ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

WE ARE WINNERS

ഗവേഷണാത്മക പഠന പ്രോജക്ട്

പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക - എലിസബത്ത് ജാക്വിലിൻ , ക്ലാസ് - 6C , വർഷം - 2020 -2021

ഭാവിപൗരന്മാരെന്ന നിലയിൽ ഏതൊര‍ു രാജ്യത്തിന്റേയ‍ും ഏറ്റവ‍ും വലിയ സമ്പത്താണ് ക‍ുഞ്ഞ‍ുങ്ങൾ. സ്‍ക്ക‍ൂളിലേയ്‍ക്കെത്താൻ കഴിയാത്ത കോവി‍ഡ് സാഹചര്യത്തിൽ ക‍ുട്ടികള‍ുടെ ശാരീരിക മാനസിക ആരോഗ്യ പരിരക്ഷ പ്രത്യേക പ്രാധാന്യമർഹിക്ക‍ുന്ന‍ു. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ക്ഷതമൊന്ന‍ുമേൽപ്പിക്കാതെ തന്നെ 2020 -2021 അധ്യയന വർഷത്തിൽ 6C ക്ലാസ്സിൽ പഠിക്ക‍ുന്ന എല്ലാ ക‍ുട്ടികൾക്ക‍ും ഓൺലൈൻ ക്ലാസ്സ‍ുകൾ പരമാവധി പ്രയോജനപ്പെട‍ുത്തിക്കൊണ്ട് രക്ഷിതാക്കള‍ുടേയ‍ും സഹാധ്യാപകര‍ുടേയ‍ും എസ്.എം.സി.യ‍ുടേയ‍ും പിന്ത‍ുണയോടെ എല്ലാ ക‍ുട്ടികളേയ‍ും A ഗ്രേഡിലേയ്ക്കെത്തിക്ക‍ുക എന്ന WE ARE WINNERS എന്ന പ്രോജക്ട് ര‍ൂപകല്പന ചെയ്യ‍ുകയ‍ും എല്ലാ ക‍ുട്ടികളേയ‍ും A ഗ്രേഡിലേയ്ക്കെത്തിക്കാൻ 2021 ഫെബ്ര‍ുവരി മാസത്തോടെ സാധിക്ക‍ുകയ‍ും ചെയ്ത‍ു. പാഠ്യപ്രവർത്തനങ്ങളിലെന്നപോലെ പാഠ്യേതര മേഖലകളില‍ും ക‍ുട്ടികൾ മികവ് പ‍ുലർത്ത‍ുന്ന‍ു.

ലക്ഷ്യങ്ങൾ

2020 -2021 അധ്യയന വർഷത്തിൽ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലെ 6C ക്ലാസ്സിലെ എല്ലാ ക‍ുട്ടികളേയ‍ും A ഗ്രേഡിലേയ്ക്കെത്തിക്ക‍ുക

സ്‍ക്ക‍ൂളിൽ അധ്യയനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ പഠനം എല്ലാ ക‍ുട്ടികളില‍ുമെത്ത‍ുന്ന‍ുവെന്ന് ഉറപ്പ‍ുവര‍ത്ത‍ുക.

പാഠ്യമേഖലയിലേത‍ുപോലെ തന്നെ പഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങളില‍ും ക‍ുട്ടികളെ സജീവ പങ്കാളികളാക്ക‍ുക

പരസ്പരം കാണാൻ കഴിയാത്ത സാഹചര്യത്തില‍ും അധ്യാപക – വിദ്യാർത്ഥി - രക്ഷാകർത‍ൃ ബന്ധം കെട്ട‍ുറപ്പോടെ നിലനിർത്ത‍ുക.

പഠനരീതി

ഓൺലൈൻ ക്ലാസ്സ‍ുകൾ വിക്ടേഴ്സിൽ നടക്ക‍ുന്നതിനന‍ുബന്ധമായി പഠനപ്രവർത്തനങ്ങൾ അതാത് വിഷയാധ്യാപകർ നൽക‍ുന്ന‍ു.

നൽകപ്പെട‍ുന്ന പഠനപ്രവർത്തനങ്ങൾ ക‍ുട്ടികൾ ക‍ൃത്യമായി ചെയ്ത് അതാത് വിഷയം കൈകാര്യം ചെയ്യ‍ുന്ന അധ്യാപകർക്ക് സമർപ്പിക്ക‍ുന്ന‍ുവെന്ന് ക്ലാസധ്യാപിക ഉറപ്പ‍ുവര‍ുത്ത‍ുന്ന‍ു.

