സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം 2018-19

2018-19അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ പദ്ധതികൾ ആവഷ്കരിക്കുകയും നടപ്പിലാക്കിവരുകയും ചെയ്തു. വായനാവാരത്തോടനുബത്തിച്ച് ഇംഗ്ലീഷ് ക്ലബ്ബിൻെറ ഉദ്ഘാടനം സ്കൂൾ ബോയ് എന്ന 10-ാംതരത്തിലെ കവിതയെ ആസ്പദമാക്കി ഒരു കോറിയോഗ്രാഫിലൂടെ നടപ്പാക്കി.കുട്ടികൾക്ക് അത് ഒരു വേറിട്ട അനുഭവമായിരുന്നു.

കുട്ടികളുടെ സർഗ്ഗശ്ശേഷി വളർത്തുന്നതിന് വേണ്ടി ഇംഗ്ലീഷ് കോർണർ നടപ്പിലാക്കി വരുന്നു.എല്ലാ ക്ലാസ്സുകാരും അതിവതാൽപ്പര്വത്തോടുകൂടി അവരുടെ സ്രഷ്ടികളും പ്രദർശിപ്പിക്കാനുള്ള ഒരു ഇടമായി ഇംഗ്ലീഷ് കോർണർ മാറ്റികോണ്ടിരിക്കുന്നു. കുട്ടികളിലെ listening and comprehensive ability വർദ്ധിപ്പിക്കുന്നതിന് വേണ്ടി listeningTest നടക്കുകയുണ്ടായി.കുട്ടികളിൽ നല്ല പ്രതികരണം സ്രഷ്ടിക്കാൻ ഇത് ഉപകാരപ്രദമമായി.

കുട്ടികളിലെ വായനാശേഷി അറിയുന്നതിനു വേണ്ടി ഒരു പുസ്തകാവലോകനം നടത്തുകയുണ്ടായി 8,9ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ പങ്കെടുക്കുകയും വിവിധ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുകയും ചെയ്തു. ടോംസോവയർ, ആൽകെമിസ്റ്റ്, ഹാപ്പിപ്രിൻസ്, മെർച്ചൻറ ഓഫ് വെനീസ് തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഇംഗ്ലീഷിലുള്ള കുട്ടികളുടെ പ്രാവീന്വം വളർത്തുന്നതിനുവേണ്ടി തുടർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു.സ്കിറ്റ്,റോൾപ്ലേ,ക്വിസ് തുടങ്ങിവിവിധയിനം പരിപാടികൾ വരും മാസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.