ഗവ എച്ച് എസ് എസ് , കലവൂർ/പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് സ്‍ക്കൂളിൽ പ്രവർത്തിക്കുന്നു. ജൂൺ 5 പരിസ്ഥിതിദിനത്തിൽ പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി നിരീക്ഷണം, വൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ലഹരി വിരുദ്ധദിനം പോസ്റ്റർ നിർമ്മിച്ചു ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജൂലൈ 21 ന് ചാന്ദ്രദിനം ക്വിസ്, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളിലൂടെ അചരിച്ചു.
2021 – 2022
ആഗോളതാപനം, പരിസ്ഥിതി ദുരന്തങ്ങൾ എന്നിവ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളിൽ ഉണർത്തുന്നതിനുവേണ്ടി മരം ഒരു വരം എന്ന പദ്ധതി 2021 – 2022 അധ്യയന വർഷത്തിൽ നടത്തുവാൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഫീൽഡ് ട്രിപ്പുകൾ, ബോധവത്കരണ ക്ലാസുകൾ, ജൈവവൈവിധ്യ പാർക്ക് നിർമ്മാണം, ഔഷധസസ്യതോട്ട നിർമ്മാണം, ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, എന്നീ പ്രവർത്തനങ്ങൾ തുടർപ്രവർത്തനമായി നടപ്പിലാക്കാൻ പരിസ്ഥിതി ക്ലബ്ബ് ലക്ഷ്യമിടുന്നു. മരങ്ങൾ കൂടുതൽ സ്‍ക്കൂൾ പരിസരത്ത് നട്ടുപിടപ്പിച്ച് ആഗോള താപനത്തെ ചെറുക്കാനുള്ള കർമ്മപദ്ധതികൾ പരസ്ഥിതി ക്ലബ്ബ് വിഭാവനം ചെയ്യുന്നു.
2022-23
പരിസ്ഥിതി ദിനം
ജൂൺ 5 ന് പരിസ്ഥിതിദിനാചരണം നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ട് പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പരിസ്ഥിതി ക്ലബ് രൂപീകരണം
2022 -23 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് രൂപീകരണം നവംബർ മാസം പി ടി എ പ്രസിഡന്റ് ശ്രീ. വി വി മോഹനദാസ് ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ ശ്രീ അനൂപ് പി എ സ്വാഗതം ആശംസിച്ച യോഗത്തിൽ, പ്ലസ് വൺ ബി ഡിവിഷനിൽ നിന്നുള്ള ഹിജാസിനെ കോർഡിനേറ്റർ ആയും 9 ഡി ഡിവിഷനിൽ നിന്നുള്ള ഗോവിന്ദ്, അർച്ചന അനിൽകുമാർ(9 എ)എന്നിവരെ യഥാക്രമം ജോയിന്റ് കൺവീനർമാർ ആയും തിരഞ്ഞെടുത്തു. യു പി വിഭാഗത്തിൽ നിന്ന് ടി എൻ ചന്ദ്രശേഖർ(5ബി), അനന്യ(6 ഡി) എന്നിവരെ ജോയിന്റ് കൺവീനർമാരായി തിരഞ്ഞെടുത്തു. ക്ലബ് അംഗങ്ങൾ ആയി 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നായി 43 കുട്ടികളെയും തിരഞ്ഞെടുത്തു. തുടർന്ന് പരിസ്ഥിതി നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചുള്ള ചർച്ച നടന്നു. പ്രളയം,സുനാമി, കടലേറ്റം തുടങ്ങിയവ പരിസ്ഥിതിക്ക് വലിയ വെല്ലുവിളികൾ ആണെന്ന് യോഗം വിലയിരുത്തി. ക്ലബ് കോർഡിനേറ്റർ ഹിജാസ് യോഗത്തിനു കൃതജ്ഞതകൾ അർപ്പിച്ചു.
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ: അവബോധ ക്ലാസ്സ്
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച ക്ലാസ് പുനലൂർ SN കോളേജ് മുൻ പ്രിൻസിപ്പാൾ Dr.T പ്രദീപ് നയിച്ചു. സ്ക്കൂൾ PTA പ്രസിഡന്റ് ശ്രീ.വി വി മോഹനദാസ് അധ്യക്ഷത വഹിച്ച യോഗം സ്ക്കൂൾ HM ശ്രീമതി ഗീത ജെ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ചുമതല വഹിക്കുന്ന അധ്യാപകൻ ശ്രീ. അനൂപ് സ്വാഗതം ആശംസിച്ച യോഗത്തിൽ പരിസ്ഥിതി നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചുള്ള ദൃശ്യങ്ങൾ, വിഡിയോ എന്നിവ ഉൾപ്പെടുത്തി ഐ സി ടി സംവിധാനങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് ആസ്വാദ്യകരമായ ഒരു ക്ലാസ്സ് ആണ് പ്രദീപ് സർ സമ്മാനിച്ചത്. ക്ലബ് അംഗം അശ്വതി കൃതജ്ഞത രേഖപ്പെടുത്തി.