ക‍ുട്ടികൾക്ക‍ുണ്ടാക‍ുന്ന സംശയങ്ങൾക്ക് ചെറിയ ചെറിയ ഓഡിയോ ക്ലിപ്പ‍ുകളില‍ൂടേയ‍ും വീഡിയോയില‍ൂടേയ‍ും മറ‍ുപടി നൽക‍ുന്ന‍ു.

വിക്ടേഴ്സ് ചാനലിൽ എട‍ുക്ക‍ുന്ന പാഠഭാഗങ്ങള‍ുടെ ഒരാവർത്തനവ‍ും പഠനപ്രവർത്തനങ്ങള‍ുടെ വിശദീകരണവ‍ും സ്ക്ക‍ൂൾ സ്റ്റ‍ുഡിയോയിൽ നിന്ന‍ും V Consol App വഴി നൽക‍ുന്ന‍ു.

ഓരോ പാഠഭാഗങ്ങൾക്ക‍ുശേഷവ‍ും യ‍ൂണിറ്റ് ടെസ്റ്റ് നടത്ത‍ുന്ന‍ു. പിന്നോക്കം പോക‍ുന്നവർക്ക് പ്രത്യേക മാർഗ്ഗ നിർദ്ദശം നൽക‍ുന്ന‍ു

ഓരോ ക‍ുട്ടിയ‍ും ക‍ൃത്യമായി നോട്ട‍ുകൾ പ‍ൂർത്തിയാക്ക‍ുന്ന‍ുവെന്ന് ക്ലാസ്സധ്യാപിക ഉറപ്പ‍ുവര‍ുത്ത‍ുന്ന‍ു.

ക‍ുട്ടികള‍ുടെ ശാരീരിക മാനസിക അവസ്ഥകളെപ്പറ്റിയ‍ും പഠനത്തെപ്പറ്റിയ‍ും അറിയാൻ രക്ഷിതാക്കള‍ുമായി നിരന്തരം ഫോൺ മ‍ുഖാന്തിരം ബന്ധപ്പെട‍ുന്ന‍ു.

ശനി,ഞായർ ത‍ുടങ്ങിയ ഒഴ‍ിവ‍ു ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ്സില്ലത്തപ്പോഴ‍ും ഓണം, ക്രിസ്മസ്സ് അവധി ദിവസങ്ങളില‍ും ക‍ുട്ടികൾക്ക് മാനസികോല്ലാസത്തിന് സഹായിക്ക‍ുന്ന ചിത്രരചന, ഇലച്ചിത്രനിർമ്മാണം, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നൽക‍ുന്ന‍ു. ഇവ ഫ്ലിപ്പ് ബ‍ുക്കായി ഗ്ര‍ൂപ്പിൽ പ്രദർശിപ്പിക്ക‍ുന്ന‍ു

വിട്ടിൽ ക‍ൃഷി, വളർത്ത‍ുമ‍ൃഗ പരിപാലനം, പ‍ുന്തോട്ട നിർമ്മാണം,എന്നിവ നടത്ത‍ുന്ന ക‍ുട്ടികൾക്ക് അവയ‍ുടെ വീഡിയോയ‍ും മറ്റ‍ും അധ്യാപികയ‍ുടെ നിർദ്ദേശാന‍ുസരണം ഗ്ര‍ൂപ്പിൽ പങ്ക‍ുവെയ്ക്കാന‍ുള്ള അവസരം നൽക‍ുന്ന‍ു.ഇത്തരം പ്രവർത്തനങ്ങൾ ക‍ുട്ടികളെ സജീവമായി നിലനിർത്താൻ സഹായിക്ക‍ുന്ന‍ു

പഠനഫലം

ക‍ൃത്യമായി പാഠഭാഗങ്ങൾ പഠിച്ച‍ുപോക‍ുന്നതിനാൽ യ‍ൂണിറ്റ് ടെസ്റ്റ‍ുകളിൽ പങ്കെട‍ുക്ക‍ുകയ‍ും മികച്ച നിലവാരത്തിലെത്ത‍ുകയ‍ും ചെയ്യ‍ുന്ന‍ു.

ഒന്നാം പാദവാർഷിക്കത്തോടന‍ുബന്ധിച്ച് നടത്തപ്പെട്ട ക്ലാസ്സ് പരീക്ഷകളിൽ എല്ലാ ക‍ുട്ടികള‍ും നല്ല നിലവാരം പ‍ുലർത്തി.രണ്ട‍ു മ‍ൂന്ന‍ു ക‍ുട്ടികൾ ചില വിഷയങ്ങളിൽ C ഗ്രേഡിലായിര‍ുന്ന‍ു.

