സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് 2.0 എന്ന ക്വിസ്സ് പരിപാടി ഒാരോ മാസവും 30-ാം തീയ്യതി ഒാൺലൈനായി നടത്തിവരുന്നു.ജൂലൈ 11 ലോക ജനസംഖ്യാദിനാചരണം സംഘടിപ്പിച്ചു.ഉ ഞ ഏ ട്രെയിനർ ശ്രീ ജോജോ മൈലാടൂർ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ ചെറിയാന്റെ അദ്ധ്യക്ഷതയിൽ ദിനാചരണയോഗം സ്കൂൾ മാനേജർ റവ ഫാ കുര്യാക്കോസ് കളരിക്കൽ ഉദ്ഘാടനം നടത്തി.ജനസംഖ്യാ ദിന ക്വിസ്സ് മത്സരവും നടത്തി.ആഗസ്റ്റ് 6 ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി.പരിയാരം ഢഒടട അധ്യാപകനായ ശ്രീ കുര്യൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി.കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയും എടുത്തു.ഹിരോഷിമ-നാഗസാക്കി ദിന ക്വിസ്സ്,യുദ്ധവിരുദ്ധ മുദ്രാവാക്യ രചന,സുഡാക്കോ കൊക്ക് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.സ്വാതന്ത്ര്യ ദിനാത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിനകൊളാഷ്,ഫ്രീഡം വോയ്സ് റിപ്പോർട്ടർ,സ്വദേശ് സ്വാതന്ത്ര്യ ദിനക്വിസ്സ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.സെപ്റ്റംബർ 16 ഒാസോൺദിനത്തിൽ പ്രസംഗമത്സരവും ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പെൻസിൽ ഡ്രോയിംഗ് മത്സരവും,ഗാന്ധിജയന്തി ദിന ക്വിസ്സും നടത്തി.തളിപ്പറമ്പ് ബി ആർ സി തലത്തിൽപ്രാദേശിക ചിത്രരചനാമത്സരത്തിൽ ജുവന മരിയ നാലാം സ്ഥാനവും,സാമൂഹ്യ ശാസ്ത്ര ക്വിസ്സിൽ ദിയ ബിനു നാലാം സ്ഥാനവും,ഉപജില്ലാ തല സ്വദേശ് ക്വിസ്സ് മത്സരത്തിൽ അനന്യ എസ് നാലാം സ്ഥാനവും കരസ്ഥമാക്കി.അധ്യാപകരായ സിബി ഫ്രാൻസിസ്,ബിനു വർഗീസ്,ദീപ മാത്യു,ജോസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്നു.