ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗണിത ക്ലബ്ബ്


ഗണിത ലാബ്
വിവിധതരത്തിലുള്ള ഗണിത ശാസ്ത്ര ഉപകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട് . വിവിധ അളവിലും , നിറത്തിലും ഉള്ള സ്തംഭങ്ങൾ ,സ്തൂപികകൾ ,ഗോളങ്ങൾ എന്നിവ ലാബിൽ ലഭ്യമാണ് .കൂടാതെ വിവിധ ശ്രേണികളുടെ ചാർട്ടുകൾ , നമ്പർ ചാർട്ടുകൾ, ജ്യാമിതിരൂപങ്ങളുടെ ചാർട്ടുകൾ എന്നിവയും ജ്യാമിതീയ ഉപകരണങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്
സ്‌കൂൾ ഗണിത മേള
കേരള സ്‌കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ചു നടന്ന സ്‌കൂൾ ഗണിത ശാസ്ത്രമേളയിൽ ,ഗണിത ശാസ്ത്ര വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ജോമെർട്ടിക്കൽ ചാർട്ട് ,നമ്പർ ചാർട്ട് , മറ്റു ചാർട്ടുകൾ ,ഗണിത ശാസ്ത്ര ക്വിസ് എന്നിവക്കായി മത്സരം നടത്തിയിരുന്നു .ജോമെർട്ടിക്കൽ ചാർട്ടിൽ അപർണ .എസ്,അനന്തൻ .എസ് എന്നിവരും നമ്പർ ചാർട്ടിൽ ,അഭിഷേക് .എ .ആർ , മിത്ര .ആർ .എ യും ,സ്റ്റിൽ മോഡലിൽ ആകാശ് .എസ് വും അദർ ചാർട്ടിൽ ആദ്യയും ,ക്വിസ് മത്സരത്തിൽ മനു സുരേഷും വിജയിക്കുകയുമുണ്ടായി .
പ്രവർത്തനങ്ങൾ
2020 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M അനില റാണി ഉദ്‌ഘാടനം ചെയ്തു . ഗണിത ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും, കുട്ടികളിൽ കൃത്യത, വേഗത , യുക്തി, ചിന്ത എന്നിവ വളർത്തിയെടുക്കുന്നതിനും ക്ലബ് പ്രവ്ർത്തിച്ചു വരുന്നു .ഗണിത ശാസ്ത്രത്തോടു താല്പര്യം വളർത്തുന്നതിനായി ഗണിത മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയുന്നുണ്ട് .
സബ്ജിലഗണിതമേള
സ്കൂൾ ഗണിത മേളയിൽ വിജയിച്ച അപ്സര ,അഭിഷേക് , ആകാശ് ,മനു സുരേഷ് എന്നിവരെ സബ്‌ജില്ല ഗണിത ശാസ്ത്രമേളയ്ക്കു അയക്കുകയുണ്ടായി. ഇതിൽ മനു സുരേഷിനെ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി .ബാക്കിയുള്ളവർക്ക് A ഗ്രേഡ് ലഭിക്കുകയും ചെയ്തു .
പ്രവർത്തനങ്ങൾ
മാത്‍സ് ക്ലബ് ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M അനില റാണി ഉദ്‌ഘാടനം ചെയ്തു . എച്ച് എസിലെ വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു ക്ലബ് രൂപീകരിക്കുകയുണ്ടായി .ജൂൺ പാസ്കൽസ് ദിനമായതിനാൽ , പാസ്കലിനെ കുറിച്ച് അറിവ് കൊടുക്കുകയും , പാസ്കൽ ത്രികോണത്തിന്റെ മാതൃകയും , അത് ഉപയോഗിച്ച് ദ്വീപദങ്ങളുടെ വിപുലീകരണവും വിശദീകരിക്കുന്ന ചാർട്ട് ക്ലബ് ബോർഡിൽ പ്രദർശിപ്പിക്കുകയുണ്ടായി . ,ഈ വർഷത്തിലെ SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളിൽ ഗണിത ശാസ്ത്രത്തിനു ലഭിച്ച ഗ്രേഡുകളെയും , കുട്ടികളുടെ എണ്ണത്തേയും പരിഗണിച്ചു ഒരു ബാർ ഡയഗ്രവും , പൈ ഡയഗ്രവും വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കൊടുക്കുകയും , വരയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു , ക്ലബ് പ്രവർത്തനം തുടരുന്നു .
- ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുന്നതിനുള്ള പ്രവർത്തനം നൽകിയിരുന്നു.
- പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി objective type test (പാഠഭാഗവുമായി ബന്ധപ്പെട്ടവ )നടത്തുന്നുണ്ട്.
- ഗണിതശാസ്ത്രമേളയിൽ geometrical chart , other chart എന്നിവയിൽ കുട്ടികൾ പങ്കെടുത്തു A -ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
- നോട്ടീസ് ബോർഡിൽ ഗണിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾ തന്നെ എല്ലാ ആഴ്ചയിലും തയ്യാറാക്കുകയും അവയുടെ ഉത്തരം മറ്റു കുട്ടികൾക്ക് കണ്ടെത്തുന്നതിനുള്ള അവസരവും ലഭിക്കുന്നുണ്ട്.