സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/നല്ലപാഠം
ചിങ്ങം 1 - കർഷകദിനത്തോടനുബന്ധിച്ച് ജൈവകർഷകനായ ശ്രീ. ലൂക്കോസ് പുഞ്ചത്തറപ്പേലിന്റെ വീട്ടിലെത്തി ജൈവകൃഷിയെക്കുറിച്ച് മനസ്സിലാക്കി. ഓണത്തോടനുബന്ധിച്ച് അദ്ധ്യാപക അനദ്ധ്യാപകരുടെയും നല്ലപാഠം ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ നിർധനരായ 30 കുട്ടികൾക്ക് വിഭവസമൃദ്ധമായ ഓണക്കിറ്റുകൾ വിതരണം ചെയ്തു. വാഹനാപകടത്തിൽ പരിക്കേറ്റ് വീൽചെയറിൽ കഴിയുന്ന ബിനോയി എന്ന രക്ഷിതാവിന് സ്വയം തൊഴിൽ പരിശീലനം നൽകി.