സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ സ്കൂളിലേക്ക്

തിരികെ സ്കൂളിലേക്ക്

കോവിഡ് പ്രതിസന്ധിയോട് മല്ലടിച്ച ഒന്നരവർഷക്കാലത്തിനുശേഷം കോവിഡിനോടൊപ്പം പൊരുതാനുറച്ച മനസുമായി അധ്യാപകരും, കുട്ടികളും തിരികെ സ്കൂളിലേക്ക്. ഒപ്പം രക്ഷിതാക്കളുടെ പിന്തുണയും പ്രാർത്ഥനയും. 2021 നവംബർ 1 നു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലം തറപ്പേലിന്റെയും , രാഹുൽ ബ്രിഗേഡിയർ വളണ്ടിയർ മാരുടെയും, പഞ്ചായത്തു- കുടുംബശ്രീ അംഗങ്ങളുടെയും, അധ്യാപരുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. സ്കൂൾ പ്രവേശനത്തിന് മുൻപുതന്നെ മാതാപിതാക്കൾക്കുള്ള ഒരു ക്ലാസ് നൽകി. തുടർന്ന് നവംബർ 1, 3 എന്നീ തിയ്യതികളിൽ വിപുലവും എന്നാൽ വ്യത്യസ്തവുമായ രീതിയിൽ പ്രവേശനോത്സവം നടത്തി.

പ്രവർത്തങ്ങൾ

  • ശുചീകരണയജ്‌ഞം
  • ബോധവൽക്കരണ സെമിനാർ
  • എസ് ആർ ജി മീറ്റിംഗ്
  • പ്രവേശനോത്സവം
  • ഫീഡ്ബാക്ക്

................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ നടപടിക്രമങ്ങൾ

ശുചീകരണ യജ്ഞം

ഫോഗിങ്

2021 നവംബർ 1 നു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലംതറപ്പേലിന്റെയും , രാഹുൽ ബ്രിഗേഡിയർ വളണ്ടിയർ മാരുടെയും, പഞ്ചായത്തു- കുടുംബശ്രീ അംഗങ്ങളുടെയും, അധ്യാപരുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. എം പി ടി എ പ്രസിഡന്റ് ടിന്റു ബിജു, പി ടി എ വൈസ് പ്രസിഡന്റ് ജയേഷ് എന്നിവരും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. ഓരോ ക്ലാസ് മുറികളും ഗൺ ഉപയോഗിച്ച് കഴുകുകയും, ഡെസ്ക്, ബെഞ്ച്, മേശ എന്നിവക്ക് പെയിന്റ് അടിക്കുകയും, ഫോഗിങ് നടത്തി അണുനശീകരണം നടത്തുകയും ചെയ്തു. കുടുംബശ്രീ അംഗങ്ങൾ സ്കൂളിന്റെ പരിസരത്തുള്ള കാടുകളും , കുറ്റികളും വെട്ടി തീയിട്ട് നശിപ്പിച്ചു. അധ്യാപകർ സ്കൂളും പരിസരവും മനോഹര ചിത്രങ്ങൾകൊണ്ടും, വർണ്ണ കടലാസുകൊണ്ടും അലങ്കരിച്ചു. കുട്ടികളുടെ നോട്ടം എത്തുന്ന സ്ഥലത്തെല്ലാം ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ബോധവൽക്കരണ സെമിനാർ

സെമിനാർ

കുട്ടികൾ സ്കൂളിൽ എത്തുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കായി ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഇതിന്റെ മുഖ്യ വിഷയം തിരികെ സ്കൂളിലേക്ക് കുട്ടികളെ അയക്കുമ്പോൾ മാതാപിതാക്കൾ അറിയേണ്ടതും, ശ്രെദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെ എന്നാണ്. മാതാപിതാക്കളുടെ താല്പര്യം, സമ്മതപത്രം, സ്കൂളിൽ അയക്കുന്ന കുട്ടിയുടെ കൈയിൽ കരുതേണ്ട വസ്തുക്കൾ, കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ശീലം എന്നിവയെല്ലാം ഈ സെമിനാറിന്റെ വിഷയങ്ങൾ ആയിരുന്നു. ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെ ആണ് സെമിനാർ നയിച്ചത്. സെമിനാറിൽ മാതാപിതാക്കളുടെ ആശങ്ക ദുരീകരിക്കുവാനും അവസരം ഉണ്ടായിരുന്നു. കൂടാതെ സെമിനാറിൽ പങ്കെടുക്കാത്ത മാതാപിതാക്കളെ വിളിച് നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു.

