ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

  • ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 51 ഹൈടെക്ക് ക്ലാസ്മുറികൾ
  • സർക്കാർ അനുവദിച്ച 5 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്നു
  • യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,
  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ സൗകര്യമുള്ള ശാസ്ത്രപോഷിണി ലാബുകൾ,
  • 3 മൾടി മീ‍ഡിയ മുറികൾ
  • പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി, പുതിയ കാലത്തിന്റെ വായനയായ 'ഇ' വായനയ്ക്കായി ഡിജിറ്റൽ ലൈബ്രറി,
  • HM, Principal, VHSE Principal എന്നിവരുടെ ഓഫീസ് ജീവനക്കാരും അടങ്ങിയ ഫ്രന്റ് ഓഫീസ് സംവിധാനമുള്ള ഓഫീസ് മുറി
  • വൃത്തിയുള്ള 40 ഗേൾസ് ടോയ്‌ലറ്റുകൾ, 15 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,
  • സോളാർ സിസ്റ്റം.
  • ചിട്ടയായ കായിക പരിശീലനം നൽകുന്നുണ്ടെങ്കിലും പരിമിതി നേരിടുന്ന ഒരു ചെറിയ ഗ്രൗണ്ട്.
  • 300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.
  • 150ൽ അധികം വ്യത്യസ്ഥ ഇനങ്ങളുള്ള മനോഹരമായ ഔഷധത്തോട്ടം. പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം, വൈവിധ്യങ്ങളായ മരങ്ങൾക്കുള്ള ജൈവ വൈവിധ്യ ഉദ്യാനം.
  • 1450 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ഡൈനിങ്ങ് റൂം സംവിധാനം, കാന്റീൻ സൗകര്യം,മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഇൻസിനറേറ്റർ, ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.

പരിമിതമായ സ്ഥലത്തുനിന്നും നേടുന്ന, പരിശ്രമത്തിലൂടെ വിജയിച്ചുകൊണ്ടിരിക്കുന്ന വട്ടേനാട്നേട്ടങ്ങളിലൂടെ യാത്ര തുടരുകയാണ്.

ലൈബ്രറി

ഏതാണ്ട് ഒരു പതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്. ക്ലാസ് ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ ഇത് മെച്ചപ്പെടേണ്ടതുണ്ട്.

ലാബ് സൗകര്യങ്ങൾ

ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്. പരീക്ഷണശാലയിൽത്തന്നെ ക്ലാസുകൾ ക്രമീകരി ക്കുക വഴി കണ്ടും ചെയ്തും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ലാബ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഹൈസ്കൂളിന്റെ ലാബ് കൂടി പ്രയോജനപ്പെടുത്തി ക്കൊണ്ടാണ് കുട്ടികൾക്ക് പ്രാക്റ്റിക്കലിന് സൗകര്യമൊരുക്കുന്നത്. മുഴവൻ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നവിധത്തിൽ ലാബ് പുനസംഘടിപ്പിക്കേണ്ടതുണ്ട്. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ക്ലാസ് ലാബ് സംവിധാനവുമുണ്ടാകണം.

കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച്ച് എസ് ഇ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.

ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള റിസോർസ് റൂമും അധ്യാപികയുടെ സേവനവും

ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്ന 58 കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഇപ്പോഴുള്ളത്. ഇതിൽ 36 പേർ നിർദ്ദിഷ്ട ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണ്. ഇവർക്ക് ധനസഹായ മടക്കമുള്ള എല്ലാ സേവനങ്ങളും റിസോർസ് അധ്യാപിക ശ്രീമതി പ്രശാന്തയുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നുണ്ട്. ബാക്കി കുട്ടികൾ പഠനവൈകല്യം എന്ന വിഭാഗത്തിൽ പ്പെടുന്നവരാണ്. എല്ലാ കുട്ടികൾക്കും റിസോർസ് റൂമിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ക്കൊണ്ട്, മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കുട നിർമ്മാണം, പേപ്പർകവർ നിർമ്മാണം, തയ്യൽ തുടങ്ങിയ തൊഴിൽ പരിശീലനങ്ങളും നട ക്കുന്നുണ്ട്. ഇത് കുറച്ചുകൂടി മികവോടുകൂടി സംഘടിപ്പിക്കേണ്ടതുണ്ട്.