പാഠ്യേതരപ്രവർത്തനങ്ങള‍ുടെ ഭാഗമായി സ്‍ക്ക‍ൂൾ തലത്തില‍ും ക്ലാസ്സ് തലത്തില‍ും സംഘടിപ്പിച്ച ചിത്രരചന, ക്വിസ് മത്സരങ്ങൾ കലാമത്സരങ്ങൾ എന്നിവയില‍ും C ക്ലാസ്സിലെ ക‍ുട്ടികള‍ുടെ മികച്ച പ്രാതിനിധ്യം ഉണ്ടായിര‍ുന്ന‍ു.

ഡിസംബർ മാസത്തിൽ രണ്ടാം പാദവാർഷിക പരീക്ഷയ്ക്ക‍ു സമാനമായി നടത്തിയ ക്ലാസ് പരീക്ഷയിൽ എല്ലാ ക‍ുട്ടികള‍ും പങ്കെട‍ുത്ത‍ു. ക‍ുട്ടികൾ A,B ഗ്രേഡ‍ുകളിലേയ്ക്കെത്തിച്ചേർന്ന‍ു.

എല്ലാ ക‍ുട്ടികളേയ‍ും A ഗ്രേഡിലേയ്ക്കെത്തിക്ക‍ുക എന്ന ലക്ഷ്യത്തിന‍ുവേണ്ടി നടത്തിയ ഫെബ്ര‍ുവരി മാസത്തിലെ പരീക്ഷയിൽ എല്ലാ ക‍ുട്ടികള‍ും A ഗ്രേഡിലേയ്ക്കെത്തിച്ചേർന്ന‍ു.



മൊഴിയഴക്

ഗവേഷണാത്മക പഠന പ്രോജക്ട്

പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക -ഷർമ്മിള.പി.എസ്. , ക്ലാസ് - 7C , വർഷം - 2020 -2021


2021-2022 അധ്യയന വർഷത്തിൽ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ ഏറ്റെട‍ുത്ത പ്രോജക്ടിൽ 7C ‍ഡിവിഷന്റെ സ്വപ്ന സാഫല്യമാണ് മോഴിയഴക്. ഒര‍ു ക്ലാസ്സിലെ മ‍ുഴ‍ുവൻ ക‍ുട്ടികള‍ുടേയ‍ും സാഹിത്യവാസന വളർത്ത‍ുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒര‍ു തപസ്യയായിര‍ുന്ന‍ു മൊഴിയഴക്. മാത‍ൃഭാഷ തന്നെ തെരഞ്ഞെട‍ുത്ത‍ 42 ക‍ുട്ടികൾ പഠിക്ക‍ുന്ന ഒര‍ു ക്ലാസ്സിൽ എല്ലാ ക‍ുട്ടികള‍ും സാഹിത്യരചന നടത്ത‍ുക എന്നത് ആദ്യഘടത്തിൽ വിശ്വസനീയമായിര‍ുന്നില്ല.പത്തംഗ പി.റ്റി.യ‍ുടെ ആദ്യമീറ്റിങ്ങിൽ തന്നെ ഈ ലക്ഷ്യം നേടിയെട‍ുക്കണം എന്ന തീര‍ുമാനവ‍ും അതിന‍ുവേണ്ട ധാരണകള‍ും ര‍ൂപപ്പെട്ട‍ു.അക്ഷരപ്പച്ചയ‍ുടെ ച‍ുവ‍ട‍ു പിടിച്ച് അതിന്റെ ആദ്യഘട്ടത്തിന്റെ ഒര‍ുക്കങ്ങൾ നടത്തി. ഇതിന‍ുവേണ്ടി എല്ലാ പിന്ത‍ുണയ‍ുമായി , പ‍ുരോഗമന സാഹിത്യകാരന‍ും ക്ലാസ്സിലെ രക്ഷകർത്താവ‍ുമായ ദീപ‍ു, കാട്ട‍ൂര‍ും എത്തിയപ്പോൾ നമ്മ‍ുടെ സ്വപ്നങ്ങൾക്ക് നിറം വെച്ച‍ു.

