ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(42021 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
42021 656.jpg
ജി എച്ഛ് എസ് അവനവഞ്ചേരി.jpg
വിലാസം
അവനവഞ്ചേരി

അവനവഞ്ചേരി പി.ഒ.
,
695103
സ്ഥാപിതം11 - 03 - 1925
വിവരങ്ങൾ
ഫോൺ04702 2632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
യുഡൈസ് കോഡ്32140100310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ924
പെൺകുട്ടികൾ871
ആകെ വിദ്യാർത്ഥികൾ1795
അദ്ധ്യാപകർ59
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിമി ജി എൽ
പി.ടി.എ. പ്രസിഡണ്ട്പ്രഭൻ റ്റി എൽ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സുധീർ
അവസാനം തിരുത്തിയത്
15-02-202442021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[1]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ്‌ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത് . അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയംതലയുയർത്തിനിൽക്കുന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി അനിലറാണി സേവനമനുഷ്ടിക്കുന്നു. ആറ്റിങ്ങൽ[[2]]lമുൻസിപ്പാലിറ്റിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[3]], കരവാരം, കിഴുവലം [[4]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും.

ചരിത്രം

അവനവഞ്ചേരി [[5]]പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
തുടർന്നു വായിക്കൂ

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് , യു.പി വിഭാഗത്തിലും 40സെന്റ് സ്ഥലം എൽ.പി വിഭാഗത്തിലുമാണ് .റോഡിന്റെ ഒരു വശത്തായിഎച്ച് .എസ് , യു.പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. എച്ച്.എസ്, യു.പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .

കൂടുതൽ അറിയുവാനായി....

മാനേജ്മെന്റ്

മുൻ സാരഥികളെകുറിച്ചറിയാൻ വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് വർഷം
1 പി വാസുദേവൻ നായർ 1-6-88 to 18-5-89
2 എൻ ബി ലീലാകുമാരി 19-5-89 to 20-5-90
3 ശ്രീദേവി അമ്മ 21-5-90 to 19-11-92
4 പി ശ്രീകണ്ഠൻ നായർ 20-11-92 to 14-5-95
5 എ എം ബഷീർ 15-5-95 to 31-3-98
7 ജി ചന്ദ്ര ബാബു 1-6-98 to 4-11-99
8 എ സുബൈദ ബീവി 5-11-99 to 31-3-05
8 ജി സുജാത 24-5-05 to 31-3-06
9 കെ എസ് റസിയ ബീവി 15-6-06 to 26-4-08
10 ആർ രാധാദേവിഅമ്മ 2-6-08 to 31-3-2011
11 പി രവീന്ദ്ര കുറുപ്പ് 16-6-2011 to 12-6-2013
12 എസ് സുജാത 19-6-2013 to 31-3-2014
13 എം എസ് ഗീതപത്മം 5-6- 2014 to 31-3-2018
14 എം ആർ മായ 1-6-2018 to 27-06-2019

സ്‌കൂൾ പി ടി എ

കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് പുതിയ സാരഥ്യം.അഡ്വ.എൽ.ആർ.മധുസൂദനൻനായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു.

കൂടുതൽ അറിയുവാനായി....

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മുൻപന്തിയിൽ നിൽക്കുന്നു.കുട്ടികളുടെ സർവതോന്മുഖമായ വികസനവും സർഗ്ഗാത്മകതയും ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ സ്‌കൂൾ ഏറ്റെടുത്തു നടത്തി വരുന്നു. അവനവഞ്ചേരി സ്‌കൂളിന്റെ നേതൃത്വത്തിൽ ഗ്രാസ്സ് ഹോപ്പർ ക്രിയേഷൻസ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിനോടകം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു

ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.


https://youtu.be/Jgh6D3j7wiI

ഹ്രസ്വചലച്ചിത്രം ഗ്ലോവേം

ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം

https://youtu.be/LvMa6VxS61M

ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം

ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ...

അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.

https://www.youtube.com/watch?v=arMs1Bm3QzY

ഉപതാളുകൾ

കുട്ടികർഷകർ| റേഡിയോ നന്മ| നല്ല ഭൂമി നല്ല നാളെ| പ്രത്യാശ| ലോക്ക്ഡൗൺകാല വരകൾ | സമൂഹത്തിലേക്ക്| സർഗസൃഷ്ടികൾ| കലോത്സവകാഴ്ചകൾ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ

ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ

അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്‌കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.

Wiki bullet.jpegഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം
  • ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് റോഡിൽ 2km സഞ്ചരിച്ച് അവനവഞ്ചേരി ജംഗ്ഷനിൽ എത്തി അവിടെനിന്നു അയിലം റോഡിൽ 500m സഞ്ചരിക്കുമ്പോൾ അവനവഞ്ചേരി സ്‌കൂളിൽ എത്താം
  • വെഞ്ഞാറമൂടിൽ നിന്നും ആറ്റിങ്ങൽ റോഡിൽ 8 km സഞ്ചരിക്കുമ്പോൾ ടോൾമുക്ക് ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും വലത്തേക്ക് 1 km സഞ്ചരിക്കുമ്പോൾ സ്‌കൂളിൽ എത്താം

Loading map...