ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojg (സംവാദം | സംഭാവനകൾ) (info box)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സ്കൂളിനെക്കുറിച്ച്മുൻ വർഷങ്ങളിലൂടെഎൽ പി വിഭാഗംസർഗസൃഷ്ടികൾദിനാചരണങ്ങൾപ്രവർത്തനങ്ങൾപുരസ്‌ക്കാരങ്ങൾസ്‌ക്കൂളുംസമൂഹവും
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
വിലാസം
അവനവഞ്ചേരി

അവനവഞ്ചേരി പി.ഒ.
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം11 - 03 - 1925
വിവരങ്ങൾ
ഫോൺ04702 2632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
യുഡൈസ് കോഡ്32140100310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ963
പെൺകുട്ടികൾ864
ആകെ വിദ്യാർത്ഥികൾ1827
അദ്ധ്യാപകർ61
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില റാണി റ്റി റ്റി
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ നായർ എൽ ആർ
എം.പി.ടി.എ. പ്രസിഡണ്ട്മീനാക്ഷി കെ ജി
അവസാനം തിരുത്തിയത്
06-01-2022Manojg
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




thumb/</left>സ്കൂൾ ലോഗോ

ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ് .ഇപ്പോൾ 50 അദ്ധ്യാപകരും 5 അദ്ധ്യാപകെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി അനില റാണി സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും

ചരിത്രം

അവനവഞ്ചേരി പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെൻറ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു .അക്കാലത്തു തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന "ശ്രീ രാമസ്വാമി അയ്യർ" അവനവഞ്ചേരി നിവാസിയായിരുന്നു . അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യം അവനവഞ്ചേരിയിൽ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിന് ഇടയാക്കി .അക്കാലത്ത് 8 അധ്യാപകരാണ് കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കാനായി വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ആയി സേവനമനുഷ്ഠിക്കാൻ ഭാഗ്യം സിദ്ധിച്ചത് ശ്രീകൃഷ്ണ അയ്യർക്കായിരുന്നു .സ്കൂളിലെ ആദ്യ വിദ്യാർത്ഥി എന്ന ബഹുമതി അപ്പുക്കുട്ടൻ പിള്ളയ്ക്കാണ് . 41 വർഷം ഒന്നു മുതൽ അഞ്ചു വരെ ഉള്ള ഒരു പ്രൈമറി സ്കൂളായി നിലകൊണ്ട ഈ വിദ്യാലയം 1966 ജുൺ മാസം ആയപ്പോൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യവർഷം ആറാം ക്ലാസും തുടർന്നുള്ള വർഷം ഏഴാംക്ലാസും ആരംഭിച്ചു .18 വർഷങ്ങൾക്ക് ശേഷം അതായത് 1984 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഈ പ്രദേശത്തിനാകെ അനുഗ്രഹവും, അഭിമാനകരവും, പ്രയോജനകരവുമായി മാറുകയായിരുന്നു .മൂന്നു നാലു കിലോമീറ്റർ നടന്നു ആറ്റിങ്ങൽ പ്രദശത്തെ സ്കൂളുകളിൽ പോയി വിദ്യ ആഭ്യസിച്ചിരുന്നതിൽ നിന്നും ഒരാശ്വാസം സ്ഥലവാസികൾക്കു അമൃതായി മാറി. കേരളപ്പിറവിക്ക്‌ ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടം പൊളിച്ച് 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കുകയുണ്ടായി .സ്ഥലപരിമിതിമൂലം ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസുകൾ നടത്തേണ്ടതായി വന്നിട്ടുണ്ട് .1966 കാലഘട്ടത്തിൽ ഇതു ഒരു ബേസിക് സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ചർക്ക ഉപയോഗിച്ച് നൂൽ നൂൽക്കുന്ന രീതിയും കൈത്തറിയിൽ വസ്ത്ര നിർമ്മാണവും അഭ്യസിപ്പിച്ചിരുന്നു. ഇന്നും പ്രവർത്തിപരിചയത്തിൽ പലതരത്തിലുള്ള കൈത്തൊഴിലുകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു (ചവിട്ടി നിർമ്മാണം ,ബുക്ക് ബൈൻഡിങ് ,ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം മുതലായവ). എല്ലാ സ്റ്റാൻഡേഡുകളിലും 4 ഡിവിഷൻ വീതമായിരുന്നു തുടക്കത്തിൽ .ഇന്ന് ഹൈസ്കൂളുകളിൽ ഓരോ സ്റ്റാൻഡേർഡും ഏഴും, യുപി ആറു വീതവും ആയി മാറിയിരിക്കുന്നു. 1 മുതൽ 10 വരെ ക്ലാസുകളിൽ ആയി ആകെ 1825 വിദ്യാർഥികളാണ് (962 ആൺകുട്ടികൾ 863പെൺകുട്ടികൾ) ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .354 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ പെടുന്നു .60അദ്ധ്യാപകരും 5 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .സ്കൂളിനെ നയിക്കുന്നത് പ്രഥമാധ്യാപികയായ ശ്രീമതി അനില റാണി ടീച്ചറാണ്

