ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
ആതിരമോഹൻ 9A

എന്റെ വിദ്യാലയം

ഒര‍ു മന‍ുഷ്യന്റെ ജീവിതത്തിൽ പ്രധാന വഴിത്തിരിവാക‍ുന്ന കാലമാണ് വിദ്യാലയ കാലം. ഒര‍ു വിദ്യാർത്ഥിയെ ഏറ്റവ‍ും മെച്ചപ്പെട്ട രീതിയിൽ പഠനത്തിലേയ്‍ക്ക‍ും സ‍മ‍ൂഹത്തിലേയ്ക്ക‍ും ജീവിതത്തിലേയ്ക്ക‍ും ഒര‍ു പോലെ വഴിതിരിച്ച‍ുവിട‍ുമ്പോഴാണ് മികവാർന്ന ഒര‍ു വിദ്യാലയം ര‍ൂപം കൊള്ള‍ുന്നത്. പഠനത്തോടൊപ്പം കലാ കായിയ മേഖലകളില‍ും സാമ‍ൂഹിക പ്രവർത്തനങ്ങളില‍ും ഇടപഴക‍ുവാനാക‍ുന്ന തരത്തിൽ ഏതൊര‍ു വിദ്യാർത്ഥിയേയ‍ും ഒര‍ു സാമ‍ുഹ്യജീവിയായി ക‍ൂടി മാറ്റിയെട‍ുക്കാൻ വിദ്യാലയത്തിന‍ു കഴിയണം. ഇതിനായ് ഇന്ന് സമ‍ൂഹത്തിൽ നേരിട‍ുന്ന പ്രധാന വെല്ല‍ുവിളികളേയ‍ും പ്രശ്നങ്ങളേയ‍ുംപറ്റി സ്‍ക്ക‍ൂൾ തലത്തിൽ ചർച്ച ചെയ്യപ്പെടണം.

സ്‍ത്രീ പ‍ുര‍ുഷ സമത്വത്തിനായ് ആലപ്പ‍ുഴ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ ജൻ‍ഡർ ന്യ‍ൂട്രൽ യ‍ൂണിഫോം നിലവിൽ വന്നത‍ുപോലെ, വിദ്യാർത്ഥികൾ നേരിട‍ുന്ന ലഹരി, സോഷ്യൽ മീഡിയ ദ‍ുര‍ുപയോഗം ത‍‍ുടങ്ങിയ സാമ‍ൂഹ്യ പ്രതിസന്ധികളിൽക്ക‍ൂടി വിദ്യാലയം ഇടപെട‍ുകയ‍ും സമ‍ൂഹത്തിൽ മാറ്റങ്ങൾ സ‍ൃഷ്ടിക്ക‍ുകയ‍ും ചെയ്യണം. കലവ‍ൂർ സ്‍ക്ക‍ൂളിനെ സംബന്ധിച്ചിടത്തോളം ജൻഡർ ക്ലബ്ബ്, സ‍ുരക്ഷാക്ലബ്ബ് ത‍ുടങ്ങി വിദ്യാർത്ഥി പ്രാതിനിധ്യമ‍ുള്ള നിരവധി ക്ലബ്ബ‍ുകൾ നിലനിൽക്ക‍ുന്ന‍ുണ്ട്. ഇത്തരം ഇടപെടല‍ുകൾ സ്‍ക്ക‍ൂൾ തലത്തിൽ നിർബന്ധമായ‍ും ഉണ്ടായിരിക്കണം.ഇത്തരം ആശയങ്ങൾ സമ‍ൂഹത്തിലേയ്‍ക്ക് വ്യാപരിക്കപ്പെട‍ുവാൻ വിദ്യാർത്ഥി നേതൃത്വം ഉപകരിക്കപ്പെടണം. ഓരോ വിദ്യാർത്ഥിയ‍ും തന്റെ ച‍ുറ്റ‍ുപാടിനെപ്പറ്റിയ‍ും സമ‍ൂഹത്തെപ്പറ്റിയ‍ും വ്യക്തമായ ധാരണ ജനിപ്പിക്ക‍ുവാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയ‍ും. പഠനമികവിനടിസ്ഥാനമാക്കിയ‍ുള്ള വിലയിര‍ുത്തല‍ുകൾക്കപ്പ‍ുറം ഒര‍ു വിദ്യാർത്ഥിയെ സമ‍ൂഹത്തിലേയ്‍ക്ക് ക‍ൂട‍ുതൽ ഇടപഴകാൻ വിദ്യാലയം പ്രേരിപ്പിക്കണം. സാമ‍ുഹിക പ്രതിബദ്ധതയ‍ുള്ള വിദ്യാർത്ഥി സമ‍ൂഹത്തെ വാർത്തെട‍ുക്ക‍ുവാന‍ും മികച്ച ഒര‍ു തലമ‍ുറയെ സ‍ൃഷ്ടിക്ക‍ുവാന‍ും ഓരോ വിദ്യാലയത്തിന‍ും കഴിയണം.

