ഗവ എച്ച് എസ് എസ് , കലവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സംസ്ഥാന ആഭ്യന്തരവക‍ുപ്പ‍ും വിദ്യാഭ്യാസ വക‍ുപ്പ‍ും ചേർന്ന് 2012 ഓഗസ്റ്റ് 2 ന് കേരളത്തിൽ ര‍ൂപം കൊട‍ുത്ത പദ്ധതിയാണ് സ്റ്റ‍ുഡൻസ് പോലീസ് കേഡറ്റ്. പൗരബോധവ‍ും ലക്ഷ്യബോധവ‍ും സാമ‍ൂഹ്യ പ്രതിബദ്ധതയ‍ും സേവന സന്നദ്ധതയ‍ുമ‍ുള്ള ഒര‍ു യ‍‍ുവജനതെ വാർത്തെട‍ുക്ക‍ുക എന്നതാണ് ഈ പദ്ധതിയ‍ുടെ ലക്ഷ്യം . നിയമത്തോട‍ുള്ള ആദരവ്, സമ‍ൂഹത്തിലെ ദ‍ുർബല വിഭാഗങ്ങളോട‍‍ുള്ള സഹാന‍ുഭ‍ൂതി തിന്മകളോട‍ുള്ള ചെറ‍ുത്ത‍ു നില്പ് എന്നിവ ആജീവനാന്ത വ്യക്തിത്വ ശീലങ്ങളായി പ്രകടിപ്പിക്ക‍ുന്ന ഉത്തരവാദിത്വമ‍ുള്ള പൗരന്മാരായി വിദ്യാർത്ഥികളെ വികസിപ്പിക്ക‍ുന്നതിന‍ുള്ള ഘടനാപരമായ രണ്ട‍ു വർഷത്തെ പരിശീലന പരിപാടിയാണ് ഉൾക്കൊള്ളിച്ചിരിക്ക‍ുന്നത്.2016 ജ‍ൂലൈ 20നാണ് കലവ‍ൂർ സ്‍ക്ക‍ൂളിൽ എസ്.പി.സി പ്രവർത്തനം ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം, നിയമ ഗതാഗത സൈബർ ബോധവത്കരണ പ്രവർത്തനങ്ങൾ, ലഹരി നിർമാർജ്ജനം, മാലിന്യ നിർമ്മാർജ്ജനം, ജലസംരക്ഷണം ത‍ുടങ്ങയി മേഖലകളിൽ എസ്.പി.സി ഫലപ്രദമായ ഇടപെടല‍ുകൾ നടത്ത‍‍ുന്ന‍ു.വാഹനയാത്രകളിൽ ഗതാതഗ നിയം അന‍ുസരിക്ക‍ുന്നതില‍ും ലഹരിവസ്‍ത‍ുക്കള‍ുടെ വില്പന, ഉപഭോഗം എന്നിവ ഇല്ലായ്‍മ ചെയ്യ‍ുന്നതില‍ും വിദ്യാലയത്തിനകത്ത‍ും പ‍ുറത്ത‍ും ഉണ്ടായിക്കൊണ്ടിരിക്ക‍ുന്നഅസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ ഇല്ലാതാക്ക‍ുന്നതിന‍ും എസ്.പി.സി ശ്രദ്ധ പ‍ുലർത്ത‍ുന്ന‍ു. ജില്ലാ റിപ്പബ്ലിക് ദിന പരേഡിൽ സ്‍ക്ക‍ുൾ എസ്.പി.സിക്ക് മികച്ച പ്ലാറ്റ‍ൂണിന‍ുള്ള അവാർഡ് ലഭിച്ച‍ു. ഒര‍ു വയറ‍ൂട്ടാം ഒര‍ു വിശപ്പകറ്റാം എന്ന പദ്ധതിയ‍ുടെ ഭാഗമായി കമ്മ്യ‍ൂണിറ്റി ഭക്ഷണവിതരണത്തിൻ കലവ‍ൂർ സ്‍ക്ക‍ൂൾ എസ്.പി.സി ത‍ുടക്കം ക‍ുറിച്ച‍ു. സ്വാതന്ത്ര്യ സമരസേനാനയായ ശ്രീ .ജനാർദ്ദനന‍ുമായി , ആലപ്പ‍ുഴ ജില്ലാ സ്റ്റ‍ുഡൻസ് പോലീസ് കേഡറ്റ്സ് പ്രോജക്ടിന‍ുവേണ്ടി സീനിയർ കേഡറ്റ് പ‍ൂജാ ക‍ുഞ്ഞ‍ുമോൻ അഭിമ‍ുഖം തയ്യാറാക്കി.

റിപ്പബ്ലിക് ദിന പരേഡിൽ ആലപ്പ‍ുഴ റവന്യ‍ൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കലവ‍ൂർ എസ്.പി.സി യ‍ൂണിറ്റ്.
പരേഡ് പ്രാട്‍കീസ്
ഫിസിക്കൽ ട്രയിനിംഗിൽ പങ്കെട‍ുക്ക‍ുന്ന കേഡറ്റ‍ുകളോട് സ‍്‍ക്ക‍ൂൾ ടീച്ചർ ഇൻ ചാർജ്ജ്, പി.എ.തോമസ് സംസാരിക്ക‍ുന്ന‍ു
ക്യാമ്പ്, കോവിഡ് അതിജീവനം എന്ന വിഷയത്തൽ എഴ‍ുത്ത‍ുകാരന‍ും അധ്യാപകന‍ുമായ ഷാജി മഞ്ജരി കേഡറ്റ‍ുകള‍ുമായി സംവദിക്ക‍ുന്ന‍ു
കമ്മ്യ‍ൂണിറ്റി പോലീസ് ഓഫീസർ - എ.എ. മണികണ്ഠൻ
കമ്മ്യ‍ൂണിറ്റി പോലീസ് ഓഫീസർ - ജിഷ ജോസഫ്