എന്റെ ഗ്രാമത്തെക്കുറിച്ചു കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം 
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെൻറ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെൻറ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിൻറെ ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി എൽ .പി വിഭാഗവും പ്രവർത്തിക്കുന്നു.എച്ച് എസ് യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .വിശാലമായ സെമി പെർമനന്റ് സ്റ്റേജ് മുൻഭാഗത്ത് തന്നെ ദൃശ്യമാണ്.എതിർ വശങ്ങളിലായി ഇരുനിലകെട്ടിവും മൂന്നുനില കെട്ടിടവും കാണാം. ആകെ 40 മുറികൾ. താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, സ്കൂൾ സൊസൈറ്റി എന്നിവ പ്രവർത്തിക്കുന്നു. മൂന്നുനില കെട്ടിടത്തിൻെറ രണ്ടാം നിലയിൽ വിജ്ഞാനത്തിൻെറയും സർഗാത്മകതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ വേറിട്ടതാക്കുന്നു. ഇരു നില കെട്ടിടത്തിന് മുകളിലത്തെ നിലയിൽ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു. മുപ്പതോളം കമ്പ്യൂട്ടറുകൾ. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം . എച്ച് എസ് വിഭാഗത്തിലെ ഹൈടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയശാസ്ത്രലാബ് ശാസ്ത്ര പഠനം രസകരവും താല്പര്യജനകവുമാക്കുന്നു. കുട്ടികൾ കുട്ടിശാസ്ത്രജ്ഞന്മാർ ആയി മാറുന്ന കാഴ്ച. യു പി വിദ്യാർഥികൾക്കായി പ്രത്യേക ഐ. ടി ലാബ് സൗകര്യമുണ്ട്. ഈ ബഹുനിലക്കെട്ടിടങ്ങൾ കടന്ന് അല്പം മുന്നോട്ടായി വീണ്ടും മറ്റൊരു ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. മുകളിലത്തെ നില വിശാലമായ ഹൈ ടെക് ഹാൾ ആണ് .ഇരുന്നൂറ്റിയമ്പതിലധികം പേർക്കിരിക്കാവുന്ന വിശാലമായ ഹാൾ. അല്പം മുന്നോട്ട് ആയി പഴമ നിലനിർത്തിയിരിക്കുന്ന ഓടിട്ട കെട്ടിടം കാണാം. പ്രവർത്തിപരിചയ ക്ലാസ്സുകൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. വൃത്തിയും വെടിപ്പും സൗകര്യവുമുള്ള പാചകപ്പുരയും , ഡൈനിങ് ഹാളും കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തന്ന വിധം സജ്ജീകരിച്ചിരിക്കുന്നു. ബയോ ഗ്യാസ്, എൽപിജി എന്നിവ പ്രത്യേകമായി തന്നെയുണ്ട്. എസ് പി സി റൂം പ്രത്യേകമായി പ്രവർത്തിക്കുന്നു . കുട്ടികൾക്ക് പ്രഥമശുശ്രൂഷ സൗകര്യം ഉറപ്പുവരുത്തുന്നതിനുപകരിക്കുന്ന നേഴ്സ്റൂം സ്കൂളിൽ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ സജ്ജമാണ്. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഒപ്പം കുഴൽ കിണറും ഉണ്ട്. റോഡിന്റെ മറുവശത്തു അല്പം അകലെ ഉള്ളിലേക്കായാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് . എൽ പി വിഭാഗത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കടമ്പു മരവും ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡനുമാണ് നമ്മെ വരവേൽക്കുന്നത് .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 4 കെട്ടിടങ്ങളിലായി 16 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ എൽപിയിൽ സജീവമായി പ്രവർത്തിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു. പ്രീ പ്രൈമറി വിഭാഗവും അത്യാധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .എൽപി കെട്ടിടത്തിന്റെ അങ്കണം തറയോട് പാകിയിരിക്കുന്നു. കുടിവെള്ള ലഭ്യതക്കായി കുഴൽ കിണർ ,കിണർ എന്നിവ എൽ പിയിലും ഉണ്ട് .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.

