സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ  നാട് :അവതരണം : ജുവാന മരിയ (9 E)

                         

        കാപ്പിമല

         കാപ്പിമല യിൽ 1958 മുതൽ കുടിയേറ്റക്കാർ എത്തിത്തുടങ്ങി. വർഷങ്ങൾക്കുമുമ്പ്തന്നെ സമീപ്രദേശമായ ഫർലോംഗര എന്ന സ്ഥലത്ത് കരിമ്പാലസമുദായത്തിൽപ്പെട്ട ആദിവാസികൾ കൂട്ടമായി താമസിച്ചിരുന്നു. തനതായ സംസ്കാരവും ജീവിതരീതികളും കാത്തുസൂക്ഷിച്ചിരുന്ന ഈ സമുദായക്കാരുടെ ജീവിതരീതികളും തികച്ചും വ്യത്യസ്ഥമായിരുന്നു. വേട്ടയാടിക്കിട്ടിയ കാട്ടിറച്ചിയും കാട്ടുകിഴങ്ങുകളും കാട്ടുമീനുകളുമായിരുന്നു ഇവരുടെ മുഖ്യഭകഷണം. നാമമാത്രമായ രീതിയിൽ നെൽക്കൃഷിയും ഇക്കൂട്ടർ ചെയ്തിരുന്നു. ആദിവാസിവിഭാഗക്കാരായ ഇവരുടെയിടയിൽ അയിത്തവും തീണ്ടലും പോലുള്ള അനാചാരങ്ങൾ ഉണ്ടായിരുന്നു.

                  കാപ്പിമല യും പരിസരപ്രദേശങ്ങളും ആദ്യകാലത്ത് കിളിക്കാട്ടുതട്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാരണം വേനക്കാലത്ത് വിവിധ ഇനങ്ങളിൽപ്പെട്ട ധാരാളം കിളികൾ കൂട്ടംകൂട്ടമായി ഈ പ്രദേശത്ത് ചേക്കേറുമായിരുന്നു.

            ആലക്കോട് ശ്രീ പി ആർ രാമവർമ്മ രാജയുടെ ഉടമസ്ഥയതയിലുള്ള ഈ പ്രദേശത്ത് നല്ല ഒരു കാപ്പിത്തോട്ടം ഉണ്ടായിരുന്നു. ഈ തോട്ടത്തിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവർ കാപ്പിക്കൃഷി ധാരാളമുള്ള ഈ സ്ഥലത്തിന് കാപ്പിമല എന്ന വിളിപ്പേരുണ്ടായി.

        1963-ൽ കാപ്പിമലയിലെ റിവേഴ്സ് എന്ന സ്ഥലത്ത് ദേവാലയ സ്ഥാപനത്തോടെ കാപ്പിമല യ്ക്ക് വിജയഗിരി എന്ന പേര് ഉണ്ടായി. ഇന്നും എല്ലാ  സർക്കാർ റിക്കാർഡിലും പള്ളി, സ്കൂൾ  പോസ്റ്റോഫീസ് എന്നീ പ്രധാനരേഖകളിലെല്ലാം വിജയഗിരി എന്ന പേരാണ് നിലവിലുള്ളത്. കാപ്പിമല എന്നത് വിളിപ്പേരായി നില്ക്കുകയും ചെയ്യുന്നു .

ഭൂമിയുടെ *അവകാശം  

              ആലക്കോട് ശ്രീ പി ആർ രാമവർമ്മരാജയുടെ ജന്മാവകാശമുള്ള ഭൂമി രേഖാമൂലം ലഭിക്കുമെന്ന കാരണത്താലാണ് കുടിയേറ്റക്കാരെ ഈ പ്രദേശത്തേക്ക് ആകർഷിക്കാനുണ്ടായ പ്രധാനകാരണം.

