സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി വായാട്ടുപറമ്പ് ഹൈസ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി വായനാ മത്സരം, പ്രസംഗമത്സരം, പതിപ്പ് തയ്യാറാക്കൽ, പുസ്തക പ്രദർശന മത്സരം എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായ വിധം നടത്തി വരുന്നു. കോ- ഓർഡിനേറ്റർ - സി. പ്രിൻസി ജോർജ്ജ്