മാനേജ്മെന്റ്

മുൻ സാരഥികളെകുറിച്ചറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്കൂൾ പി ടി എ അംഗങ്ങൾ

കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം - അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്കൂളിന് മുതൽക്കൂട്ടാണ്.
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്കൂൾ പി ടി എ അംഗങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ പഠനോത്സവം

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം

ഗവ.എച്ച് .എസ് അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മഴച്ചിന്ത് ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മുൻസിപ്പാലിറ്റി ചെയർമാൻ എം പ്രദീപ് സർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ്. മധു സർ അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി സജിൻ സർ നന്ദി പ്രകാശിപ്പിച്ചു. പ്രഥമ അധ്യാപികയായ എം ആർ മായാ ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഡിസീല ടീച്ചർ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു. 81 ഡിജിറ്റൽ പേജുകളിൽ തയ്യാറാക്കിയ ഈ ഡിജിറ്റൽ മാഗസിൻ സ്കൂൾ ബ്ലോഗിലൂടെ പൊതുജനങ്ങൾക്കും വായിക്കുവാൻ കഴിയും.

മാഗസിൻ പ്രകാശനം മഴചിന്ത്

ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്

പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനമികവ് ഒന്നുകൂടി തെളിയിക്കുകയാണ് യൂ പി വിഭാഗം കുട്ടികളുടെ ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് .തങ്ങൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയും എന്ന് വ്യക്തമാക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനങ്ങൾ .അവനവഞ്ചേരി സ്കൂളിൽ ജനുവരി 5,6തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ്, ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി. ടി .എ പ്രസിഡന്റ് ശ്രീ എൽ. ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് ..കുട്ടികളുടെ പ്രകടനങ്ങൾ നേരിട്ടുകണ്ടറിഞ്ഞ അവർ ഇത്തരം പ്രവർത്തങ്ങളിൽ തങ്ങളുടെ വിശ്വാസം വ്യക്തമാക്കി എൽ .പി ക്യാമ്പ് ജനുവരി 12,13തീയതികളിൽ നടക്കും

വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഹലോ ഇംഗ്ലീഷ് Theatre ക്യാമ്പ്

https://www.facebook.com/100008622974445/videos/2012450935718986/


അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം

സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻറ് സോഷ്യൽ ആക്ഷൻ (CISSA) കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് അംഗീകാരം. കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനത്തെ 136 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഓവറോൾ പ്രകടനത്തിനാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിൽ നടക്കുന്ന നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു പുറമേ 'എന്റെ സ്കൂൾ എന്റെ കൃഷിത്തോട്ടം' എന്നയിനത്തിൽ പ്രോജക്ട് അവതരണത്തിനും നാടൻപാട്ടിന്റെ വ്യക്തിഗത - ഗ്രൂപ്പ് മൽസരങ്ങളിലും സമ്മാനങ്ങൾ നേടിയാണ് സ്കൂളിന് സംസ്ഥാനത്തെ മികച്ച എട്ടു സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞത്. ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് പുരസ്കാരം. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികൾക്ക് മെഡലുകളും ലഭിച്ചു. സ്കൂളിൽ നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് ഹരിത വിദ്യാലയ പുരസ്കാരം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം, അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയുടെ വിതുര ബേബിി സ്മാരക പുരസ്കാരം, കൃഷിഭവന്റെ പുരസ്കാരം എന്നിവ നേരത്തേ സ്കൂൾ നേടിയിട്ടുണ്ട്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാലക്കാട് പട്ടാമ്പി മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്ന കേരള സ്കൂൾ അഗ്രി ഫെസ്റ്റിന്റെ സമാപനയോഗത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉപഹാരങ്ങൾ സമ്മാനിച്ചു. മുഹമ്മദ് മുഹസ്സിൻ എം.എൽ.എ., സിസ്സ ഡയറക്ടർ ഡോ.പീതാംബരൻ, ഇറാം ഗ്രൂപ്പിന്റെ സി.ഇ.ഒ. മനോഹർ, സ്കൂൾ മാനേജർ ഡോ.സിദ്ദിക്ക് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ പുരസ്കാരം നേടുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ വിദ്യാലയമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.

