ഗവ എച്ച് എസ് എസ് , കലവൂർ/ഗണിത ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത സംബന്ധമായ പ്രവർത്തനങ്ങളും ദിനാചരണങ്ങളും നടത്തുന്നുണ്ട്. വിവധ പ്രോജക്ട് വർക്കുകൾ നടത്തിവരുന്നു. പാസ്കൽ ദിനം, രാമാനുജൻ ദിനം, ലോകജനസംഖ്യാദിനം എന്നിവ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. വീഡിയോ പ്രദർശനങ്ങൾ, ഗണിത പ്രശ്നോത്തരികൾ എന്നിവ അംഗങ്ങൾക്കായി നടത്തപ്പെടുന്നു.ഗണിതത്തിലെ അടിസ്ഥാനശേഷികൾ നേടുന്നതിനായി ക്ലാസ് പ്രോജക്ടുകൾ നടത്തപ്പെട്ടിട്ടുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടത്തപ്പെടുന്നു. Geogebra സോഫ്റ്റ്‍വെയർ ഉപയോഗിച്ച് അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 5,6,7 ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും ഗണിതകിറ്റുകൾ വിതരണം ചെയ്തു.ഗണിത കിറ്റുകൾ ഉപയോഗിച്ച് വീട്ടിലിരുന്ന് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. പസിൽ നിർമ്മാണം, ജ്യോമെട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് എന്നിവ നിർമ്മിക്കുന്നതിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
-
ജ്യോമെട്രിക്കൽ പാറ്റേൺ
-
ജ്യോമെട്രിക്കൽ പാറ്റേൺ
-
ജ്യോമെട്രിക്കൽ പാറ്റേൺ
-
ജ്യോമെട്രിക്കൽ പാറ്റേൺ
2023-24
ക്ലബ് ഉദ്ഘാടനം
മാത്‍സ് ക്ലബ് ഉദ്ഘാടനം 19/01/2023 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ്സ് ഗീത ടീച്ചർ നിർവഹിച്ചു. ജൂൺ 19 പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ആയിരുന്ന ബ്ലയ്‌സ് പാസ്കലിന്റെ ജന്മദിനം കൂടിയാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സെമിനാർ, ചിത്ര പ്രദർശനം, 9B ക്ലാസ്സിലെ അനശ്വര തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഇവ നടത്തുകയുണ്ടായി.