ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പരിസ്ഥിതി ദിനാചരണം.

Schoolwiki സംരംഭത്തിൽ നിന്ന്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം...

സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചറിന്റെ ഈ സ്കൂളിലെ ആദ്യ അസംബ്ലി, ഈ അധ്യയന വർഷത്തെ ആദ്യത്തേതും. പ്രശസ്ത കവി ശ്രീ. വിജയൻ പാലാഴി വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വർക്കല ബീച്ച് ശുചീകരണത്തിന്റെ പ്രചാരണാർഥം സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മൽസരത്തിൽ (സീനിയർ വിഭാഗം) ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ജെ.ജൂബിൻ.

ഞങ്ങൾ തുടങ്ങി...

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വർക്കല ബീച്ച് ശുചീകരണ യജ്ഞത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ഒരു കൈ സഹായം. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വർക്കല നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ആറ്റിങ്ങൽ, കടയ്ക്കാവൂർ സർക്കിൾ പരിധിയിലെ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ, ചിറയിൻകീഴ് ശാരദവിലാസം ഹയർ സെക്കന്ററി സ്കൂൾ, അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ, വക്കം ഗവ.ഹയർ സെക്കന്ററി സ്കൂൾ, കടയ്ക്കാവൂർ എസ്.എസ്.പി.ബി. ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ 170 കേഡറ്റുകൾ പങ്കെടുത്തു. ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'Beat Plastic Pollution' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഹെലിപാഡും അവിടേക്കുള്ള റോഡും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ കേഡറ്റുകൾക്ക് കഴിഞ്ഞു. ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഹരിദാസിന്റെ നേതൃത്വത്തിൽ വർക്കല നഗരസഭാ ആരോഗ്യ പ്രവർത്തകരും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിനിധികളും കേഡറ്റുകൾക്ക് നേതൃത്വം നൽകി. വിവിധ സ്കൂളുകളിലെ സി.പി.ഒ.മാരും ഡ്രിൽ ഇൻസ്ട്രക്ടർമാരും പങ്കെടുത്തു.


ഞങ്ങൾ തിരക്കിലാണ്...

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്യാനായി നാട്ടുമാവിന്റേയും പ്ലാവിന്റേയും തൈകൾ തയ്യാറാക്കുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ. കുട്ടികൾ തന്നെ വീടുകളിൽ നിന്ന് ശേഖരിച്ച 2000 ലേറെ വിത്തുകളാണ് തൈകളാക്കി മാറ്റുന്നത്.

ജുബിൻ
പരിസ്ഥിതിദിന ആഘോഷം
പരിസ്ഥിതിദിന ആഘോഷം
പരിസ്ഥിതിദിന ആഘോഷം