ജി.വി.എച്ച്.എസ്.എസ് വട്ടേനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(20002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
വിലാസം
വട്ടേനാട്

വട്ടേനാട്
,
കൂറ്റനാട് പി.ഒ.
,
679533
,
പാലക്കാട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0466 2370084
ഇമെയിൽgvhssvattenad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20002 (സമേതം)
എച്ച് എസ് എസ് കോഡ്09155
വി എച്ച് എസ് എസ് കോഡ്909004
യുഡൈസ് കോഡ്32061300509
വിക്കിഡാറ്റQ64690875
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടിത്തറ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1411
പെൺകുട്ടികൾ1356
ആകെ വിദ്യാർത്ഥികൾ2767
അദ്ധ്യാപകർ92
ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ255
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി അരവിന്ദൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽടിനോ മൈക്കിൽ
പ്രധാന അദ്ധ്യാപകൻശിവകുമാർ പി പി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്. എം
എം.പി.ടി.എ. പ്രസിഡണ്ട്അനിത മുരളി
അവസാനം തിരുത്തിയത്
02-09-202420002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല[1] ഉപജില്ലയിലെ പട്ടിത്തറ പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട് .

ചരിത്രം

പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ പെരിങ്ങോട്, ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. കൂടുതൽ അറിയാൻ

രക്ഷകർതൃ സമിതി

അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്. വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

പി.ടി.എ | സാരഥികൾ

താക്കോൽദാനം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്ത വട്ടേനാട് സ്കൂളിൽ 5 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ ബിൽഡിങ്ങിന്റെ താക്കോൽദാന ചടങ്ങ് നടന്നു. താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി. കൂടുതലറിയാൻ

പരീക്ഷാ ഫലങ്ങൾ

എസ്.എസ്.എൽ.സി. റിസൽറ്റ്

പ്ലസ്‍ടു റിസൽറ്റ്

വി.എച്ച്.എസ്.എസ് റിസൽട്ട്

വിജയോത്സവം

വിജയോത്സവം2024

വിജയോത്സവം2023

നവമാധ്യമങ്ങളിൽ

ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.

അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.

തുടർന്ന് വായിക്കുക

ഹൈടെക് സ്കൂൾ

നവകേരള മിഷൻ കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി കൈറ്റിന്റെ[2] നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.

കുട്ടികളുടെ എണ്ണം

മുൻ സാരഥികൾ

തനതു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ. രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്റ്റാഫ് | നാമ്പുകൾ

ഉപതാളുകൾ


ചിത്ര രചനകൾ കവിതകൾ ചിത്രശാല പ്രസിദ്ധീകരണങ്ങൾ കലോത്സവ കാഴ്ചകൾ

അംഗീകാരം

പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹ‍ുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻക‍ുട്ടി നല്കുന്നു

അവലംബം

  1. മലയാളം വിക്കിപീഡിയ|തൃത്താല[1]
  2. കൈറ്റ്

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ നിന്നും പട്ടാമ്പി വഴി കൂറ്റനാട്. കൂറ്റനാട് നിന്നും എടപ്പാൾ റൂട്ടിൽ 200 മീറ്റർ ദൂരത്തിൽ സ്കൂൾ
  • പൊന്നാനി, കുറ്റിപ്പുറം റൂട്ടിൽ നിന്നും എടപ്പാൾ വഴി കൂറ്റനാട്.