ഗവ എച്ച് എസ് എസ് , കലവൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

നാട്ടറിവ‍ുകൾ അന‍ു‍ഭവങ്ങളിൽ നിന്ന് ഉയിർകൊള്ള‍ുന്നവയാണ്. തലമ‍ുറകളില‍ൂടെ കൈമാറി കിട്ട‍ുന്നവ. നിരന്തരമായ നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരം അറിവ‍ുകൾ ര‍ൂപം കൊള്ള‍ുന്നത്.

മണ്ണ് സംരക്ഷണം - നാട്ടറിവ്

പ‍ുതയിടൽ -

മണ്ണ് സംരക്ഷണത്തിന് പരമ്പരാഗതമായി സ്വീകരിക്ക‍ുന്ന ഒര‍ു മാർഗ്ഗമാണ് പ‍ുതയിടൽ.ചെടികൾക്ക് ഈർപ്പം നൽകാൻ ഈ പ്രവർത്തനം സഹായകമാണ്. ചെടികള‍ുടെ ‍ച‍ുവട്ടിൽ തടമെട‍ുത്ത് അതിൽ തൊണ്ട്, കരിയിലകൾ, തെങ്ങോല എന്നിവ അട‍ുക്കിയിട‍ുന്ന പ്രക്രിയയാണിത്. മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടാതിരിക്കാന‍ും വേര‍ുകൾ വെയിലേറ്റ് നശിക്ക‍ുന്നത് തടയാന‍ും പ‍ുതയിടൽ സഹായിക്ക‍ുന്ന‍ു.

മണ്ണിന്റെ അമ്ലവീര്യം ക‍ുറയ്ക്കാൻ നീറ്റിയ കക്ക, പച്ചകക്ക എന്നിവ ഉപയോഗിക്ക‍ുന്ന‍ു. മണ്ണിന്റെ ക്ഷാരഗ‍ുണം ക‍ുറയ്ക്കാൻ ക‍ൃഷിസ്ഥലത്ത് വെള്ളം കയറ്റ‍ുന്ന‍ു.

ചിതൽപ്പ‍ുറ്റ്

മണ്ണിലെ ഊർജ്ജത്തിന്റെ കേന്ദ്രമാണ് ചിതൽപ്പ‍ുറ്റ‍ുകൾ സസ്യാവശിഷ്ടങ്ങളാണ് ചിതല‍ുകള‍ുടെ ആഹാരം. ചിതൽപ്പ‍ുറ്റിലെ താപനില 1 ഡിഗ്രി സെൽഷ്യസ് ആണ്. ബാക്ടീരിയ, ഫംഗസ് എന്നിവ ക‍ൂടാതെ നിരവധി സ‍ൂക്ഷമജീവികൾ ചിതൽപ്പ‍ുറ്റിൽ കാണ‍ുവാൻ കഴിയ‍ും.

നാട്ട‍ുവർണ്ണങ്ങൾ

പരമ്പരാഗത ഗ്രാമീണ കലകളിൽ ഉപയോഗിക്ക‍ുന്ന നിറങ്ങള‍ുടെ നിർമ്മാണത്തിന് നാടൻ രീതികൾ ഉപയോഗപ്പെട‍ുത്ത‍ുന്ന‍ു. അന‍ുഷ്ഠാന കലകളായ കളമെഴ‍ുത്ത്, പാളയിൽ ര‍ൂപങ്ങൾ വരച്ചെട‍ുക്കൽ എന്നിവയ്ക്ക‍ുള്ള നിറങ്ങൾ പ്രക‍ൃത്യാ കിട്ട‍ുന്ന വസ്ത‍‍ുക്കൾ കൊണ്ട് തയ്യാറാക്ക‍ുന്ന‍ു

കറ‍ുപ്പ് നിറം

ഇലകൾ, ഉമി എന്നിവ കരിച്ച‍ും എണ്ണയൊഴിച്ച‍ുള്ള വിളക്ക‍ുകൾ കത്തിച്ച് അതിൽ നിന്ന‍ുവര‍ുന്ന പ‍ുക മൺപാത്രങ്ങളിലോ കിണ്ണം പോല‍ുള്ള പാത്രങ്ങളിലോ പതിപ്പിച്ച് കറ‍ുത്ത നിറം തയ്യാറാക്ക‍ുന്ന‍ു.

ച‍ുവപ്പ് നിറം

മഞ്ഞൾപ്പൊടി, ച‍ുണ്ണാമ്പ് എന്നിവ ക‍ൃത്യമായ അന‍ുപാതത്തിൽ ചേർത്ത് ച‍ുവപ്പ് നിറം നിർമ്മിക്ക‍ുന്ന‍ു. ചെങ്കല്ല് പൊടിച്ച‍ും ച‍ുവപ്പ് നിറം ഉണ്ടാക്ക‍ുന്ന‍ു. ച‍ുവപ്പ് നിറത്തിന് നാടൻ കലകളിൽ വളരെ പ്രാധാന്യമ‍ുണ്ട്. മ‍ുഖമെഴ‍ുത്ത്, മെയ്യെഴ‍ുത്ത്, ച‍ുമർചിത്രമെഴ‍ുത്ത് എന്നിവയ്‍ക്ക് ച‍ുവപ്പ‍ു നിറം ഒഴിച്ച‍ുക‍ൂടാനാവാത്തതാണ്. ക‍ട്ടിക‍ൂടിയ ച‍‍ുവപ്പ‍ു നിറത്തിൽ ആന‍ുപാതികമായി അരിപ്പൊടി ചേർത്ത് ച‍ുവപ്പ‍ു നിറം ഇളതാക്ക‍ുന്ന‍ു.

പച്ചനിറം

പ്രാദേശികമായി ലഭ്യമായ പച്ചിലകൾ ഉണക്കിപ്പൊടിച്ചാണ് പച്ചനിറത്തിന്റെ നിർമ്മാണം.നെന്മേനി വാക, പെര‍ുമരം, ആവണക്ക്, എന്നിവയ‍ുടെ ഇലകൾ ഇതിനായി ഉപയോഗിക്ക‍ുന്ന‍ു. ക‍ട‍ുത്ത പച്ചനിറത്തിന് നീലയമരിയ‍ുടെ ഇലകൾ ഉപയോഗിക്ക‍ുന്ന‍ു.

മഞ്ഞനിറം

മഞ്ഞൾ, കസ്ത‍ുരി മഞ്ഞൾ,മഞ്ഞനിറത്തില‍ുള്ള കല്ല‍ുകൾ എന്നിവ ഉപയോഗിച്ച് മഞ്ഞനിറം നിർമ്മിക്ക‍ുന്ന‍ു.

വെളളനിറം

വെള്ളനിറത്തിന് അരിമാവ് ഉപയോഗിക്ക‍ുന്ന‍ു. ചിത്രമെഴ‍ുത്തിന് ഉപയോഗിക്ക‍ുന്ന പശ്ചാത്തലം, ഉദാഹരണമായി വെള‍ുത്ത മണൽ, പാള , എന്നിവ സമർത്ഥമായി നിലനിർത്തിയ‍ും വെള്ളനിറം ഉപയോഗപ്പെട‍ുത്ത‍ുന്ന‍ു.