രം

കോഴിക്കോട് ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ, കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944തോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും , സഹനത്തിന്റെയും , അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931ലെ സർവ്വെ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ ,നേത്യത്വത്തിൽ പടുത്തുയർത്തി. 1948ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്.'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ...കൂടുതൽ വായിക്കുക



മുൻ സാരഥികൾ


ഭൗതികസൗകരൃങ്ങൾ

പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം ഇവയിലും രക്ഷിതാക്കൾ സഹകരിക്കുന്നു.

വിശാലമായ ക്ലാസ്സ്‌റൂം.

കംപ്യൂട്ടർലാബ്.

സ്മാർട്ക്ലാസ്സ്‌റൂം.

ടോയിലറ്റ്

ഇന്റെർലോക്കിട്ട മുറ്റം

വിശാലമായ ഗ്രൗണ്ട്

സ്കൂൾ ലൈബ്രറി - ക്ലാസ് ലൈബ്രറി

പുറംപഠനത്തിന് സഹായകമായ തണൽമര തറകൾ

വാഹനസൗകര്യം - സ്കൂൾ ബസ്സ്

വൃത്തിയുള്ള സ്കൂൾ പരിസരം

ഉച്ചഭക്ഷണപദ്ധതി/പാചകപ്പുര




ഭരണസാരഥികൾ

താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തി്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. റവ. ഫാ. ജോസഫ് പാലക്കാട് കോർപ്പറേറ്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ് നിലകൊള്ളുന്നു. 2018-19 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 190 ആൺകുട്ടികളും 178 പെൺകുട്ടികളും അടക്കം 347 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപകനുൾപ്പെട്ട 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.


മാനേജ്‌മന്റ്

അധ്യാപകർ

പി റ്റി എ

നേട്ടങ്ങൾ

മത്സ്യകൃഷി
ശാസ്ത്രവിഭാഗ


  • 2016-17 അധ്യായന വർഷത്തിൽ 10 എൽ.എസ്.എസ് നേടി.
  • 2017-18 അധ്യായന വർഷം 5 എൽ.എസ്.എസ് നേടി.
  • സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി
  • 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.


ഈ വർഷം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളില്ർ നടപ്പിലാക്കിയത്. എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനുള്ള ടാലൻറ് ലാബ് പ്രവർത്തനത്തില്ർ വന്നു. ഇതിലൂടെ ചിത്രരചനാ പരിശീലനം, അബാക്കസ് പരിശീലനം ,കരാട്ടെ പരിശീലനം, പീക്ഷണങ്ങളിലല്ർ ഏർപ്പെടാനുള്ള കഴിവ് എന്നിവ കുട്ടികൾ ആർജ്ജിച്ചു. ജി.കെ പരിശിലനത്തിന്ർറെ ഭാഗമായി തിരുവമ്പാടിയില്ർ വച്ച് നടത്തിയ സുവർണ്ണ ജൂബിലി ക്വിസ്സ് മത്സരത്തില്ർ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാന്ർ സാധിച്ചു. എല്ലാ ആഴ്ചയിലും ക്ലാസ്സടിസ്ഥാനത്തില്ർ നടത്തി വരുന്ന ഇംഗ്ലീഷ് അസംബ്ലി കുട്ടികള്ർക്ക് ആത്മവിശ്വാസം നത്കുന്നു. സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യന്ർ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി


കൂൾ റേഡിയോ

ദിനാചരണങ്ങൾ


കുട്ടികളുടെ പതിപ്പ്

കുട്ടികൾ സ്വന്തം കൈയക്ഷരത്തിൽ മാസിക തയ്യാറാക്കി പ്രദര്ശി്പ്പിച്ചുവരുന്നു. പ്രളയദിന പതിപ്പ്, കേരളപ്പിറവി പതിപ്പ്, ഇംഗ്ലീഷ് കൈയ്യെഴുത്ത് മാസിക, മലയാളം കൈയ്യെഴുത്ത് മാസിക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി തയ്യാറാക്കി. മികച്ച മാസികകൾ തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനങ്ങളും നല്കി വരുന്നു. മാസികളോടൊപ്പം തന്നെ കുട്ടികൾ വരച്ച ചിത്രങ്ങൾ, നിര്മ്മിതികൾ എന്നിവയും പ്രദര്ശി്പ്പിക്കുന്നു.

4 സി ക്ലാസ്സിലെ എല്ലാ കുട്ടികളും മലയാളത്തിൽ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി. ഓരോ പാഠഭാഗത്തും വരുന്ന പ്രവർനങ്ങൾ കുട്ടികൾ സ്വയം ചെയ്ത് മാസികയ്ക്കായി തയ്യാറാക്കി വയ്ക്കുന്നു. പ്രവര്ത്തകനങ്ങളെല്ലാം ഏകോപിപ്പിച്ച് ബൈന്റ് ചെയ്ത് മാസിക പുറത്തിറക്കുന്നു. ഈ വര്ഷപത്തെ മാസിക ബി.പി.ഒ ശ്രീ. ശിവദാസൻ പഠനോത്സവനാളിൽ പ്രകാശനം ചെയ്തു. മാസികകളെല്ലാം പഠനോത്സവത്തിന് പ്രദര്ശിപ്പിക്കുകയും ചെയ്തു.







.............................................................................................................................................................................................................................................................................................................................................