കൗൺസ‍്‍ലിംഗ് റൂം

സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഒരു പ്രത്യേകമുറിയും, കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. മാനസികപ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗതമായും, ക്ലാസ് തലത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാസ് കൗൺസലിംഗും നടത്തിവരുന്നുണ്ട്. പ്രവർത്തനങ്ങളുടെയും കുട്ടികളുടെയും ബാഹുല്യം, കൗൺസിലർ വകുപ്പിന്റെ കീഴിലുള്ള മറ്റു പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടൽ തുടങ്ങിയവ കാരണം സൂക്ഷ്മതലത്തിൽ നടപ്പിലാക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്.

ഗതാഗത സൗകര്യം

അപ്പർപ്രൈമറി ,സെക്കണ്ടറി , ഹയർസെക്കണ്ടറി & വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. ഇവിടുത്തെ കുട്ടികൾ അനുഭവിക്കുന്ന ഗതാഗത ക്ലേശത്തിന്പരിഹാരം കാണുന്നതിനായി 6 സ്കൂൾ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഏതാണ്ട് 10 കൊല്ലം മുമ്പ് അധ്യാപകരിൽ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഒരു പഴയ ബസ്സിൽ തുടങ്ങിയ ഈ ജൈത്രയാത്ര , രണ്ട് വർഷം മുമ്പ് സ്ഥലം എം.എൽ.എ വി. ടി ബലറാം അനുവദിച്ച ഒരു പുതിയ ബസ് സ്കൂളിന് അടക്കം 5 ബസ് ആയിരുന്നു. സ്ഥലം എം.എൽ.എ വി. ടി ബലറാം ആനക്കര സ്കൂളിന് അനുവദിച്ച ബസ് ഏറ്റെടുത്ത് നടത്താൻ സാധിക്കാത്തതിനാൽ വട്ടേനാട് സ്കൂളിന് ബസ് തിരിച്ച് നല്കിയതടക്കം ഇന്ന് 6 ബസിൽ എത്തി നില്ക്കുന്നു.അധ്യാപക – അനധ്യാപക ജീവനക്കാരുടേയും പി.ടി.എ യുടേയും ആത്മാർത്ഥമായ പിന്തുണയാണ് സ്കൂളിന്റെ ഈ നേട്ടത്തിനു പിന്നിൽ. സ്കൂളിലെ ഏതാണ്ട് 25% - 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. എല്ലാ ബസിലുമായി ഡ്രൈവർമാർ , ആയമാർ /ക്ലീനർമാർ എന്നിവരടക്കം 10 ജോലിക്കാർ സ്ഥിരമായി ജോലിചെയ്യുന്നുണ്ട്. എല്ലാ ബസുകളും ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തിയിട്ടാണ് ഗതാഗതക്ലേശത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നത്. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വട്ടേനാട്ടിലെ ഉച്ചഭക്ഷണ രസകൂട്ടിനൊപ്പം

ജാതി-മത,ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമിതല്താതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി,2018-19 അദ്ധ്യായന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ നടപ്പിലാക്കി വരുന്നു . ഈ വർഷവും ജൂൺ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു .5 മുതൽ 8-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. ഈ വർഷത്തിൽ 5 മുതൽ 8 വരെയുള്ള ക്ലാസുകളിൽ നിന്ന് 727 ആൺകുട്ടികളും 619 പെൺകുട്ടികളും ഉൾപ്പെടെ 1346 കുട്ടികൾ ഈ പദ്ധതിയിൽ പങ്കാളികളാണ്. കൂടുതൽ വിവരങ്ങൾ