കേരള സ്കൂൾ അഗ്രി ഫെസ്റ്റ്

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ കേരള സ്കൂൾ അഗ്രി ഫെസ്റ്റ്

പ്രൈമറി വിഭാഗവും ഹൈടെക്ക്,

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന നാല് അധ്യാപകർ ചേർന്ന് സ്കൂളിലെ കെ.ജി. വിഭാഗത്തിലെ കുട്ടികൾക്കായി രണ്ട് ഡിജിറ്റൽ പ്രൊജക്ടറുകൾ വാങ്ങി നൽകി. അങ്ങനെ സ്കൂളിലെ പ്രൈമറി വിഭാഗവും ഹൈടെക്ക് ആകുന്നു. ഇതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ശ്രീമതി സുകുമാരി അമ്മ, ശ്രീമതി പി.ജി.ഷീല, ശ്രീമതി ശോഭനകുമാരി, ശ്രീ ജി.എസ്.അനിൽകുമാർ എന്നിവർക്ക് ആശംസകൾ

പ്രൈമറി വിഭാഗവും ഹൈടെക്ക്

ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'

https://youtu.be/LvMa6VxS61M

ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'

മൂന്നാം വട്ടവും സ്വർണമെഡൽ

സ്വർണ്ണത്തിളക്കത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ അഫ്രീൻ മുഹമ്മദ്.സംസ്ഥാന അമച്വർ തയ്‌ക്വാഡോ ചാമ്പ്യൻഷിപ്പിൽ മൂന്നാം വട്ടവും സ്വർണമെഡൽ നേടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ അഫ്രീൻ മുഹമ്മദ് താരമായി. കളമശ്ശേരിയിൽ നടന്ന മൽസരത്തിലാണ് 14, കേഡറ്റ് വിഭാഗത്തിൽ അഫ്രീൻ സ്വർണമണിഞ്ഞ് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. അഫ്രീന്റെ സഹോദരൻഅദീപ് മുഹമ്മദും ഈ ചാമ്പ്യൻഷിപ്പിൽ 17, ജൂനിയർ വിഭാഗത്തിൽ സ്വർണം നേടി ദേശീയ മൽസരത്തിന് യോഗ്യത നേടിയിരുന്നു. എസ്.എം.സുനീർ സബിത ദമ്പതികളുടെ മകനായ ഒൻപതാം ക്ലാസുകാരൻ അഫ്രീൻ നവംബർ മാസം രാജസ്ഥാനിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

സ്വർണ്ണത്തിളക്കത്തിൽ അഫ്രീൻ മുഹമ്മദ്.

യുറീക്കാവിജ്ഞാനോത്സവം

യുറീക്കാവിജ്ഞാനോത്സവം യു പി -മേഖലാ തലത്തിൽ നിന്നും ജില്ലാതല ത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട 10പേരിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് ഗവ.എഎച്ച്.എസ് അവനവഞ്ചേരി യിലെ കൊച്ചുമിടുക്കർ -അദ്വൈത് ,ആകാശ് .ഒപ്പം അടുത്തതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനഘയും.

അഭിനന്ദനങ്ങൾ

കൂട്ട മാഗസിൻ പ്രകാശനം

റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ

സ്കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.

കൂട്ട മാഗസിൻ പ്രകാശനം

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ മാഗസിൻ ഉദ്ഘാടനം


ഓണത്തിന് ഒരു മുറം പച്ചക്കറി

ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിനായി കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്ത് പാക്കറ്റിന്റെ വിതരണോദ്ഘാടനവും മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭ കൃഷി ഫീൽഡ് ഓഫീസർ ശ്രീ.പുരുഷോത്തമൻ നിർവ്വഹിച്ചു .പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്രം സ്പോൺസർ ചെയ്ത ആറ്റിങ്ങൽ മോഡേൺ ബേക്കറി മാനേജർ ശ്രീ.മധു, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം.ആർ. മായ, മലയാള മനോരമ മാർക്കറ്റിംഗ് ഇൻസ്പെക്ടർ ശ്രീ. ദീപു, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജിൻ എന്നിവർ സംസാരിച്ചു.