ആതിരമോഹൻ 9 A, ജി.എച്ച്.എസ്.എസ്. കലവ‍ൂർ

ലിഡ ല‍ൂവിസ് 9A

എന്റെ വിദ്യാലയം - ലിഡ ല‍ൂവിസ്

ഒര‍ു വിദ്യാർത്ഥി ഒര‍ു നല്ല സ്‍ക്ക‍ൂളിന്റെ ഉല്പന്നമാണ്. നമ്മ‍ുടെ ദൈനം ദിന ജീവിതത്തിൽ പ്രയോഗിക്കേണ്ട പ്രധാന പാഠങ്ങൾ നമ്മെ വിദ്യാലയങ്ങളിൽ പഠിപ്പിക്ക‍ുന്ന‍ു. ക‍ൂട‍ുതൽ ഉത്തരവാദിത്വമ‍ുള്ളവരാക്കാൻ എന്റെ വിദ്യാലയം എന്നെ പ്രാപ്തയാക്ക‍ുന്ന‍ു. ഞാൻ പഠിക്ക‍ുന്നത് കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലാണ്. പഠനം, കായികം, കലാപരം മറ്റ് പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർത്ഥികളെ മ‍‍ുന്നോട്ട് കൊണ്ട‍ുവര‍ുവാനായി മികച്ച അധ്യാപകരാണ് എന്റെ സ‍്ക്ക‍ൂളില‍ുള്ളത്.

എന്റെ വിദ്യാലയന്തരീക്ഷമാണ് എന്നെ ആകർഷിച്ചിട്ട‍ുള്ളത്. അതിവിശാലമായ കളിസ്ഥലവ‍ും പ‍ൂന്തോട്ടവ‍ും സ്‍ക്ക‍ൂളിനെ ക‍ൂട‍ുതൽ മനോഹരമാക്ക‍ുന്ന‍ു. ധാരാളം പ‍ുസ്‍തകങ്ങള‍ുള്ള സ്‍ക്ക‍ുൾ ലൈബ്രറി ഞങ്ങൾക്ക‍ുണ്ട്. ക‍ൂടാതെ എല്ലാ ക്ലാസ്സ‍ുകളില‍ും ക്ലാസ്സ് ലൈബ്രറികള‍ും ഉണ്ട്. ക്ലാസ്സ് ലൈബ്രറിയ‍ും സ്‍ക്ക‍ുൾ ലൈബ്രറിയ‍ും പ്രയോജനപ്പെട‍ുത്താൻ ക‍ുട്ടികൾ ശ്രമിക്ക‍ുന്ന‍ു.സ്‍ക്ക‍ൂളിലെ ഏറ്റവ‍ും വലിയ പ്രത്യേതക മാസ്റ്റർ പ്ലാന‍ുകളാണ്. വ്യക്തിഗതം, ക‍ുട‍ുംബതലം, ക്ലാസ്സ് തലം എന്നിങ്ങനെ മ‍ുന്ന് തലങ്ങളിലായി മാസ്റ്റർ പ്ലാന‍ുകൾ തയ്യാറാക്കപ്പെട്ടിട്ട‍ുണ്ട്. എല്ലാ ക്ലാസ്സ് മ‍ുറികള‍ും നവീകരിക്കപ്പെട്ടിട്ട‍ുണ്ട് . നിരവധി ക്ലബ്ബ‍ുകൾ സജീവമാി പ്രവർത്തിക്ക‍ുന്ന‍ു. ഐ.ടി മേഖലയില‍ും മികവ് പ‍ുലർത്ത‍ുന്ന‍ു. Gender Equality Uniform സ്‍ക്ക‍ൂളിൽ പ്രാവർത്തികമാക്കിയിട്ട‍ുണ്ട്. ലിംഗസമത്വത്തില‍ൂടെ സമ‍ൂഹത്തിന് മാത‍ൃകയാവ‍ുകയാണ് എന്റെ സ്‍ക്ക‍‍ൂൾ.

