സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ

തൃത്താല സബ്ജില്ലയിൽ ശാസ്ത്രനാടകം, എച്ച്.എസ് മലയാള നാടകം, യു.പി മലയാളനാടകം, സംസ്‌കൃത നാടകം,അറബിക് നാടകം ,ഇംഗ്ലീഷ് സ്‌കിറ്റ്, റോൾപ്ലേ എന്നിവയിൽ പ്രത്യേകം ശ്രദ്ധ നേടിയതായിരുന്നു വട്ടേനാട് സ്‌കൂളിലെ നാടകങ്ങൾ......കലോത്സവങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും നിരവധി തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ സംസ്ഥാനകലോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട തളപ്പ്, ആനന്ദലീല, മുത്താപ്പായുടെ സുബർഗ്ഗം,അല്ല പഞ്ഞികിടക്ക, കാകപക്ഷം, മറഡോണ എന്നീ നാടകങ്ങൾ പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി...... കഴിഞ്ഞവർഷത്തെ നാടകം കേരളത്തിനകത്തും പുറത്തുമായി 61 വേദികളിൽ അവതരിപ്പിച്ചു....ബോംബെയിലെ ഡോബി വില്ലിയിൽ ഈ നാടകം അവതരിപ്പുക്കുകയുണ്ടായി....കലോത്സവങ്ങളിൽ മികച്ച നടൻ, നടി എന്നീ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് റോൾപ്ലേ . നിരവധി തവണ സംസ്ഥാന തലത്തിൽ സമ്മാനം നേടി . സൗത്ത് സോൺ മത്സരത്തിൽ മൂന്നാം സമ്മാനത്തിനർഹമായി.

മത്സരങ്ങൾക്കപ്പുറം. പഠനോപാധിയും നാടകത്തെ ഉപയോഗപ്പെടുത്തുന്നു, എസ് .എസ് .എൽ .സി ക്ലാസുകൾക്കുള്ള പ്രത്യേക കോച്ചിംഗ് ക്ലാസുകളിൽ തിയറ്റർ സാധ്യത ഉപയോഗിക്കുന്നു..... കൂടാതെ കളിക്കൂട്ടം തിയറ്റർ ഗ്രൂപ്പ് ഈ വർഷം ചില പ്രത്യേക പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നു....... ദിനാചരണങ്ങൾ, പ്രത്യേക പാഠഭാഗങ്ങൾ നാടകരീതിയിൽ അവതരിപ്പിക്കുന്നു......

ഈ വർഷം തുടങ്ങിവെച്ച സൈക്കിൾ തിയറ്റർ... ലഘുനാടകങ്ങൾ സ്‌കൂളിന്റെ പരിസര പ്രദേശങ്ങളിൽ അവതരിപ്പിക്കുക എന്നതാണ് ഇത്.....ബോധവത്കരണമാണ് ഇത് കൊണ്ട് ഉദ്ധേശിക്കുന്നത്.......അങ്ങനെ നാടകപ്പെരുമയുടെ ഒത്തിരി ഒത്തിരി വിശേഷങ്ങളുമായി ജൈത്രയാത്ര തുടരുകയാണ് വട്ടേനാട് സ്‌കൂളിലെ കുട്ടികളും അധ്യാപകരും......

മീൻകുുട്ട നിറയെ സമ്മാനവും വാരിക്കൂട്ടി മീൻകുട്ടയിലെ സുബർക്കം

അത്രയൊന്നും നാറ്റമില്ല ഈ മീൻ കൊട്ടയ്ക്ക്. അത് നിറയെ മീനുമല്ല.മടിയന്റെ സ്വപ്നവും പണിയെടുക്കുന്നവന്റെ വിയർപ്പും ചേർത്തു വച്ച ഇമ്മിണി വല്യ മീൻ കൊട്ടയാണിത് . ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാമതെത്തിയ മീൻ കൊട്ടയിലെ സുബർക്കം നിറഞ്ഞ കൈയടിയോടെ സദസ് ഏറ്റുവാങ്ങി.ആവിഷ്ക്കാരത്തിലും ആശയത്തിലും പുതുമയില്ലാതെ പൊതുവെ തണുത്തു പോയ വേദി ഈ നാടകത്തോടെ പൊടുന്നനെ ഉണർന്നു . പാലക്കാട് ജില്ലയിലെ വട്ടേനാട് ഗവ: ഹൈസ്കൂൾ വിദ്യാർത്ഥികളാണ്ഈ നാടകം അരങ്ങിലെത്തിച്ചത്. മുസ്തഫയും കൂട്ടരും പാലാക്കാട്ടു നിന്ന് കൊണ്ടുവന്ന കാലിക്കുട്ട നിറയെ സമ്മാനുമായാണ് ആലപ്പുഴയിൽ നിന്ന് മടങ്ങിയത് മടിയനായ മകനെ ജീവിതം പഠിപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്ന കുടുംബത്തിന്റെ കഥയാണ് നാടകം പറയുന്നത് . മത്സ്യത്തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് ജീവിതത്തിൽ കഷ്ടപ്പാടിന്റെ മഹത്വം മടിയനായ മുസ്തഫയെ പഠിപ്പിക്കുന്നത്.മുസ്തഫയായി കാണികളെ കൈയിലെടുത്ത അബിൻ ബാബുവാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് . കലോത്സവങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കാതെ കേരളത്തിലെ വിവിധ വേദികളിൽ ഇവർ നാടകം അവതരിപ്പിക്കുന്നു .

20002 195.jpg 20002 196.jpg 20002 197.jpg
ശാസ്ത്ര നാടകം
20002 284.jpg 20002 285.jpg 20002 286.jpg