ക്ളബുകൾ

വിവിധങ്ങളായ ക്ലബ്ബുകളുടെ പ്രവർത്തനം സ്കൂളില്ർ നടക്കുന്നു. ഇതിന്ർറെ അടിസ്ഥാനത്തില്ർ കുട്ടികില്ർ മൂല്യ ബോധം വളരുകയും വിവിധ മേളകളെ അഭിമുഖീകരിക്കുവാനുള്ള കഴിവ് ആർജിക്കുകയും ചെയ്യുന്നു.ഓരോ ദിനാചരണങ്ങളും ക്ലബ്ബുകലുടെ മേല്ർ നോട്ടത്തില്ർ സംഘടിപ്പിക്കുന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും ഗ്രൂപ്പുതിരിച്ച് ഏതെങ്കിലും ഒരു ക്ലബ്ബില്ർ അംഗമാകാന്ർ അവസരം നല്ർകുന്നു.

പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ

പഠനത്തോടൊപ്പംതന്നെ അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെടാന്ർ അവസരം നല്ർകുന്നു. കഴിഞ്ഞ വർഷം കൃഷി ീപം പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പില്ർ വരുത്തി. വാഴക്കുലകളുടെ വിളവെടുപ്പുല്ർസവം നടത്തി. ഈ വർഷം അതിന്ർറെ തുടർച്ച എന്നവണ്ണം കോഴികുഞ്ഞുങ്ങലെ നല്ർകി പദ്ധന്തിയുടെ രണ്ടാം ഘട്ടം നടപ്പില്ർ വരുത്തി. ഓണത്തോടനുബന്ധിച്ച് വീടുകള്ർ കൃഷി ചെയ്യാനായി പച്ചക്കറി വിത്തുകള്ർ നല്ർകി. വിശ്രമ വേളകള്ർ ആനന്ദകമാക്കാന്ർ ഡ്രീം റേഡിയോ എന്ന പേരില്ർ റേഡിയോ പ്രോഗ്രാമും ആരംഭിച്ചു. അല്ലാ ക്ലാസുകാരും ിതില്ർ പങ്കാളികളാകുന്നു. കായിക പരിശീലനം നല്ർകുന്നതിനായി സ്കൂള്ർ അധ്യാപകന്ർ ഷാജി ജോസഫിന്ർറെ നേതൃത്ത്വത്തില്ർ പരിീലന പരിപാടികളും നടത്തുന്നു.

കരാട്ടെ
ഒരു മുറം പച്ചക്കറി വിത്തു വിതരണം


കൈത്താങ്ങ്


സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവപ്പെടുന്ന കുട്ടികളെയും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെയും സഹായിച്ചുവരുന്നു. ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒട്ടേറെ കുട്ടികൾ വിഷമതകൾ നേരിട്ടു. ക്യാമ്പുകളിൽ അഭയം തേടേണ്ടതായും വന്നു. ഞങ്ങളുടെ സ്‌കൂളും ഒരു ദുരിതാശ്വാസ ക്യാമ്പായിവർത്തിച്ചു. അവർക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിലും അധ്യാപകരും പി.ടി.എയും ഉണർന്ന് പ്രവർത്തിച്ചു. ഈ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്ത്ഥിനി പ്രിയ പ്രകാശ് എന്ന കുട്ടിയുടെ അച്ഛനും സഹോദരനും ഉരുൾപൊട്ടലിൽ മരിക്കുകയും കുട്ടിയും അമ്മയ്ക്കും സഹോദരിയ്ക്കും സാരമായ പരുക്കുകൾ പറ്റുകയും ചെയ്തു. വീടും, വീടു നിന്ന സ്ഥലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഈ കുടുംബത്തിന് കട്ടിൽ, മേശ, കസേര, പാത്രങ്ങൾ എന്നിവ സ്‌കൂളിൽ നിന്ന് നല്കു‍കയും, കുട്ടികൾ അവരുടെ താത്കാലിക ഭവനം സന്ദർശ്ശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ശാരീരികവും മാനസികവുമായ പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ വീടും കുട്ടികൾ സന്ദർശിക്കുകയുണ്ടായി. കളികളും പാട്ടുമായി ഒരു ദിവസം അവിടെ ചിലവഴിച്ചു.


..............................................................................................................................................................................................................................................................................................................................................................................

വാർത്തകളിൽ വിദ്യാലയം

........................................................................................................................................................................................................................................................................................................................................................................

ചിത്രശാല








  • 2018-19 വർഷത്തെ പ്രവർത്തനങ്ങളിലൂടെ
ചാന്ദ്രദിനം
ഇംഗ്ലീഷ് അസംബ്ലി
ഒരു മുറം പച്ചക്കറി വിത്തു വിതരണം
പ്രവേശനോത്സവം
ഹിരോഷിമാ അനുസ്മരണം
ജനറൽ ബോഡി
എൽ.എസ്.എസ് വിജയികൾ
ബഷീർ അനുസ്മരണം
ഹലോ ഇംഗ്ലീഷ്

...






ബഷീർ അനുസ്മരണം
സ്വാതന്ത്രദിനം

......................................................................................................................................................................................................................................................................................................

.

വഴികാട്ടി

{{#multimaps:11.34406,76.03966|width=800px|zoom=12}}

  • കോഴിക്കോട് -കുന്നമംഗലം- മുക്കം -കൂടരഞ്ഞി
  • കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ സ്കൂൾ സ്ഥിത്ചെയ്യുന്നു

( മുക്കത്തു നിന്ന് 10 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം


....................................................................................................................................................................................................................................................................................................................................................