ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന വിദ്യാലയമാണിത്. 1917 ൽ സ്ഥാപിതമായ ഈ സ്‍ക്കുൾ നവീന ആശയങ്ങൾ കേരളവിദ്യാഭ്യാസ രംഗത്തിന് സംഭാവന ചെയ്യുന്നു. കൂടുതലറിയാ൯ ഇവിടെ ക്ലിക്ക് ചെയ്യു
ഭൗതിക സൗകര്യങ്ങൾ
കേരളസംസ്ഥാന സർക്കാരിന്റെ ബഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികരുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് പദ്ധതി എന്നിവയിലുൾപ്പെടുത്തി ഏറ്റവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്കൂളിന് ലഭ്യമായിരിക്കുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ, ഹൈടെക് ക്ലാസ്സ് മുറികൾ, മോഡൽ ക്ലാസ്സ് മുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്കൂളിനുണ്ട്.
NH 66ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 8KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂർ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂൾ.