ഗവ എച്ച് എസ് എസ് , കലവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിലെ പൊത‍ു വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം ര‍ൂപപ്പെട‍ുത്ത‍ുന്നതിൽ മ‍ുഖ്യ പങ്ക് വഹിക്ക‍ുന്ന വിദ്യാലയമാണ് ആലപ്പ‍ുഴ ജില്ലയിലെ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ. കേരളത്തിലെ പൊത‍ുവിദ്യാലയങ്ങൾക്ക് മ‍ുഴ‍ുവൻ മാത‍ൃകയായ അക്കാദമീയ മാസ്റ്റർ പ്ലാൻ ആദ്യമായി തയ്യാറാക്കിയത് കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളാണ്. 2016 ആഗസ്റ്റ് ആദ്യം, കേരളത്തിലെ പൊതു വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് പുതിയ തുടക്കം നൽകിയ കോഴിക്കോട് ശില്പശാലയെ തുടർന്ന് 2016ആഗസ്റ്റ് 21, 22 തീയതികളിലായി സംസ്ഥാനത്ത് ആദ്യമായി ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളെയും പങ്കെടുപ്പിച്ച് നടന്ന ശില്പശാല കലവൂർ സ്കൂൾ ഏറ്റെടുത്ത് നടത്തുകയും ആലപ്പുഴ മണ്ഡലത്തിലെ 18 ഹൈസ്കൂൾ,ഹയർ സെക്കന്ററി സ്കൂളിലേയും ക്ലാസ് മുറികൾ ഹൈടെക് ആക്കുവാൻ തീരുമാനിച്ച അതേ വേദിയിൽ വച്ച് കലവൂർ സ്കൂൾ തയ്യാറാക്കിയ സമ്പൂർണ്ണ അക്കാഡമിക് മാസ്റ്റർ പ്ലാൻ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സർ സി രവീന്ദ്രനാഥ‍ും ആലപ്പുഴ MLA യ‍ും ബ‍ഹ‍ുമാനപ്പെട്ട സംസ്ഥാന ധനകാര്യ – കയർ വക‍ുപ്പ് മന്ത്രിയ‍ുമായ ആദരണീയനായ ഡോ.റ്റി.എം.തോമസ് ഐസക്ക‍ും ചേർന്ന് ഏറ്റുവാങ്ങുകയും ചെയ്തു. 200 സാധ്യായ ദിനങ്ങളും വിഷയാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ പ്രവർത്തനങ്ങളും ഉള്ളടങ്ങിയ അക്കാഡമിക മാസ്റ്റർ പ്ലാൻ കേരളത്തിന് മാതൃകയായി മാറി.അക്കാദമീയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആവിഷ്കരിക്കപ്പെട്ട ഒര‍ു പദ്ധതിയായിര‍ുന്ന‍ു ഒര‍ു ദിനം ഒര‍ു പ‍ുത‍ുമ എന്നത്. ക്ലാസ്സ് മ‍ുറിയിലെ പഠനാന‍ുഭവങ്ങളെ രംഗാവിഷ്ക്കാരം നടത്തിയ പരിപാടിയായിര‍ുന്ന‍ു ഇത്. ഈ പദ്ധതിയ‍ുടെ വിജയത്തെ ത‍ുടർന്ന് ഓരോ ക‍‍ുട്ടിയേയ‍ും ക‍ുട‍ുംബത്തേയ‍ും അട‍ുത്തറിഞ്ഞ് പാഠ്യ പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങൾ ചിട്ടപ്പെട‍ുത്തണമെന്ന അധ്യാപകര‍ുടേയ‍ും രക്ഷകർത്താക്കള‍ുടേയ‍ും വിദ്യാഭ്യാസ വിചക്ഷണര‍ുടേയ‍ും ക‍ൂടിയാലോചനയിൽ നിന്ന് ര‍ൂപപ്പെട്ട ആശയമാണ് വ്യക്തി ഗത, ക‍ുട‍ുംബതല, ക്ലാസ്സ് തല മാസ്റ്റർ പ്ലാൻ. 2019 -2020 അധ്യയന വർഷത്തിൽ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ നടപ്പിലാക്കിയ് മികവ് പ്രവർത്തനമാണ് വ്യക്തിഗത, ക‍ുട‍ുംബതല, ക്ലാസ്സ് തല മാസ്റ്റർ പ്ലാന‍ുകൾ. സ്‍ക്ക‍ൂളിന്റെ ഹ്രസ്വചരിത്രം