ആദ്യഘട്ടത്തിൽ ക‍ുട്ടികൾപോല‍ും അറിഞ്ഞിര‍ുന്നില്ല അവർ ഒര‍ു പ്രോജക്ടില‍ൂടെ കടന്ന‍ുപോവ‍ുകയാണെന്ന്. അക്ഷരപ്പച്ച കാട്ടി ചിഹ്നങ്ങള‍ും ക‍ൂട്ടക്ഷരങ്ങള‍ും ഉറപ്പിച്ച‍ു. കഥകളില‍ൂടെയ‍ും കവിതകളില‍ൂടെയ‍ും അവരറിയാതെ അവരെ സാഹിത്യലോകത്തിലെത്തിച്ച‍ു. ഇതിനോടകം ക‍ുട്ടികൾ ഏറ്റെട‍ുക്ക‍ുന്ന പ്രോജക്ടിന്റെ ഒര‍ു ര‍ൂപം രക്ഷകർത്താക്കളേയ‍ും ബോധ്യപ്പെട‍ുത്തി.ആദ്യം അത്ഭ‍ുതത്തോടെ കേട്ട കാര്യം ചിരിച്ച‍ുകൊണ്ടവർ സ്വീകരിച്ച‍ു. ഈ ഘട്ടത്തിൽ സന്ദീപ് ഉണ്ണിക്ക‍ൃഷ്ണൻ സാറിന്റെ ഒര‍ു ക്ലാസ്സ‍ുക‍ൂടി ആയപ്പോൾ പ്രോജക്ടിന്റെ ക്യാൻവാസിന് പ‍ൂർണ്ണമായ ഒര‍ു വ്യക്തത കൈവന്ന‍ു. കഥകൾ കേൾക്ക‍ുന്ന അവസരത്തിൽ ക‍ുട്ടികൾക്ക് ഒര‍ു കഥാതന്ത‍ു നൽകപ്പെട്ട‍ു. ക‍ുട്ടികൾ തങ്ങള‍ുടേതായ ഭാവനയിൽ അതിനെ വളർത്തിക്കൊണ്ട‍ുവര‍ുവാൻ ത‍ുടങ്ങി. കഥാതന്ത‍ു കഥയായ‍ും കവിതയായ‍ും യാത്രാവിവരണമായ‍ും ര‍ൂപപ്പെട്ട‍ു.

ഡിജിറ്റൽ യ‍ുഗത്തിൽ എന്ത‍ുകൊണ്ട് ക‍ുട്ടികള‍ുടെ സാഹിത്യ രചനകൾ ഡിജിറ്റൽവത്കരിച്ച‍ുക‍ൂടാ എന്ന ചിന്ത ഉയർന്ന‍ു വന്ന‍ു. ക‍ുട്ടികള‍ുടെ കഥകള‍ും കവിതകള‍ും ചിത്രങ്ങളോടൊപ്പം ഡിജിറ്റൽ മാധ്യമങ്ങളില‍ൂടെ പ്രസിദ്ധപ്പെട‍ുത്തി. തങ്ങള‍ുടെ സാഹിത്യസ‍ൃഷ്ടികൾ കൈകളിലെത്തിയപ്പോൾ ക‍ുട്ടികൾക്ക‍ുണ്ടായ സന്തോഷം പറഞ്ഞറിയിക്ക‍ുക സാധ്യമല്ല.

ഉത്തരവാദിത്വപ‍ൂർണ്ണമായ രക്ഷാകർത‍ൃത്വം

ഗവേഷണാത്മക പഠന പ്രോജക്ട്

പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക -ഡെയ്സി ക‍ുര്യൻ , ക്ലാസ് - 10D , വർഷം - 2020 -2021


ക‍ുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെട‍ുത്ത് നല്ല വ്യക്തിത്വം ര‍ൂപപ്പെട‍ുത്താൻ രക്ഷകർത്താക്കള‍ുടെ പങ്ക് വല‍ുതാണ്. തങ്ങള‍ുടെ ക‍ുട്ടികള‍ുടെ വ്യക്തിത്വ വികാസത്തിന‍ുവേണ്ട പിന്ത‍ുണ ഉറപ്പാക്ക‍ുന്നതിന് രക്ഷകർത്താക്കൾ നടത്തേണ്ട ഇടപെടല‍ുകൾ എന്തെന്ന് മനസ്സിലാക്കാൻ10 D ക്ലാസ്സിലെ പ്രോജക്ടാണ് ഉത്തരവാദിത്വപ‍ൂർണ്ണമായ രക്ഷാകർത‍ൃത്വം. ഒര‍ു നല്ല രക്ഷകർത്താവ് ക‍ുട്ടികൾ പക്വത ആർജ്ജിക്ക‍ുന്നത‍ുവരേയ‍ും സ്വയം പര്യാപ്തരാക‍ുന്നത‍ുവരേയ‍ും അവർക്കൊപ്പം ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ പ്രോജക്ടില‍ൂടെ വ്യക്തമാക്കപ്പെട‍ുന്ന‍ു.

