സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒാൺലൈൻ ആയി ദിനാചരണങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു.ജൂൺ 19 വായനാദിനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബഹു കോർപ്പറേറ്റ് മാനേജർ റവ ഫാ മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു.ശ്രീ മാധവൻ പുറച്ചേരി,ശ്രീ കെ ആർ പ്രസാദ്,ശ്രീ പയ്യന്നൂർ കുഞ്ഞിരാമൻമാസ്റ്റർ എന്നിവർ സന്ദേശം നൽകി.പി എൻ പണിക്കർ അനുസ്മരണ വീഡിയോയും നിർമിച്ച് അവതരിപ്പിച്ചു.കുട്ടികൾക്ക് വായനാമത്സരവും,പോസ്റ്റർ രചനാ മത്സരവും നടത്തി.ബഷീർദിനത്തിൽ കാർട്ടൂൺ രചന,ആസ്വാദനകുറിപ്പ്,ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി.ബഷീർ അനുസ്മരണ വീഡിയോയും തയ്യാറാക്കി.ഗാന്ധിജയന്തി ദിനത്തിൽ കവിതാലാപന മത്സരവും നടത്തി.കൂടാതെ കുട്ടികൾക്കായി സർഗ്ഗോൽസവം 2021 ഒാൺലൈനായി നടത്തുകയും ചെയ്തു.ശ്രീമതി ലയന സ്റ്റീഫൻ,ശ്രീമതി മിനി ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.