ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് | |
---|---|
വിലാസം | |
വട്ടേനാട് വട്ടേനാട് , കൂറ്റനാട് പി.ഒ. , 679533 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0466 2370084 |
ഇമെയിൽ | gvhssvattenad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20002 (സമേതം) |
എച്ച് എസ് എസ് കോഡ് | 09155 |
വി എച്ച് എസ് എസ് കോഡ് | 909004 |
യുഡൈസ് കോഡ് | 32061300509 |
വിക്കിഡാറ്റ | Q64690875 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടിത്തറ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1477 |
പെൺകുട്ടികൾ | 1406 |
ആകെ വിദ്യാർത്ഥികൾ | 2878 |
അദ്ധ്യാപകർ | 92 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 255 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 241 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോസ് കാതറിൻ. എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സിനി. പി.എസ് |
പ്രധാന അദ്ധ്യാപകൻ | മൂസ. പി. കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്. എം |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത മുരളി |
അവസാനം തിരുത്തിയത് | |
08-08-2022 | 20002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല[1] ഉപജില്ലയിലെ പട്ടിത്തറ പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട് .
ചരിത്രം
പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ പെരിങ്ങോട്, ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. കൂടുതൽ അറിയാൻ
രക്ഷകർതൃ സമിതി
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്. വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
താക്കോൽദാനം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്ത വട്ടേനാട് സ്കൂളിൽ 5 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ ബിൽഡിങ്ങിന്റെ താക്കോൽദാന ചടങ്ങ് നടന്നു. താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി. കൂടുതലറിയാൻ
പരീക്ഷാ ഫലങ്ങൾ
നവമാധ്യമങ്ങളിൽ
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.
- യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
- ഫേസ്‍ബുക്ക് സന്ദർശിക്കാൻ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
- ഗണിത ക്ലബ് യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഗണിത ക്ലബ് വട്ടേനാട്
പൂർവ്വ അധ്യാപക സംഗമം 2019 (28.12.2019 ശനി)
ഇതൊരപൂർവ്വ സംഗമമായിരുന്നു. 91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു.
കൂടുതൽ അറിയാനും ചിത്രങ്ങൾ കാണാനും
പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ മുതിർന്ന കഥകളി നടനും ആചാര്യനുമായ കോട്ടയ്ക്കൽ ഗോപി നായർ ആശാനെ സന്ദർശിച്ചു.
പ്രളയ ദുരിതർക്ക് സ്വാന്തനവുമായി വട്ടേനാട്
വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ . ലിറ്റിൽ കൈറ്റ്സ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി.
• പതിനായിരം രൂപ നല്കി ലിറ്റിൽ കൈറ്റ്സ് വട്ടേനാട് യൂണിറ്റ് • ഏഴായിരം രൂപ നല്കി ഹൈസ്കൂൾ വിഭാഗത്തിൽ 9 K • മൂവായിരത്തി ഒരുനൂറ്റി അറുപത് രൂപ നല്കി ഹയർസെക്കണ്ടറി വിഭാഗം +1 സയൻസ് • ആയിരത്തി അഞ്ഞൂറു രൂപ നല്കി യു പിവിഭാഗത്തിൽ 6 B , 7 E . ഒരു കുടുക്ക സഹായവുമായി മനീഷ്‍മ കൂടുതൽ അറിയാം
വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് 2018വട്ടേനാട് സ്കൂളിന്
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ് വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.
അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.
ഹൈടെക് സ്കൂൾ
നവകേരള മിഷൻ കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി കൈറ്റിന്റെ[2] നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍കൂളിൽ 51 ക്ലാസ് റൂം ഹൈടെക്കായി പ്രവർത്തിക്കുന്നു.
കുട്ടികളുടെ എണ്ണം 2021-22
ക്ലാസ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|
5 | 145 | 132 | 277 |
6 | 157 | 137 | 294 |
7 | 168 | 157 | 325 |
8 | 306 | 313 | 619 |
9 | 353 | 316 | 667 |
10 | 356 | 339 | 695 |
മുൻ സാരഥികൾ
വട്ടേനാടൻ നാടകപെരുമ
കളിക്കൂട്ടം നാടക സംഘം
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്.... വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല.....
പാഠ്യേതര പ്രവർത്തനങ്ങൾ
വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ. രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫിലിം ഡയറക്ടർ മേജർ രവി
- ഫിലിം ഡയറക്ടർ എം.എ വേണു
- പി.പി. രാമചന്ദ്രൻ
- പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടർ എസ്.പി രാജൻ
- നാരായണദാസ്. ടി.കെ
ഉപതാളുകൾ
അവലംബം
വഴികാട്ടി
{{#multimaps:10.76231, 76.1166|zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ നിന്നും പട്ടാമ്പി വഴി കൂറ്റനാട്. കൂറ്റനാട് നിന്നും എടപ്പാൾ റൂട്ടിൽ 200 മീറ്റർ ദൂരത്തിൽ സ്കൂൾ
- പൊന്നാനി, കുറ്റിപ്പുറം റൂട്ടിൽ നിന്നും എടപ്പാൾ വഴി കൂറ്റനാട്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20002
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