..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

എസ് ആർ ജി മീറ്റിംഗ്

മീറ്റിംഗ്

സ്കൂൾ തുറക്കുന്നതിനു മുൻപായി അധ്യാപകർ ഒരുമിച്ചു കൂടി തുടർ നടപടികൾ ചർച്ചചെയ്തു. ഓരോ ക്ലാസ്സിലും ആദ്യ രണ്ടാഴ്ച എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യണം, മുന്നറിവുകൾ, പോരായ്മകൾ ഇവ എങ്ങനെ തിരിച്ചറിയണം, തുടർ നടപടികൾ എന്തെല്ലാം എന്നീകാര്യങ്ങൾ മീറ്റിങ്ങിൽ ചർച്ച ചെയ്തു. രക്ഷിതാക്കൾ, പി ടി എ അംഗങ്ങൾ ഇവരുടെ സഹകരണം എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ചർച്ചയിലൂടെ കണ്ടെത്തി. സ്കൂളിൽ വന്നതിനുശേഷം അസുഖലക്ഷണം കാണിക്കുന്ന കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫോം, അവരെകൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയുടെ രൂപീകരണം എന്നിവയും ഈ മീറ്റിംഗിൽ നടന്നു. തുടർന്ന് വന്ന ചർച്ചയിൽ നവംബർ 1 നു പി ടി എ അംഗങ്ങളുടെ സേവനം തേടുവാനും, അവതീരുമാനിച്ചു. ............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

പ്രവേശനോത്സവം

പ്രവേശനോത്സവം

മാനസികമായി ഏറെ പിന്തുണ ആഗ്രഹിക്കുന്ന ഈ കോവിഡ് കാലഘട്ടത്തിൽ വീണ്ടും സ്കൂൾ തുറന്നപ്പോൾ കുട്ടികളെ സ്വീകരിക്കുവാനായി വിദ്യാലയ മുറ്ററ്വും, ക്ലാസ് മുറികളും ഒരുങ്ങി. പ്രാദേശിക വ്യത്യാസം അനുസരിച്ചു രണ്ടു ബബിളുകളായി തിരിച്ച കുട്ടികൾക്ക് രണ്ടു ദിവസങ്ങളിലായി (നവംബർ 1 & 4) പ്രവേശനോത്സവം നടത്തി. കുട്ടികളെ സാനിറ്റൈസ് ചെയ്യിക്കുവാനും, തെർമൽ സ്കാനിങ്ങിനുമായി അദ്ധ്യാപകരും, അതോടൊപ്പം കുട്ടികളോടൊപ്പം വരുന്ന മാതാപിതാക്കൾക്കാവശ്യമായ സഹായം പ്രദാനം ചെയ്യുന്നതിനായി പി ടി എ പ്രതിനിധികളും പ്രവർത്തനസജ്ജരായിരുന്നു. രാവിലെ 9.30 ക്ക് ആരംഭിച്ച ക്ലാസ് ഉച്ചക്ക് 12.30 ക്കു ഉച്ചഭക്ഷണത്തോടെ അവസാനിച്ചു. എല്ലാ അദ്യാപകരും കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും നൽകി.

..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഫീഡ്ബാക്ക്

പ്രവേശോത്സവവുമായി ബന്ധപ്പെട്ടു നടത്തിയ എല്ലാ പ്രോഗ്രാമിന്റെയും, പ്രവേശനോത്സവങ്ങളുടെയും വിശകലനം നവംബർ ആദ്യ ആഴ്ചയുടെ അവസാനം നടത്തി. മനോഹരമായരീതിയിൽ എന്നാൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും കുട്ടികളെ തിരികെ സ്കൂളിലേക്ക് ആനയിക്കുവാൻ കഴിഞ്ഞതിൽ എല്ലാരും കൃതജ്ഞരാണ്. കൂടുതൽ ശ്രധിക്കേണ്ട മേഖല ഏതാണെന്നും മീറ്റിംഗിൽ വിലയിരുത്തി.