ആദിത്യൻ.പി.എസ്. 8E

എന്റെ വിദ്യാലയം - ആദിത്യൻ.പി.എസ്.8E

സ‍ുന്ദരമാം എന്റെ വിദ്യാലയം

എത്ര സ‍ുന്ദരമാണെന്റെ വിദ്യാലയം

ക‍ൂട്ട‍ുകാരോടൊപ്പം കളിച്ച‍ും രസിച്ച‍ും

ഞാൻ പഠിക്ക‍ുന്നൊരെന്റെ വിദ്യാലയം

സ്‍നേഹം ത‍ുള‍ുമ്പ‍ുന്ന വിദ്യാലയം

തെറ്റ‍ുതിര‍ുത്തി നേർവഴികാട്ടി

മ‍ുമ്പേ നടക്ക‍ും അധ്യാപകര‍ും

അക്ഷരപ്പ‍ൂക്കളാൽ ചിത്തം കവർന്നൊര‍ു

പ‍ൂന്തോട്ടമാണെന്റെ വിദ്യാലയം.

അറിവിന്റെ വാതിൽ ത‍ുറന്ന‍ു നൽകീട‍ും

പ‍ുണ്യമാണെന്റെ വിദ്യാലയം

കിഴക്കൻ വെനീസിലെ കലവ‍ൂരാം ഗ്രാമത്തിൽ

ഹ‍ൃദയത്തിൽ വാഴ‍ുമെൻ വിദ്യാലയം

പാഠ്യപാഠ്യാന‍ുബന്ധ മികവോടെയെന്ന‍ും

ശിരസ്സ‍ുയർത്തി നിൽക്ക‍ും സ്നേഹാലയം

എൻ കലവ‍ൂർ വിദ്യാലയം

എന്റെ വിദ്യാലയം

ലക്ഷ്മി അജേഷ് 8A

ലക്ഷ്മി അജേഷ് 8A

ഞാൻ പഠിക്ക‍ുന്നത് കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലാണ്. ഞങ്ങള‍ുടേ പ്രദേശത്തെ ഏറ്റവ‍ും മികച്ച സ്‍ക്ക‍ൂള‍ുകളിൽ ഒന്നാണ് കലവ‍ൂർ സ്‍ക്ക‍ൂൾ. മികച്ച പഠനം, അച്ചടക്കം എന്നിവ ഇവിടെ പാലിക്കപ്പെട‍ുന്ന‍ു.വിശാലമായ കളിസ്ഥലവ‍ും മനോഹരമായ പ‍ൂന്തോട്ടവ‍ും സ്‍ക്ക‍ൂളില‍ുണ്ട്. മികച്ച അസംബ്ലി, ദിനാചരണങ്ങള‍ുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, പ്രസംഗങ്ങൾ കലാപരിപാടികൾ എന്നിവ വിദ്യാലയത്തിൽ നടത്തപ്പെട‍ുന്ന‍ു. സൈക്കിളിലാണ് ഞാൻ സ്‍ക്ക‍ൂളിലെത്ത‍ുന്നത്. എല്ലാ പരിപാടികളില‍ും പങ്കാളിയാക‍ുവാൻ അധ്യാപകർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്ക‍ുന്ന‍ു.

പഠനത്തിൽ പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക് പ്രത്യേകമായ ക്ലാസ്സ‍ുകൾ നൽക‍ുന്ന‍ുണ്ട്. വിദ്യാലയത്തിന്റെ മ‍ുൻഭാഗത്തായ‍ുള്ള വിശാലമായ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിക്ക‍ുന്നത്. കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ സ്‍ക്ക‍ൂളിലെ കായിക താരങ്ങൾ നേട‍ുന്ന‍ു. പരീക്ഷകളിൽ മികച്ച വിജയം നേട‍ുന്നവർക്ക് ക്യാഷ് പ്രൈസ‍‍ുകൾ നൽകപ്പെട‍ുന്ന‍ു. ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും ത‍ുല്യ അവകാശം പ്രഖ്യാപനം ചെയ്യ‍ുന്ന ജൻഡർ ന്യ‍ൂട്രൽ യ‍ൂണിഫോമാണ് ഞങ്ങൾ ധരിക്ക‍ുന്നത്. ഓരോ അധ്യാപകന‍ും ക‍ുട്ടികളെ വ്യക്തിപരമായി അറിയ‍ുകയ‍ും അവര‍ുടെ വ്യക്തിത്വം വളര‍ുന്ന തരത്തിൽ പെര‍ുമാറ‍ുകയ‍ും ചെയ്യ‍ുന്ന‍ു. കംപ്യ‍ൂട്ടർ ലാബ്, സയൻസ് ലാബ്, സ്‍ക്ക‍ൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി എന്നിവ പ്രവർത്തിക്ക‍ുന്ന‍‍ു. എന്റെ സ്‍ക്ക‍‍ൂൾ എന്റെ അഭിമാനമാണ്.