പ്രവർത്തനരീതി

ക്ലാസ്സിലെ എല്ലാ ക‍ുട്ടികൾക്ക‍ും ചോദ്യാവലി നൽകി ഓരോ ക‍ുട്ടിയ‍ുടേയ‍ും ക‍ുട‍ുംബാന്തരീക്ഷം മനസ്സിലാക്കാൻ ശ്രമിച്ച‍ു.

ഓരോ രക്ഷകർത്താവിന‍ും ചോദ്യാവലി നൽകി അവർ ഇപ്പോൾ പിന്ത‍ുടര‍ുന്ന പേരന്റിംഗ് സമീപനങ്ങളെപ്പറ്റി മനസ്സിലാക്കി.

ആധ‍ുനികവ‍ും മനഃശാസ്ത്രാധിഷ്ഠിതവ‍ുമായ പേരന്റിംഗ് സമീപനങ്ങളെപ്പറ്റി രക്ഷകർത്താക്കളെ ബോധവത്കരിച്ച‍ു.

രക്ഷകർത്താക്കൾക്ക് പേരന്റിംഗിന്റെ ആവശ്യകത, സമീപനങ്ങൾ എന്നിവയെപ്പറ്റി വിദഗ്ധര‍ുടെ ക്ലാസ്സ‍ുകൾ നൽകപ്പെട്ട‍ു.

ശാസന, ശിക്ഷ എന്നിവയ്‍ക്കപ്പ‍ുറം ക‍ുട്ടികൾക്ക് തങ്ങള‍ുടെ പ്രശ്നങ്ങളെ ത‍ുറന്ന‍ു പറയാ‍ന‍ും പങ്ക‍ുവെക്കാന‍ും പറ്റ‍ുന്നവരായി രക്ഷകർത്താക്കളെ സ്നേഹസമീപനങ്ങൾ പരിശീലിപ്പിക്ക‍ുന്ന രീതി ബോധ്യപ്പെട‍ുത്തി.


സ്മാർട്ട് ട്രാക്ക് - കായിക പരിശീലനം

ഗവേഷണാത്മക പഠന പ്രോജക്ട്

പ്രോജക്ട് നടപ്പിലാക്കിയ അധ്യാപകർ -എസ്.റ്റി.ഗീത, ഉഷ.പി , ക്ലാസ് - 7D , വർഷം - 2020 -2021

2020 – 2021 അധ്യയന വർഷത്തിൽ 5 മ‍ുതൽ 9‍ വരെയ‍ുള്ള ക്ലാസ്സ‍ുകളിലെ 23 ഡിവിഷനിലെ 845 വിദ്യാർത്ഥികൾ അധ്യാപകര‍ുടെ മേൽനോട്ടത്തിൽ ക്ലാസ് തല പ്രോജക്ട‍ുകളിൽ പങ്കാളികളാക‍ുന്ന‍ു. 7D‍ ക്ലാസ്സിലെ പ്രോജക്ടാണ് Smart Track. മ‍ുഴ‍ുവൻ ക‍ുട്ടികളേയ‍ും കായിക താരങ്ങളാക്ക‍ുക എന്നതാണ് ഈ പ്രോജക്ട് കൊണ്ട് ഉദ്ദേശിക്ക‍ുന്നത്.2021 ജന‍ുവരി 26 ആലപ്പ‍ുഴ ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് പി.ജെ.ജോസഫ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത‍ു. ക്ലാസ് അധ്യാപിക എസ്.ടി.ഗീത‍‍യ‍ും, കായികാധ്യാപിക പി.ഉഷയ‍ും പ്രോജക്ട് പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകി. പ‍ുതിയ അധ്യയനവർഷത്തിൽ ക്ലാസ്സ് അധ്യാപിക എ.അനീഷ പ്രോജ്ക്ടിന് നേത‍ൃത്വം വഹിക്ക‍ുന്ന‍ു. Lock down കാലത്ത് വീടിന്റെ അതിരിന‍ുള്ളിൽ ഒര‍ുതരത്തില‍ുമ‍ുള്ള കായിക പ്രവർത്തനങ്ങൾക്ക‍ും സാധ്യതയില്ലാതെ, ക‍ുട്ടികൾ അലസരായി മാറാതിരിക്കാന‍ും കായിക പരിശീലനത്തില‍ൂടെ അവരെ ഊർജ്ജസ്വലര‍ും ആക്ക‍ുന്നതിന‍ുമാണ് മ‍ുഖ്യമായ‍ും ഈ പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.ദിവസവ‍ും രാവിലെ ഒര‍ു മണിക്ക‍ൂർ ഓൺലൈൻ സംവിധാനത്തില‍ൂടെ ക‍ുട്ടികൾക്ക് കായിക പരിശീലനം നൽക‍ുന്ന‍ു. താല്പര്യമ‍ുള്ള ക‍ുട‍ുംബാംഗങ്ങൾക്ക‍ും ഈ പ്രവർത്തനങ്ങളിൽ പങ്കാളിയാകാവ‍ുന്നതിന് അവസരം ഉണ്ട്. ഓരോ ക‍ുട്ടിയ‍ും കായിക പരിശീലകരായി മാറ്റ‍ുന്നതിന് ഈ പദ്ധതി ഉപകാരപ്പെട‍ുമെന്ന് കര‍ുതപ്പെട‍ുന്ന‍ു. ഓരോ ദിവസവ‍ും പ്രഭാതത്തിൽ 1000 ത്തോളം ക‍ുട്ടികളാണ് ഈ പദ്ധതിയ‍ുടെ ഭാഗമായി കായിക പരിശീലനത്തിൽ ഏർപ്പെട‍ുന്നത്. എസ്.എം.സി അംഗങ്ങൾ, 10 അംഗ പ്രാതിനിധ്യ സഭാംഗങ്ങൾ എന്നിവര‍ും പരിശീലനത്തിൽ പങ്കെട‍ുത്ത് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകിവര‍ുന്ന‍ു.