ഓണത്തിന് ഒരു മുറം പച്ചക്കറി'

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ ഓണത്തിന് ഒരു മുറം പച്ചക്കറി

കുട്ടികർഷകർ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് തരിശുനിലം പാട്ടത്തിനെടുത്ത് നടത്തുന്ന നെൽകൃഷി. ഈ വർഷത്തെ കൃഷിക്കാവശ്യമായ നിലം ഒരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചുപരുത്തിയിൽ കട്ടയിൽകോണം ഏലായിൽ 60 സെന്റ് സ്ഥലത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്ത് പാകി മുളപ്പിച്ച് ഞാറുകളാക്കുകയും നിലം ഉഴുത് കുമ്മായം ചേർത്ത് പാകപ്പെടുത്തുകയും ഒക്കെ ചെയ്തു. നെൽകൃഷിയുടെ ഓരോ ഘട്ടവും നേരിട്ട് അറിഞ്ഞ് ആസ്വദിക്കുകയാണ് ഈ കുട്ടി കർഷകർ. കുട്ടികൾ ഏറ്റെടുത്ത് നടത്തി നെൽകൃഷി വിജയിച്ചത് ആ പാടശേഖരത്തിലെ മറ്റ് കർഷകർക്ക് ഒരു പ്രചോദനമാവുകയും ആ മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ നെൽകൃഷി വ്യാപിയ്ക്കുകയും ചെയ്തിരിക്കുകയാണ്.

കുട്ടികർഷകർ

പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി

സംസ്ഥാന ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് 'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി' എന്ന പദ്ധതി പ്രകാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെകുട്ടികൾ ശേഖരിച്ചപഠനസാമഗ്രികൾ പ്രളയ ദുരിതമനുഭിക്കുന്ന സ്ഥലങ്ങളിലെ സ്കൂൾ കുട്ടികൾക്ക് നൽകാനായി ശിശുക്ഷേമസമിതി പ്രവർത്തകരെ ഏൽപ്പിച്ചു. സ്കൂൾ ബാഗുകൾ, നോട്ടുബുക്കുകൾ, പേനകൾ, പെൻസിലുകൾ, ഇൻസ്ട്രുമെൻറ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, വാട്ടർബോട്ടിലുകൾ ഉൾപ്പെടെയുള്ള നൂറിലേറെ പാക്കറ്റുകളാണ് കുട്ടികൾ ശേഖരിച്ചു നൽകിയത്.

ചങ്ങാതിക്കൊരു സ്നേഹപ്പൊതി'

പ്രശസ്തരായ പൂർവവിദ്യാർഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെക്കുറിച്ചറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വഴികാട്ടി

{{#multimaps: 8.693892,76.8358515 | zoom=12 }}

മികവുകൾ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം "
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=jwVffku0gWE

വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുട്ടികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി നടപ്പിലാക്കി വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ വിതരണോദ്ഘാടനം നിർവ്വഹിച്ചു

'വിശപ്പിനു വിട'

