കൺവീനർ - ശ്രീ. ജോർജ് വി.ജെ
ജോ. കൺവീനർ - സി.പ്രിൻസി ജോർജ്
പ്രസിഡൻറ് - അശ്വിൻ സുരേഷ്
വൈസ് പ്രസിഡന്റ് - ഗോഡ്‌വിൻ ബാബു
സെക്രട്ടറി - റിഷാന കെ.
ജോ. സെക്രട്ടറി - നവ്യ സജീവ്
ട്രഷറർ - ആൽബിൻ കുര്യൻ
ജൂൺ 26 - ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അയോണ എലിസബത്ത് ലഹരി വിരുദ്ധസന്ദേശം നൽകി. അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിഞ്ജ എടുക്കുകയും ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. കാർട്ടൂൺ, പോസ്റ്റർ രചന മത്സരങ്ങൾ നടത്തി. ഓഗസ്റ്റ് 16 നു സി. മെറിൻ അംഗങ്ങൾക്ക് ബോധവത്ക്കരണക്ലാസ് നയിച്ചു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പരിസരശുചീകരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ലഹരി വിരുദ്ധ കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന കൈയെഴുത്തു മാസിക "ജ്യോതിർഗമയ "ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി. ഡിസംബർ ഒന്നിന് എയ്‍‍ഡ്സ് ദിനത്തിൽ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് ആരോഗ്യ പരിസ്ഥിതി, ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തി.