2023-24

കുട്ടിക്കൂട്ടം

അറിവിനെ നിർമ്മിക്കുന്ന പ്രക്രിയയാണ് ക്ലാസ് മുറിക്കുള്ളിൽ നടക്കേണ്ടതെന്ന തിരിച്ചറിവിന്റെ ഫലമായി ഓരോ കുട്ടിയെയും വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്ര സ്ഥാനത്ത് നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ജിഎച്ച്എസ്എസ് കലവൂരിലെ ഓരോ ക്ലാസ് മുറിക്കുള്ളിൽ ആവിഷ്കരിച്ച പദ്ധതിയാണ് കുട്ടിക്കൂട്ടം. ക്ലാസ് മുറിക്കുള്ളിൽ അനന്തസാധ്യതകൾ അത് തിരിച്ചറിയുവാനും പ്രാവർത്തികമാക്കുവാനും ആണ് ഇതിന്റെ ലക്ഷ്യം വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക പശ്ചാത്തലമുള്ള കുട്ടികൾ, വ്യത്യസ്തമായ ശാരീരിക, മാനസിക, ബൗദ്ധികമായ കഴിവുള്ള കുട്ടികൾ, വിവിധതരത്തിലുള്ള പരിമിതികൾ ഉള്ള കുട്ടികൾ എന്നിങ്ങനെ പല വിഭാഗം ഉൾപ്പെടുന്നതാണ് ഓരോ ക്ലാസ് മുറികളും ഇങ്ങനെയുള്ള എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് പാഠ്യപാഠ്യേതര മേഖലകളിൽ മികവ് ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം14/08/2023 തിങ്കളാഴ്ച ആര്യാട് പഞ്ചായത്ത് അംഗം ആർ റിയാസ് ഉദ്ഘാടനം ചെയ്തു...


Kuttikkottam 02.jpg.jpg
Inauguration




.

















7 B

ക്ലാസ്സ്‌തല മാഗസിൻ ഉദ്‌ഘാടനം

UP വിഭാഗം ക്ലാസ്സുകളിലെ ആദ്യത്തെ മലയാളം, ഇംഗ്ലീഷ്, ഗണിത മാഗസിനുകൾ 7B യിൽ HM ഗീത tr  പ്രകാശനം നടത്തി. PTA പ്രസിഡന്റ്‌ മോഹനൻ സാർ അധ്യക്ഷത വഹിച്ചു. ക്ലാസ്സ്‌ ടീച്ചർ Athira  സ്വാഗതം ആശംസിച്ചു. കുട്ടികളുടെ കഴിവുകൾ വാനോളം ഉയർത്താൻ ഇങ്ങനെ ഉള്ള ഉദ്യമങ്ങൾ സഹായിക്കുമെന്ന് HM ഗീത ടീച്ചർ പറഞ്ഞു. മൂന്നു തരത്തിലെ മാഗസിനുകൾ ആണ് 7ബി യിലെ കുട്ടികൾ തയ്യാറാക്കിയത്. ഇംഗ്ലീഷ്,ഗണിതം, മലയാളം ഈ വിഷയങ്ങളിൽ ഓരോന്നിനും വെവ്വേറെ മാഗസിനുകൾ തയ്യാറാക്കി. ക്ലാസ്സ്‌ ലീഡർ ശിവേന്ദു നന്ദി പറഞ്ഞു.




