സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്

20:44, 10 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർ റവന്യൂ ജില്ലയിൽ, തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ, നടുവിൽ ഗ്രാമപഞ്ചായത്തിലെ, 19 ആം വാർഡിൽ, മലയോര ഹൈവേയുടെ ഓരത്ത്, വായാട്ടുപറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1982 ൽ ഹൈസ്കൂൾ ആയി മാറിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ബഹുമാനപ്പെട്ട  ഫാ. മാത്യു മണിമലത്തറപ്പേൽ ആണ്. ഇപ്പോൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.

സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
വിലാസം
വായാട്ടുപറമ്പ്

വായാട്ടുപറമ്പ പി.ഒ.
,
670582
,
കണ്ണൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04602245505
ഇമെയിൽsjhssvayattuparamba@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13047 (സമേതം)
എച്ച് എസ് എസ് കോഡ്13058
യുഡൈസ് കോഡ്32021002217
വിക്കിഡാറ്റQ64456650
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ബി.ആർ.സിതളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ334
പെൺകുട്ടികൾ322
ആകെ വിദ്യാർത്ഥികൾ656
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ281
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ‍ജി ജോർജ്ജ്
പ്രധാന അദ്ധ്യാപികസോഫിയ ചെറിയാൻ കെ
മാനേജർറവ.ഡോ.തോമസ് തെങ്ങുംപള്ളിൽ
സ്കൂൾ ലീഡർഏബൽ ജെ വർഗ്ഗീസ്
ഡെപ്യൂട്ടി സ്കൂൾ ലീഡർനോയൽ ബിജു
പി.ടി.എ. പ്രസിഡണ്ട്സജി കീടാരത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ലിബി വിനോ
അവസാനം തിരുത്തിയത്
10-09-202413047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഫാ.മാത്യു ശാസ്താം പടവിൽ(കോർപ്പറേറ്റ് മാനേജർ), ഫാദർ കുര്യാക്കോസ് കളരിക്കൽ(മാനേജർ),ശ്രീമതി സോഫിയ ചെറിയാൻ കെ( ഹെഡ്മിസ്ട്രസ്),ശ്രീപ്രകാശ് പുത്തേട്ട് (പ്രസിഡണ്ട്,പിടിഎ) ,ശ്രീമതി ബിന്ദു സജയ് (പ്രസിഡണ്ട്,എം പിടിഎ) തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിക്കുന്നു . മുപ്പത് അധ്യാപകരും 4 അനദ്ധ്യാപകരും ഈ വർഷം സേവനം ചെയ്യുന്നു.

688 കുട്ടികൾ പഠിക്കുന്നു. 8, 9,10 ക്ലാസ്സുകളിലായി.നാളിതുവരെ ഇരുപതിനായിരത്തോളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങി.

ചരിത്രം

1954 ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.

 
1986 ൽ  നടന്ന സ്കൂൾ ഔദ്യോഗിക ഉദ്ഘാടന നോട്ടീസ്

1960 നിന്നും മാനേജ്മെന്റിൽപള്ളി സ്കൂൾ ഏറ്റെടുത്തു. 1965ൽ ഉടുംമ്പുംചീത്തയിൽ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏ‍ജൻസിക്ക് സ്കൂൾ കൈമാറി. 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇൻറർ നെറ്റ് സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്.

മാനേജ്മെന്റ്

 
 

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. മാത്യു ശാസ്താംപടവിൽ ആണ് ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ . റവ.ഡോ.തോമസ് തെങ്ങുംപള്ളിൽ മാനേജരായി സേവനം ചെയ്യുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്  ശ്രീമതി സോഫിയ ചെറിയാൻ കെ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

SI NO NAME YEAR
1 ശ്രീ. മാത്യു കെ.ജെ 1982 1994
2 ശ്രീ. ജോർജ്ജ് പി.കെ 1994 1995
3 ശ്രീ. ജോസഫ് കെ.എഫ് 1995 1996
4 ശ്രീ. ജോയി പി.വി 1996 1999
5 ശ്രീ. സെബാസ്റ്റ്യ ൻ കെ.ജെ. 1999 2002
6 ശ്രീ. പൈലി എൻ.റ്റി 2002 2005
7 ശ്രീ. ജോസഫ് പി.ജെ 2005 2007
8 ശ്രീ. പയസ് പി.വി 2007 2008
9 ശ്രീ. ദേവസ്യ പി.ജെ 2008 2009
10 ശ്രീ. ബേബി പി.എ 2009 2011
11 ശ്രീ. ജോസ് വി.വി 2011 2013
12 ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ 2013 2015
13 ശ്രീ സോയി ജോസഫ് 2015 2016
14 ശ്രീ രാജു ജോസഫ് 2016 2018
15 ശ്രീ മാത്യു ജെ പുളിക്കൽ 2018 2021

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

 
 

2021 -22 പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം “പച്ചപ്പ്”

  സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിലും, ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി “പച്ചപ്പ്” എന്ന പദ്ധതി സ്കൂൾതലത്തിൽ ആവിഷ്കരിച്ച് നടപ്പാക്കി. അന്നേ ദിവസ#ം ഒാൺലൈനായി സ്കൂൾ ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. എല്ലാ കുട്ടികളും അവരവരുടെ പരിസരങ്ങളിൽ വൃക്ഷതൈ്തകൾ നട്ട് അതിന്റെ ഫോട്ടോ എടുത്ത് ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോഴും ആ വൃക്ഷത്തെകളെ പരിപാലിച്ചു പോരുന്നു.

2021 ലെ കൂടുതൽ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
സ്കൂൾ ഫോട്ടോകൾ 2019

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വതന്ത്ര വിജ്ഞാനോത്സവം പോസ്റ്റർ

സ്കൂൾ പ്രതിഭകൾ
ആഘോഷ ദിനങ്ങൾ 2019

ഓണാഘോഷം 2019-2020

പൂക്കള മൽസരം

10ാം ക്ലാസ്

9ാം ക്ലാസ്

8ാം ക്ലാസ്

വടം വലി

ഓണ സദ്യ

കലോൽസവം 2019

ശാസ്ത്രമേള 2019

കായികമേള 2019

വാർഷികം 2019

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2019-20 ബാച്ചിലെ കാഡറ്റുകൾ കോവിഡ് പ്രതിരോധ മാസ്ക്കുകൾ വിതരണം ചെയ്തു

കോവിഡ് കാലഘട്ടത്തിലെ ജീവിതവും പഠനവും

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും 42 കിലോമീറ്റർ
  • കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 42 കിലോമീറ്റർ
  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 40 കിലോമീറ്റർ
  • കണ്ണൂർ കാസർഗോഡ് ദേശീയ പാതയിൽ 20 കിലോ മീറ്റർ സഞ്ചരിച്ച ശേഷം തളിപ്പറമ്പിൽ എത്തുന്നു .അവിടെ നിന്നും തളിപ്പറമ്പ -ആലക്കോട് -കൂർഗ് ബോർഡർ ഹൈവേയിലൂടെ 21 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കരുവഞ്ചാൽ എത്തുന്നു .അവിടെ നിന്നും 1 കിലോമീറ്റർ ചെറുപുഴ ഇരിട്ടി മലയോര ഹൈവേയിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം