ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം 2019

സർഗാത്മകതയുടെ അരങ്ങൊരുക്കി വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാഷാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എൻ.രാജൻ മാസ്റ്റർ നിർവ്വഹിച്ച‍ു

പുസ്തകങ്ങളിൽസഞ്ചിതമത്രേമർത്യ വിജ്ഞാന സാരസർവ്വസ്വം

സാരസർവ്വസ്വമായ വിജ്ഞാനമേകി പുസ്തകോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യവേദിയും ലോഗോസ് ബുക്സും ചേർന്നാണ് പുസ്തകോത്സവം തയ്യാറാക്കിയത്. പ്രമുഖ പ്രസാധകരുടെ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ അടങ്ങിയ പുസ്തകോത്സവം പ്രസിദ്ധ കഥാകൃത്ത് ശ്രീ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചങ്ങാതി നന്നായാൽ

ഓരോ കുട്ടിക്കും ഒരു നല്ല ചങ്ങാതിയായി പുസ്തകം നൽകിക്കൊണ്ട് വായനാദിനത്തിൽ ക്ലാസ് ലൈബ്രറികൾക്ക് തുടക്കമായി 'ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും ഒരു കുട്ടി ലൈബ്രേറി യന്റെ കീഴിൽ 50 ലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കന്നത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ഉൾക്കൊള്ളിച്ച ക്ലാസ് ‍തലപതിപ്പു കൾ പുറത്തിറക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

വിദ്യാരംഗം 2018

മാനിഷാദയെന്നോതൂ

രാമായണം പഠനത്തിലൂടെ വില്ലു കുലക്കാനല്ല പകരം മാനി‍ഷാദയെന്നോതാനാണ് പഠിക്കേണ്ടത് എന്ന് വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എഴുത്തച്ചൻ അനുസ്മരണ പ്രഭാഷണത്തിൽ പ്രഭാഷകൻ ശ്രീ എം. വി. രാജൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. രാമായണ വായനയെ കുറിച്ചും ഭാഷാപിതാവായി എഴുത്തച്ചൻ മാറിയതെങ്ങനെയെന്നും അദ്ദേഹം വിശദമാക്കി. മലയാളത്തിന്റെ താളബോധം രൂപപ്പെടുന്നതിൽ എഴുത്തച്ഛൻ കൃതികൾക്കുള്ള പങ്കും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രഘുനാഥൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ചെയർ പേഴ്സൺ ശേബ മെഹ്താബ് സ്വാഗതവും, വിദ്യാരംഗം പ്രതിനിധി സാന്ദ്ര നന്ദിയും പറഞ്ഞു. ചടങ്ങിൽ PTA, SMC പ്രതിനിധികളായ ഗിരീഷ്, സിദ്ദിഖ് എന്നിവർ സംബന്ധിച്ചു.

പുസ്തകോത്സവം

ജുൺ 12,13,14 ദിവസങ്ങളിൽ 'logos'-ൻെ നേത്രത്വത്തിൽ പുസ്തകോത്സവം, പുസ്തോപ്രദർശനവും വിപണനവും നടന്നു. ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ഭംഗിയായി നടന്നു

വായന ആസ്വാദനം

കുട്ടികളുടെ വായനക്കുറിപ്പുകളിൽ മികച്ചവ തെര‍‍‍‍‍‍‍‍‍ഞ്ഞടുത്ത് ഓരോന്നിനും കൂറ്റനാട് ‍‍‍ജനകീയ വായനശാല സമ്മാനം നൽകുന്നു.ഇതിന്റെ പരിപാടിയിൽ ജൂലായ് 5ന് വായനശാല സെക്രട്ടറി ശ്രീ ഐദ്രു മാസ്റ്റർ പുസ്തകോപഹാരങ്ങൾ നൽകിക്കൊണ്ട് മിക‍‍ച്ച വായനാക്കുറിപ്പുകൾ പതിപ്പുകളായി പ്രസിദ്ധീകരിക്കുന്നു.

ബഷീർ കൃതികളുടെ പ്രദർശനം

ക്ലാവർ റാണി

വൈജ്ഞാനികമേഖല

ജൂൺ 19 ന് വായനാദിനക്വിസ്, ബഷീർദിനക്വിസ് എന്നിവ ക്ലാസിൽ നടന്നു. പട്ടാമ്പി താലൂക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ നിദേവ് (10 E),അഞ്ജന (9L),അ‍ഷിത(10G)എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുക്കും.എല്ലാ ആഴ്ചയിലും തുറക്കുന്നു എന്ന അന്വേഷണാത്മകമായ വഴി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു.

കഥ, കവിത, ചിത്രരചന ക്യാമ്പ്

ക്യാമ്പിൽ നിന്ന് സൃഷ്ടിക്കപ്പെട്ട പതിപ്പ് മഴപ്പെരുമ

എഴ‍ുത്തച്ചൻ അനുസ്മരണം