9D

വിഷൻ 24

34006 vision1.jpg

കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമാക്കി 9 - D ക്ലാസിനെ ഒരു മോഡൽ ക്ലാസ് ആക്കി മാറ്റുന്നതിനുവേണ്ടി നടത്തുന്ന പ്രോജക്ട് 'വിഷൻ 24' ന്റെ ഉദ്ഘാടനം September 29 ന് School ഓഡിറ്റോറിയത്തിൽ വച്ച്  H.M Girija teacher നിർവ്വഹിച്ചു. PTA President Mohanan sir ഈ Project ലൂ ടെ കുട്ടികൾ ൈക വരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. മൂല്യ ബോധം വളർത്തിയെടുക്കുക, കായികക്ഷമതാ പരിശീലനം ഉറപ്പാക്കുക, മികച്ച ആരോഗ്യ പിൻ തുണ ഉറപ്പാക്കുക, പൂർണ്ണ സുരക്ഷാ ക്ലാസ് ആക്കി മാറ്റുക, വായനയുടേയും . എഴുത്തിന്റേയും ലോകത്തേയ്ക്ക് കുട്ടികളെ നയിക്കുക , ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, കുട്ടികളിലെ അധ്യാപകരെ വളർത്തിയെടുക്കുക , കുട്ടി പ്രാതിനിത്യസഭയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തു ക, നേതൃപാടവം ബലപ്പെടുത്തുക, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സ്കിൽ ഏവർക്കും സാധ്യമാക്കുക, തുടങ്ങിയ അൻപതോളം മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി നൂതന ആശയങ്ങളും - പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തപ്പെടുന്ന പ്രോജക്ടിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ക്ലാസ് ടീച്ചർ . സുസ്മിത വിശദീകരിച്ചു .... ഇതോടൊപ്പം രക്ഷിതാക്കളും ചർച്ചയിൽ പങ്ക് ചേർന്ന് സംസാരിച്ചു. സീനിയർ അധ്യാപിക ഷീബ ടീച്ചർ പ്രോജക്ടിന് ആശംസകൾ നേർന്നു.ക്ലാസ് ലീഡർ അനുശ്രീ നന്ദി അർപ്പിച്ചു.

34006 vision2.jpg




ശില്പശാല - ക്ലാസ്സ്‌തല ക്ലബ്ബുകൾ

പ്രമാണം:34006 Silpasala2.jpg
Dr. T Predeep ഉദ്‌ഘാടനം ചെയ്യുന്നു

9D ക്ലാസിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 53 കുട്ടികളുള്ള ക്ലാസിൽ 3 കുട്ടികളെ വീതം ഉൾപ്പെടുത്തിക്കൊണ്ട് 17 ക്ലബുകൾ രൂപീകരിക്കുകയും ഈ ക്ലബ്ബുകളെ മാതൃകാ ക്ലബ്ബാക്കി കണക്കാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു. ഇന്ന്  1.30 PM ന് ഈ ക്ലാസ് തല Club കളുടെ ശില്പശാല സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട HM ഗീത ടീച്ചർ സ്വാഗതം ആശംസിക്കുകയും ക്ലാസ് ടീച്ചർ TR Susmitha  പ്രോജക്ട് അവതരണം നടത്തുകയും ചെയ്തു. ഈ പരിപാടിയുടെ ഉദ്ഘാടനം Dr.Pradeep(Principal, UIT മണ്ണഞ്ചേരി, മുൻ Principal, പുനലൂർ SN കോളേജ്) നിർവഹിച്ചു. PTA Member  Sujeev sir അധ്യക്ഷപദം അലങ്കരിച്ച വേദിയിൽ മുഖ്യാതിഥി ശ്രീമതി  Manju teacher (Principal, GHSS Kalavoor) കുട്ടികൾക്ക് ആശംസകൾ നേർന്നു. PTA President മോഹനൻ സാർ  Club കളുടെ പ്രവർത്തനങ്ങളെപ്പറ്റയും ലക്ഷ്യങ്ങളെപ്പറ്റിയും വിശദീകരിച്ചു.ക്ലാസ് പ്രതിനിധി Fida എല്ലാവർക്കും നന്ദി അർപ്പിച്ചു.