നെൽകൃഷി സമൃദ്ധി തിരിച്ചുപിടിക്കാൻ നടീലുൽസവം

നാടിനു നഷ്ടപ്പെട്ട നെൽകൃഷിയുടെ സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടീലുൽസവം സംഘടിപ്പിച്ചു. ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന 60 സെന്റ് നിലം പാട്ടത്തിനെടുത്താണ് സ്കൂളിലെ 'നല്ലപാഠം' പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. സ്കൂളിലെ സ്ഥലപരിമിതി വകവയ്ക്കാതെ നെൽകൃഷിക്കു പുറമേ കഴിഞ്ഞ മൂന്ന് വർഷമായി തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും കേഡറ്റുകൾ ഏറ്റെടുത്ത് നടത്തി വിജയം നേടിയിട്ടുണ്ട്. മുദാക്കൽ കൃഷി ഭവന്റെ സഹകരണത്തോടെ നടത്തുന്ന നെൽകൃഷിയിലും രണ്ടാം വട്ടവും നൂറുമേനി വിളവ് പ്രതീക്ഷിക്കുകയാണ് കേഡറ്റുകൾ. നെൽകൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ട് ഇടപെട്ട് കൃഷി രീതികൾ പഠിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് നിർദേശങ്ങളും ഉപദേശങ്ങളുമായി കൃഷി ഓഫീസറെ കൂടാതെ മുതിർന്ന കർഷകനായ രഘുനാഥനും കുട്ടികൾക്കൊപ്പമുണ്ട്. തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയിച്ചതിന് കൃഷി വകുപ്പിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കട്ടയിൽ കോണത്ത് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഞാറുനട്ടുകൊണ്ട് നടീലുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.വിജയകുമാരി, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, കൃഷി അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, അഗ്രോ സർവീസ് സെൻറർ കൺവീനർ ജി.സുന്ദരേശൻ നായർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വർഷം കുട്ടികളുടെ നേതൃത്വത്തിൽ തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയം കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കട്ടയിൽകോണം മേഖലയിലെ കൂടുതൽ കർഷകർ നെൽകൃഷി ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്.

നടീലുൽസവം.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നെൽകൃഷിക്ക് നൂറുമേനി വിളവ്.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ തരിശുനില നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഇടയ്ക്കോട് കട്ടയിൽ ക്കോണത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് നെൽക്കൃഷി നടത്തിവരികയാണ്. 'പ്രത്യാശ' ഇത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്. പൂർണമായും ജൈവ വളപ്രയോഗരീതിയിൽ നടത്തിയ നെൽക്കൃഷിക്ക് നൂറുമേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് കുട്ടികൾ. ഞാറുനടീൽ മുതൽ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടത്തിയത്. മുദാക്കൽ കൃഷിഭവന്റെ സാങ്കേതിക സഹായവും മുതിർന്ന കർഷകനായ രഘുനാഥന്റ നിർദ്ദേശങ്ങളും കുട്ടികൾക്ക് ഏറെ സഹായകമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.ടി. സുഷമാദേവി, കൃഷി ഓഫീസർ മണികണ്ഠൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, പാടശേഖര സമിതി കൺവീനർ ശശിധരൻ, രഘുനാഥൻ, നല്ലപാഠം കോ-ഓർഡിനേറ്റർ എൻ.സാബു എന്നിവർ പങ്കെടുത്തു. കുട്ടികൾ ഏറ്റെടുത്ത നെൽകൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ കട്ടയിൽ ക്കോണത്ത് കൂടുതൽ കൃഷിക്കാർ നെൽകൃഷി ചെയ്യാൻ മുന്നോട്ടുവന്നിട്ടുണ്ട്.

സുരക്ഷിതാഹാരം... ആരോഗ്യത്തിനാധാരം'


മികവാർന്ന മറ്റു പ്രവർത്തനങ്ങൾ

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ കൃഷി

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ നാടിനു മാതൃകയായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെകുട്ടികൾ

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ ലോക ബഹിരാകാശ വാരാഘോഷം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ റോഡ്‌ സുരക്ഷ ക്ളബിന്റെ ഉദ്ഘാടനം ...

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ ആഘോഷമില്ലാത്തവർക്കൊപ്പം ക്രിസ്തുമസ് സ്നേഹം പങ്കിട്ട്....


ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കൈത്താങ്ങ്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കളിക്കളം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലഹരി വിരുദ്ധ ദിനാചരണം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ബോധവല്ക്കരണ ക്ളാസ്

ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം

https://youtu.be/LvMa6VxS61M

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/റോളർസ്കേറ്റിംഗ് പരിശീലന ക്യാമ്പ്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്വയംരക്ഷാ പരിശീലനം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കയ്യെഴുത്ത് മാസികപ്രകാശനം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ പിറന്നാൾ മധുരം... വായന മധുരം.

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്കൂൾ ബസ് ഉദ്ഘാടനം.

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പരിസ്ഥിതി ദിനാചരണം.

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവേശനോൽസവം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി..

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഓസോൺ ദിനാചരണം ..

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കലോൽസവ കാഴ്ചകൾ