എന്റെ വിദ്യാലയം

മ‍ുഹമ്മദ് ഷാഹിദ് 9A

മ‍ുഹമ്മദ് ഷാഹിദ് 9A

ആയിരക്കണക്കിന് വിദ്യാർത്ഥികള‍ുടെ പഠന ആശ്രയകേന്ദ്രമാണ് ആലപ്പ‍ുഴ ജില്ലയിലെ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ. 1903 ലാണ് വിദ്യാലയം സ്ഥാപിതമായത്. അന‍ുദിനം പ‍ുരോഗമനത്തിന്റെ പാതയിലാണ് എന്റെ വിദ്യാലയം.

സാധാരമക്കാരിൽ സാധരണക്കാരായ രക്ഷകർത്താക്കള‍ുടെ മക്കളാണ് കലവ‍ൂർ സ്‍ക്ക‍ൂളിൽ പഠിക്ക‍ുന്നത്. സർക്കാർ തലങ്ങളിൽ നിന്ന‍ും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന‍ും ലഭിക്ക‍ുന്ന സഹായങ്ങൾ കൊണ്ട് സ്‍ക്ക‍ൂൾ ഭൗതിമായി വളര‍ുന്ന‍ുണ്ട്. കഴിവ‍ുറ്റ സ്‍ക്ക‍ൂൾ മാനേജ്മെന്റിന്റെ പ്രവർത്തനം സ്‍ക്ക‍ൂളിനെ ഉയരങ്ങളിലേയ്‍ക്ക് നയിക്ക‍ുന്ന‍ു. എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജ‍ൂനിയർ റെഡ്ക്രോസ് ത‍ുടങ്ങിയ പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങള‍ും സ്‍ക്ക‍ൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, കംപ്യ‍ൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവയ‍ും എന്നിവയ‍ും സ്‍ക്ക‍ൂളിൽ പ്രവർത്തന സജ്ജമാണ്. ജൻഡർ ന്യ‍ൂട്രൽ യ‍ൂണിഫോം, ഹരിതവിദ്യാലയം റിയാലിറ്റി ഷോ പങ്കാളിതതം എന്നിവകൊണ്ട് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധക്കപ്പെട‍ുന്ന വിദ്യാലയമാണ് കലവ‍ൂർ സ്‍ക്ക‍ൂൾ.

അധ്യാപകര‍ുടേയ‍ും രക്ഷകർത‍ൃ സംഘടനയ‍ുടേ‍യ‍ും ക‍ൂട്ടായ പ്രവർത്തനം വര‍ും കാലങ്ങളിൽ സ്‍ക്ക‍ൂളിനെ ക‍ൂട‍ുതൽ മികവ‍ുറ്റതാക്ക‍ും എന്ന് എനിക്ക് വിശ്വാസമ‍ുണ്ട്. കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലെ വിദ്യാർത്ഥിയെന്ന നിലയിൽ നാളിത‍ുവരെയ‍ുള്ള പ‍ുരോഗതിയെ ക‍ുറിച്ച് ചിന്തിക്ക‍ുമ്പോൾ എനിക്ക് അഭിമാനമ‍‍ുണ്ട്.

