സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1954 ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1960 മാനേജ്മെന്റിൽ നിന്നും പള്ളി സ്കൂൾ ഏറ്റെടുത്തു. 1965ൽ ഉടുംമ്പുംചീത്തയിൽ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് സ്കൂൾ കൈമാറി. 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. ഭരണസൗകര്യാർത്ഥം പിന്നീട് സ്ക്കുൾ തലശ്ശേരി രൂപത കോർപ്പറേറ്റിനു കൈമാറി. റവ. ഫാ. മോൺ. മാത്യു.എം.ചാലിൽ ആയിരുന്നു കോർപ്പറേറ്റ് മാനേജർ. 1987ൽ ഹൈസ്ക്കുളിന് നിർമ്മിച്ച പുതിയ രണ്ടു നിലകെട്ടിടം പണി പൂർത്തീകരിച്ച് ഉൽഘാടനം ചെയ്തു. 1985ൽ പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതി 100% വിജയം കൈവരിച്ചു. തുടർന്ന് 4 വർഷം മലയോര മേഖലയിലെ ഈ വിദ്യാലയം 100% നിലനിർത്തി. സംസ്ഥാനത്തു തന്നെ 15-ാം സ്ഥാനം നേടി മികവു പുലർത്തിപ്പോന്നു. 1987 മുതൽ 2016 വരെ 20 ഡിവിഷനുകളിലായി 820 ത്തോളം കുട്ടികൾ പഠിച്ചുവരുന്നു. യാത്രാ ദുരിതവും, മലയോര കാർഷികമേഖലയിലെ കഷ്ടപ്പാടുകളും, സാമ്പത്തിക പ്രതിസന്ധികളും പ്രതികൂലമായ മറ്റനേകം പ്രശ്നങ്ങളും ഉണ്ടെങ്കിലും തുടർന്നിങ്ങോട്ട് തിളക്കമാർന്ന വിജയശതമാനം നിലനിർത്തിപ്പോരുവാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. കായികരംഗത്ത് വളരെ ശ്രദ്ധേയമായ നിലവാരം കാത്തുസൂക്ഷിക്കുവാൻ സ്ക്കൂളിന് കഴിയുന്നുണ്ട്. ജില്ലാ കായികമേളയിൽ ഹാട്രിക് നേടുവാൻ ഹൈസ്ക്കൂളിന് കഴിഞ്ഞു. സബ് ജില്ലാതലത്തിൽ വളരെക്കാലം മികവ് നിലനിർത്തിപ്പോരുവാൻ പ്രൈമറി വിഭാഗത്തിന് കഴിയുന്നു. സ്ഥാപക മാനേജരുടെയും 1982 മുതൽ പ്രഥമാദ്ധ്യാപകനായിരുന്ന മാത്യുസാറിന്റെയും ദീർഘവീക്ഷണവും ആത്മാർത്ഥമായ പ്രവർത്തനങ്ങളും മൂലം നല്ലൊരു തുടക്കം കുറിക്കുവാൻ കഴിഞ്ഞു.