              കുടിയേറ്റക്കാർ ക്ക് നേരിടേണ്ടിവന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് രോഗികൾക്ക് യഥാസമയം ലഭിക്കനുള്ള അസൗകര്യം ആണ്. അന്ന് യാത്രാസൗകര്യം തീരെയില്ലാിരുന്നു. അതുപോലെതന്നെ കാട്ടാനകളുടേ ശല്യമാണ് മറ്റൊരു വലിയ പ്രശ്നമായത്. കൃഷി നശിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട  അഴകംപറമ്പിൽ വക്കച്ചൻ എന്നയാളെക്കുറിച്ചുള്ള ഓർമ്മകൾ കുടിയേറ്റക്കാരുടെ മനസ്സിൽ ഇന്നും മായാതെ നില്ക്കുന്നു.

   സ്ഥാപനങ്ങൾ

            1963 ൽ ദേവാലയം സ്ഥാപിക്കപ്പട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള ഗവഃ യു പി സ്കൂളാണ് കാപ്പിമലയിലുള്ള ഏകവിദ്യാഭ്യാസസ്ഥാപനം. 1981 ജനുവരി 14 ന് പോസ്റ്റോഫീസ് സ്ഥാപിതമായി. കൂടാതെ രണ്ട് അങ്കണവാടികളുമുണ്ട്. 2012 സെപ്റ്റംബർ 22ന് കേന്ദ്രഗവൺമെന്റിന്റെ രാജീവ്ഗാന്ധി വൈദ്യുതീകരണ പദ്ധതിയിലുൾപ്പെടുത്തി സമ്പൂർണ്ണ വൈദ്യുതീകരണം നടന്നു. വിജയഗിരി സോഷ്യൽ റിക്രിയേഷൻ യുവക് സെന്റർ എന്ന പേരിൽ ഒരു ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.

     കൃഷി

            കുടിയേറ്റകാലത്ത്വാഴയും നെല്ലും കപ്പയും കൃഷി ചെയ്തിരുന്ന മണ്ണ് റബ്ബർ, തെങ്ങ്, കമുക്, തുടങ്ങിയ ഫലവൃക്ഷങ്ങളും നാണ്യവിളകളും നിറഞ്ഞ കൃഷിഭൂമിയാണ്.  ജൈവവൈവിധ്യംകൊണ്ട് അനുഗഹീതമായ പ്രദേശമാണ് കാപ്പിമല .

         സർപ്പദംശനമേറ്റ് മരണത്തെ മുഖാമുഖം കണ്ട ആയിരക്കണക്കിനാളുകളെ തന്റെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആദിവാസി വൈദ്യനാണ് ഫർലോംഗര കോളനിയിലെ കണ്ണാ വെളുത്ത കോരൻ ( 92 )

പൈതൽമല

                കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലമുടിയാണ് പൈതൽ. സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലയുടെ സമീപമാണ് കാപ്പിമല . കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന പുൽമേടുകളും അവയ്ക്കിയിലായി വിശാലമായ ജലാശയവും അതിൽ തിമിർത്താുന്ന കാട്ടുമൃഗങ്ങളും മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്. കണ്ണൂർ ജില്ലയുടെ വടക്കുകിഴക്കായി കുടക് മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൈതൽമല , ടൂറിസം ഭൂപടത്തിൽ ഇടംനേടിയിട്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. തളിപ്പറമ്പ താലൂക്കിലെ ആലക്കോട് , നടുവിൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിപ്രദേശവും കുടക്മലകളോട് ചേർന്നുള്ളുമായ ഇവിടേക്ക് കുടിയാൻമല- പൊട്ടൻപ്ലാവ് വഴിയും ആലക്കോട് - കാപ്പിമല - മഞ്ഞപ്പുല്ല് വഴിയുമാണ് വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല കാപ്പിമല വാട്ടർഫാൾസ് എന്ന മനോഹരമായ വെള്ളച്ചാട്ടവും ഇവിടെയുണ്ട്.

                  പ്രകൃതിക്ക് കോട്ടംതട്ടാതെയും പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ ഇക്കോടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കാപ്പിമലയും പൈതൽമലയും.