ആദിത്യ.സി.എ 9A

എന്റെ വിദ്യാലയം - ആദിത്യ.സി.എ 9A

എന്റെ വിദ്യാലയം ഒര‍ു പ‍ൂന്തോട്ടം പോലെ അതിമനോഹരമാണ്. അതിൽ വിവധ തരത്തില‍ുള്ള പ‍ൂമ്പാറ്റകൾ പാറി നടക്ക‍ുന്നത‍ുപോലെ ക‍ുട്ടികൾ സന്തോഷത്തോടെ കഴിയ‍ുന്ന‍ു. ക്ലാസ്സ് ടീച്ചർ ഉൾപ്പെടെ എല്ലാ അധ്യാപകര‍ും സ്നേഹത്തോടെയ‍ും ഉത്തരവാദിത്വത്തോടെയ‍ും പെര‍ുമാറ‍ുന്ന‍ു. ആരോഗ്യ കായിക പ്രവർത്തന മികവിന് കായികാധ്യാപികയ‍ും മാനിസിക പ്രശ്നങ്ങൾ പരിഹരിക്ക‍ുന്നതിന‍ും വ്യക്തിത്വ വികസനത്തിന‍ുമായി കൗൺസിലിംഗ് ടീച്ചറ‍ും പ്രവർത്തിക്ക‍ുന്ന‍ു. അമ്മക്കോഴി ക‍ുഞ്ഞ‍ുങ്ങളെ സംരക്ഷിക്ക‍ുന്നത‍ുപോലെ ഞങ്ങളെ കര‍ുത‍ുന്ന ഹെ‍ഡ്‍മിസ്‍ട്രസ്സ‍ും സ്‍ക്ക‍ൂളിന്റെ കര‍ുത്താണ്. എല്ലാ ദിവസവ‍ും ക്ലാസ്സ് മ‍ുറിയ‍ും പരിസരവ‍ും ഹെഡ്‍മിസ്‍ട്രസ്സ് നിരീക്ഷിക്ക‍ുന്നത് ഞങ്ങളിൽ ഉത്തരവാദിത്വ ബോധം ഉണ്ടാക്കാൻ സഹായിക്ക‍ുന്ന‍ു.

സ്‍ക്ക‍ുളിന് ഏറ്റവ‍ും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഉള്ളത്. സ്‍ക്ക‍ൂളിന് സ്വന്തമായി ഒരു ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ ഉണ്ട്. ഇത‍ുവഴി ആലപ്പ‍ുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ പതിനെട്ടോളം സ്‍ക്ക‍ുള‍ുകള‍ുമായ‍ും കലവ‍ൂർ സ്‍ക്ക‍ൂളിലെ എല്ലാ ഡിജിറ്റൽ ക്ലാസ്സ‍് റ‍ൂമ‍ുകള‍ൂമായ‍ും സംവദിക്ക‍ുവാന‍ുള്ള സൗകര്യം ഉണ്ട്. V console എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സ്റ്റ‍ുഡിയോ പ്രവർത്തിക്ക‍ുന്നത്. കോവിഡ് കാലത്ത് ഡിജിറ്റൽ സ്റ്റ‍ുഡിയോയിൽ നിന്ന‍ുളള ക്ലാസ്സ‍ുകള‍ും ലഭ്യമായിര‍ുന്ന‍ു.

എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, അടൽ ട്വിങ്കറിംഗ് ലാബ്, കംപ്യ‍ൂട്ടർ, സയൻസ് ലാബ‍ുകൾ, ഹൈസ്‍ക്ക‍ൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മ‍ുറികളില‍ും ലാപ്‍ടോപ്, എൽ.സി.ഡി പ്രോജക്ടറ‍ുകൾ എന്നിവയ‍ുണ്ട്. ആൺ പെൺ സമത്വത്തെ പ്രതിഫലിപ്പിക്ക‍ുന്ന ജൻഡർ ന്യ‍ൂട്രൽ യ‍ൂണിഫോമാണ് ഞങ്ങൾക്ക‍ുള്ളത്. മനോഹരമായ പ‍ൂന്തോട്ടവ‍ും പച്ചക്കറിത്തോട്ടവ‍ും സ്‍ക്ക‍ൂളിന്റെ പ്രത്യേകതയാണ്. പഠനത്തിൽ പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്കായി പ്രത്യേക പഠന പരിപാടികൾ ഉണ്ട്. ഉച്ചകഴിഞ്ഞ‍ുള്ള ഇടവേളകളിൽ ക്ലാസ്സ് ലൈബ്രറിയിലെ പ‍ുസ്തകങ്ങൾ ക‍ുട്ടികൾക്കായി പരിചയപ്പെട‍ുത്തി കൊട‍‍ുക്ക‍ുന്നത് വായനയെ വളർത്താൻ സഹായിക്ക‍ും. എന്റെ സ്‍ക്ക‍ുൾ എന്റെ അഭിമാനമാണ്.