ആലപ്പ‍ുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസജില്ലയ‍ുടെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യ‍ുന്ന വിദ്യാലയമാണ് കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ. ദേശീയ പാത 66 ൽ ആലപ്പ‍ുഴയ്‍ക്ക‍ും ചേർത്തലയ്‍ക്ക‍ും ഇടയ്‍ക്ക് കലവ‍ൂർ ജംഗ്ഷന് കിഴക്ക് വശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യ‍ുന്നത്. പത്തൊമ്പതാം ന‍ൂറ്റാണ്ടിൽ ലണ്ടൻ മിഷൻ സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ കാലം. 1834 ൽ സ്വാതിതിര‍ുനാൾ മഹാരാജാവ് നാഗർ കോവിലിൽ ല‍ൂഥറൻ മിഷൻ സൊസൈറ്റിയ‍ുടെ സെമിനാരി സന്ദർശിക്ക‍ുവാൻ ഇടയായി. അവിടെ മഹാരാജാവ് കണ്ട ഉന്നത വിദ്യാഭ്യാസ മാത‍ൃക തിര‍ുവിതാക‍ുറിലെ തന്റെ പ്രജകൾക്ക് ലഭ്യമാക്ക‍ുവാൻ തീര‍ുമാനിച്ച‍ു. 1863 ന് ശേഷം രാജഭരണത്തിൻ കീഴിൽ നിരവധി സർക്കാർ സ‍്ക്ക‍ൂള‍ുകൾക്ക് ത‍ുടക്കമിട്ട‍ു. 1865 കളിൽ ആംഗ്ലോ വെർണാക്ക‍ുലർ സ്‍ക്ക‍ൂള‍ുകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ട‍ു. പത്തൊമ്പതാം ന‍ുറ്റാണ്ടിന്റെ അന്ത്യത്തിൽ മാരാരിക്ക‍ുളം വെർണാക്ക‍ുലർ സ്‍ക്ക‍ൂൾ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെട‍ുന്ന‍ു. കലവ‍ൂർ ജംഗ്ഷന് പടിഞ്ഞാറ‍ുഭാഗത്ത‍ുള്ള വി.എ സ്‍ക്ക‍ൂൾ ( വെർണാക്ക‍ുലർ മീഡിയം) റോഡിന് കിഴക്ക് വശത്തായി എത്തിയപ്പോൾ ന്യ‍ൂ വി.എ സ്‍ക്ക‍ൂളായി മാറി. 1 മ‍ുതൽ 4 വരെ പ്രവർത്തിച്ചിര‍ുന്ന സ്‍ക്ക‍ൂളിൽ പഠനം സൗജന്യമായിര‍ുന്ന‍ു എന്ന് പഴമക്കാർ പറയ‍ുന്ന‍ു. 317/4 സർവ്വേ നമ്പരില‍ും 1017 തണ്ടപ്പേരില‍ും 8.5 ഏക്കർ സ്ഥലം ഉൾക്കൊള്ള‍ുന്നതായിര‍ുന്ന‍ു സ്‍ക്ക‍ൂൾ. ഇന്ന് സ്‍ക്ക‍ൂൾ നിലനിൽക്ക‍ുന്ന പ്രദേശം വെളിപ്പറമ്പിൽ ക‍ുട‍ുംബ സ്വത്തായിര‍ുന്ന‍ു. ഇതിൽ ഉണ്ടായിര‍ുന്ന ഭജന മഠമാണ് സ്‍ക്ക‍ൂളിന്റെ കിഴക്ക് വശത്ത് ഇപ്പോൾ കാണ‍ുന്ന ക്ഷേത്രം. കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗ‍ുര‍ുവിന്റെ നിർദ്ദേശ പ്രകാരം വെളിപ്പറമ്പിൽ ക‍ുഞ്ഞയ്യൻ കൊച്ച‍ുകിട്ടൻ 1.20 ഏക്കർ സ്ഥലം സ്‍ക്ക‍ൂളിനായി നൽകി. കര‍ുണാകര തണ്ടാർ, എടക്കനാട്ട് ശങ്കരക്ക‍ുറ‍ുപ്പ്, അബ്ദ‍ുക്ക‍ുട്ടി സാഹിബ് , സിറിൽ പ്രസന്റേഷൻ, രാഘവകൈമൾ എന്നിവരാണ് സ്‍ക്ക‍ൂളിനെ ഉയർത്തിക്കൊണ്ട‍ുവന്നത്. 1960 ൽ എൽ.പി വിഭാഗം വേർപെട‍ുത്തി. ശ്രീ ദാമോദരൻ കാളാശ്ശേരിയെപ്പോല‍ുള്ള ഭരണാധിപന്മാർ, സനിമാ താരങ്ങളായ രതീഷ്, കലവ‍ൂർ രവി ത‍‍ുടങ്ങി നിരവധി കലാകാരന്മാർ കളക്ടറായി സേവനം ചെയ്യ‍ുന്നവർ ഉൾപ്പെടെ നിരവധി പ്രതിഭകളെ സ‍ൃഷ്ടിച്ച വിദ്യാലയമാണ് കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ.