ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ
| Home | 2025-26 |
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തി പരിചയ ക്ലബ്ബ്
2025-2026
2025 - 26 അധ്യയന വർഷം ക്ലാസ്സ് തലത്തിൽ പ്രവർത്തിപരിചയ മേള സംഘടിപ്പിച്ചു. പോട്ടറി പെയിന്റിംഗ്, മെറ്റൽ എംപോസിംഗ്, മെറ്റൽ എൻഗ്രേവിങ്, എംബ്രയ്ഡറി, ഇലട്രിക്കൽ വയറിംഗ്, ഫാബ്രിക് പെയിന്റിംഗ്, ക്ലെ മോഡലിംഗ്, പേപ്പർ ക്യാരിബാഗ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, ത്രഡ് പാറ്റേൺ മെക്കിംഗ്, ബുക്ക് ബൈൻഡിംഗ് എന്നി ഇനങ്ങളിൽ സ്‍ക്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. അർജ്ജുൻ. എ.ജി, വിശ്വേശ്വർ വിജയ്, ആർഷാ അനീഷ് , ദേവ്ന പി അജേഷ് എന്നിവർ പാലക്കാട് നടന്ന സംസ്ഥാന തല പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്തു. ഇലട്രിക്കൽ വയറിംഗിൽ അർജ്ജുൻ എ.ജി സംസ്ഥാന തലത്തിൽ നാലാം സ്ഥാനം എ ഗ്രേഡ് കരസ്ഥമാക്കി.
കുട്ടികളുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാകുമ്പോൾ പ്രവർത്തി പരിചയ പഠനം കുട്ടികളുടെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കുന്നു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തിനുണ്ട്.ക്രിയാത്മകവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും മാനസ്സിക ഊർജ്ജവും പ്രദാനം ചെയ്യുന്നു. പ്രവർത്തി പരിചയം വഴി ജീവിത നൈപുണി നേടുകയും ബുദ്ധിയുടെ എല്ലാ മേഖലകളേയും പോഷിപ്പിക്കുകയും ചെയ്യുന്നു.











മാലിന്യ സംസ്കരണ ക്ലബ്ബ്
2023-24
ജൈവ മാലിന്യ സംരക്ഷണം
നമ്മുടെ സ്ക്കൂളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങളെ സംസ്ക്കരിക്കുന്നതിനും അതുവഴി സ്കൂളും പരിസരവും ശുചിയായിരിക്കാനുംവേണ്ടി തുടങ്ങിയ ഒരു സംരംഭമാണ് ഈ യൂണിറ്റ്'
സ്കൂളും പരിസരവും വൃത്തിയാവുക മാത്രമല്ല ഇതിൽ നിന്നും കം പോസ്റ്റും ഉത്പാദിപ്പിക്കാം എന്നുള്ളതാണ് മെച്ചം
. ഇതിനായി മിച്ചം വരുന്ന ഉച്ചഭക്ഷണം ഉൾപ്പെടെ ഈ യൂണിറ്റിൽ നിക്ഷേപിക്കുക. മുകളിൽ ഇനോക്യുലിൻ വിതറുക ബാക്ടീരിയ ൽ പ്രവർത്തനത്താൽ ഇത് വളമായി മാറുന്നു.
മൂന്നു മാസങ്ങൾക്കു ശേഷം ഇത് വളമായി ഉപയോഗിക്കാം