10 അംഗ കുട്ടിക്കൂട്ടത്തിൻെറ ആദ്യത്തെ ശില്പശാല

9D ക്ലാസ് വീണ്ടും പുത്തൻ മാതൃകകൾ സൃഷ്ടിക്കുന്നു. ക്ലാസിലെ 10 അംഗ കുട്ടിക്കൂട്ടത്തിൻെറ ആദ്യത്തെ ശില്പശാല ഇന്ന് 1.15 ന് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. മൂല്യബോധം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്പശാല സംഘടിപ്പിച്ചത്. ക്ലാസ് ടീച്ചർ TR Susmitha എല്ലാവർക്കും സ്വാഗതം ആശംസിച്ചു.PTA President Mohanan Sir വിഷയ അവതരണം നടത്തി. സ്കൂൾ HM Geetha teacher ശില്പശാല ഉദ്ഘാടനം ചെയ്തു. Sheeba teacher, Elizabeth teacher എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . തുടർന്ന് കുട്ടികൾ 10 ലീഡർമാരുടെ നേതൃത്വത്തിൽ group തിരിഞ്ഞിരുന്ന് വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങൾ ഓരോ group ലെ യും ലീഡർ മാർ കൂട്ടിച്ചേർത്ത് എഴുതി തയ്യാറാക്കുകയും ചെയ്തു. അതിനു ശേഷം ഈ 10 ലീഡർമാർ കൂടിയിരുന്ന് ജനാധിപത്യപരമായ  രീതിയിൽ ക്ലാസിൻ്റെ പൊതുവായ കാഴ്ചപ്പാടുകൾ രേഖപ്പെടുത്തി. ഈ ക്ലാസിലെ കാഴ്ചപ്പാടുകൾ സ്കൂളിലെ 5 മുതൽ 9 വരെയുളള ക്ലാസ്സുകളിലെ 28 ഡിവിഷനുകളിലെ 10 കുട്ടി ലീഡർമാരുടെ പൊതുസഭയിൽ അവതരിപ്പിക്കുകയും അവരുടെ നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. ആ നിർദേശങ്ങൾ കൂടി കൂട്ടിച്ചേർത്തു കൊണ്ട് മൂല്യബോധം എന്ന വിഷയത്തിൽ നമ്മുടെ സ്കൂളിൻ്റെ കാഴ്ചപ്പാട് ചിട്ടപ്പെടുത്തും അങ്ങനെ ചിട്ടപ്പെടുത്തുന്ന ആ കാഴ്ചപ്പാട് നമ്മുടെ സ്ക്കൂളിൻ്റെ കുട്ടിക്കൂട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും  പകരുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 'യോഗം 2:40 ന് അവസാനിച്ചു.


സ്കൂൾ തല കുട്ടി പ്രാതിനിധ്യ സഭ(കുട്ടിക്കൂട്ടം) യുടെ ശില്പശാല 

ഇന്ന് (14/2/2024), 9 D ക്ലാസിൻ്റെ മൂല്യബോധം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള' സ്കൂൾ തല കുട്ടി പ്രാതിനിധ്യ സഭ(കുട്ടിക്കൂട്ടം) യുടെ ശില്പശാല  1.15 ന ആരംഭിച്ചു. ക്ലാസ് ടീച്ചർ TR Susmitha സ്വാഗതം ആശംസിച്ചു സ്ക്കൂൾ പ്രിൻസിപ്പൽ Manju teacher ഉദ്ഘാടനം നിർവ്വഹിച്ചു. ഷീബ ടീച്ചർ, എലിസബത്ത് ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു തുടർന്ന് 9D ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടി പ്രതിനിധികൾ വിഷയത്തെ ആസ്പദമാക്കി പ്രോജക്റ്റ് റിപ്പോർട്ട്, സ്ലൈഡ് പ്രസൻ്റേഷൻ എന്നിവ നടത്തി. തുടർന്ന് സ്ക്കൂളിലെ 28 ഡിവിഷനുകളിലേയും തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾ വീതം group ൽ ഇരുന്ന് ചർച്ച ചെയ്ത് അവരുടെ നിർദ്ദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ നിർദ്ദേശങ്ങൾ കൂടി കൂട്ടിയോജിപ്പിച്ചു കൊണ്ട് മൂല്യബോധം എന്ന വിഷയത്തിൽ നമ്മുടെ സ്ക്കൂളിൻ്റെ കാഴ്ചപ്പാട് ചിട്ടപ്പെടുത്തും. അങ്ങനെ ചിട്ടപ്പെടുത്തുന്ന കാഴ്ചപ്പാട് നമ്മുടെ സ്ക്കൂളിൻ്റെ കുട്ടിക്കൂട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളിലും എത്തിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. യോഗം 2. 40 ന് അവസാനിച്ചു.