ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർട്സ് ക്ലബ്ബ്


പ്രവർത്തനങ്ങൾ
- സ്കൂൾ സ്പോർട്സ് ക്ലബ് സജ്ജീവമായി പ്രവർത്തിക്കുന്നു.
- 5 മുതൽ 10 വരെ ഓരോ ഡിവിഷനിലും രണ്ടിൽ കുറയാതെയുള്ള വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുണ്ട്.
- സ്കൂൾ തല കായിക മൽസരങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
- സ്കൂൾ പാർലമെന്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സ്പോർട്സ് ക്ലബ് സെക്രട്ടറി പ്രധാന ചുമതല നിർവഹിക്കുന്നു.
- സ്കൂൾ തല ക്രിക്കറ്റ് , കബഡി, കോകോ ടീമുകളുടെ തിരഞ്ഞെടുപ്പും അത്ലറ്റിക്ക് മൽസരങ്ങളും നടത്തി ഉപരിതലത്തിൽ പങ്കെടുപ്പിക്കുന്നു.
- ഉപരിതല മത്സര വിജയികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു.
കുമിത്ത വിഭാഗത്തിൽ സ്വർണമെഡലും കത്ത വിഭാഗത്തിൽ വെള്ളിമെഡലും
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമിത്ത വിഭാഗത്തിൽ സ്വർണമെഡലും കത്ത വിഭാഗത്തിൽ വെള്ളിമെഡലും നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയ എട്ടാം ക്ലാസുകാരൻ ദേവസൂര്യ.

അഭിനന്ദനങ്ങൾ

തയ്ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ
ഇത് അഫ്രീൻ മുഹമ്മദ്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരൻ. ഗുജറാത്തിൽ നടന്ന 64-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 17 ആൺകുട്ടികളുടെ തായ്ക്കോണ്ടോ മൽസരത്തിൽ വെള്ളി മെഡൽ നേടിയ മിടുക്കൻ. അഫ്രീനിലൂടെ ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡൽ അധികം ദൂരെയല്ല...
-
തയ്ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ അഫ്രീൻ മുഹമ്മദ്...
ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പ് 2018
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന തിരുവനന്തപുരം ജില്ലാ ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പ് 2018പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ ടീം
അഭിനന്ദനങ്ങൾ...
ഫിഫ ലോകകപ്പ് ഫുട്ബാൾ റഷ്യ -2018 നോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോകുൽ രാജ്(നടുവിൽ), രണ്ടാം സ്ഥാനം നേടിയ ശ്രീവിനായക് പ്രവീൺ(വലത്ത്), മൂന്നാം സ്ഥാനം നേടിയ അഭിഷേക് എം.നായർ (ഇടത്) എന്നിവർ മെഡലുകളുമായി
-
ഫിഫ ലോകകപ്പ് ഫുട്ബാൾ റഷ്യ -2018ക്വിസ് മത്സരവിജയികൾ
വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 2017-18 വർഷത്തെ വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സ്കൂൾ പിറ്റിഎ പ്രസിഡൻറ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ കായികമേള ഉദ്ഘാഘാടനം ചെയ്തു. മേളക്ക് തുടക്കം കുറിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പതാകയുയർത്തി. എം പി റ്റി എ പ്രസിഡന്റ് മഞ്ജുഷ പ്രദീപ്, പി റ്റി എ അംഗങ്ങളായ പട്ടരുവിള ശശി, എം.പ്രദീപ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥി പ്രതിനിഥി എസ്.എച്ച്.അജ്മൽ കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ കെ.മണികണ്ഠൻ നായർ, എസ്.സജിൻ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി സ്കൂളിൽ ആദ്യമായാണ് സ്കൂളിന് പുറത്തേക്ക് സ്കൂൾതല കായികമേള സംഘടിപ്പിക്കുന്നത്.
ആറ്റിങ്ങൽ ഉപജില്ലാതല ക്രിക്കറ്റ് ചാമ്പ്യന്മാരായ അവനവഞ്ചേരി ഹൈസ്കൂൾ ടീം.
നഗരസഭാ കേരളോൽസവം
ആറ്റിങ്ങൽ നഗരസഭാ കേരളോൽസവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു.

സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ...
സംസ്ഥാന സ്കൂൾ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുകയും ദേശീയ തല മൽസരത്തിന് യോഗ്യത നേടുകയും ചെയ്ത എൽ.എസ്.അനഘ, ബി.കെ.ആര്യ, എസ്.ജെ.ഗോപിക എന്നിവർ.അഭിനന്ദനങ്ങൾ....

കായിക കേരളത്തിന് അവനവഞ്ചേരി സ്കൂളിന്റെ സംഭാവന ...
തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം - സൈഷ, സ്നേഹ,അനീന, അപർണ, ആർഷ, അഭിരാമി, പൗർണമി, ആതിര, വൈഷ്ണവി എന്നിവർക്കൊപ്പം ചാമ്പ്യൻഷിപ്പിൽ മികച്ച ചേസർ ആയി തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന മൽസരത്തിന് യോഗ്യത നേടിയ എം.എം.രസ്ന.

സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 42 കിലോ കാറ്റഗറിയിൽ വെള്ളി മെഡൽ
സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 42 കിലോ കാറ്റഗറിയിൽ വെള്ളി മെഡൽ നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ജുവാന കെ.സാലസ്. അഭിനന്ദനങ്ങൾ....

ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാവി വാഗ്ദാനം.
സംസ്ഥാന സ്കൂൾ കായികമേളയുടെ ക്രിക്കറ്റ് മൽസരത്തിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ ടീമിൽ അംഗമാവുകയും ക്രിക്കറ്റ് അസോസിയേഷന്റെ കേരള അണ്ടർ 14 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുയും ചെയ്ത അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 9 ക്ലാസുകാരൻ ബോബി സുഭാഷ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് താരമായി മാറട്ടെയെന്ന് ആശംസിക്കുന്നു.

സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ സ്വർണം
സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ സ്വർണം നേടിയ റ്റി.വി.അശ്വിനി, ആൺകുട്ടികളുടെ 33 കിലോ വിഭാഗത്തിൽ വെള്ളി നേടിയ കെ.ശംഭുനാഥ്, 49 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ എ.എസ്.ശ്രീജിത്ത്, പെൺകുട്ടികളുടെ 47 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ സമീറ ഷമീർ.

തയ്ക്കൊണ്ടയിൽ താരമായി അവനവഞ്ചേരി

സ്കൂൾ കായികമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
ഉദ്ഘാടനം, പതാകയുയർത്തൽ, പ്രതിജ്ഞ

ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം
ആറ്റിങ്ങൽ ഉപജില്ല കായിക മേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി എ.ആദിത്യൻ.

കിഡ്ഡീസ് വിഭാഗംഓട്ടമത്സരത്തിൽ വെള്ളി
ആറ്റിങ്ങൽ ഉപജില്ല കായിക മേളയിൽ കിഡ്ഡീസ് വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളി നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ആകാശ് നന്ദ്.
അഭിനന്ദനങ്ങൾ....
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കായിക കേരളത്തിന് അഭിമാനം.

സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ തായ്ക്കോണ്ടോ മൽസരത്തിൽ വിവിധ വിഭാഗങ്ങളിൽ സ്വർണമെഡൽ നേടി ദേശീയ മൽസരത്തിന് അർഹത നേടിയ ചുണക്കുട്ടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്.ഗീതാപത്മത്തിനും കായികാധ്യാപകൻ ശ്രീ.കെ.മണികണ്ഠൻ നായർക്കുമൊപ്പം. ഇടത്തു നിന്ന് - പി.അഞ്ജലി(ജൂനിയർ അണ്ടർ 49 കിലോ), റ്റി.വി.അശ്വനി(സബ് ജൂനിയർ അണ്ടർ 38 കിലോ), ജോവാന കെ. സാലാസ് (ജൂനിയർ അണ്ടർ 38 കിലോ), ജി.ഷെറിൻ ഖാൻ(ജൂനിയർ അണ്ടർ 44 കിലോ).ഈ പ്രകടനത്തോടെ തായ്കോണ്ടോ ഇനത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്കൂളായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ മാറി.
