ഗവ എച്ച് എസ് എസ് , കലവൂർ/Say No To Drugs Campaign
ലഹരിക്കെതിരെ
കേരള സർക്കാരിന്റെ ലഹരിക്കെതിരെയുള്ള സന്ധിയില്ല സമരത്തിന്റെ പേരാണ് Say No To Drugs. ഇന്നത്തെ സമൂഹത്തെ ആകമാനം ബാധിച്ചിരിക്കുന്ന ഒരു സാമുഹ്യപ്രശ്നമെന്ന നിലയിലാണ് സർക്കാർ ഇതിനെ കാണുന്നത്. ഈ ബഹുജന പ്രക്ഷോഭത്തിന്റെ ഉദ്ഘാടനവേദിയായി തലസ്ഥാനനഗരിയിലെ സ‍്ക്കൂളിനെ തെരഞ്ഞെടുത്തത് തന്നെ ലഹരി വരും കേരളത്തെ എങ്ങനെ ബാധിക്കുമെന്ന വ്യക്തമായ തിരച്ചറിവന്റെ അടിസ്ഥാനത്തിലാണ് . സർക്കാരിന്റെ ഈ ബഹുജന പ്രചാരണ പരിപാടിയിൽ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളും പങ്കാളിയാകുന്നു.
ലഹരിക്കെതിരെ പോസ്റ്റർ പ്രചാരണം
ലഘുലേഖകൾ തയ്യാറാക്കി സമൂഹത്തിലേയ്ക്ക്
ലഹരിവിമുക്ത കേരളത്തിനായ് കൂട്ടയോട്ടം
ലഹരി വിമുക്ത കേരളത്തിനായ് കൂട്ടയോട്ടം സംഘടിപ്പിച്ചു.
ലഹരിക്കെതിരെ കൈകോർക്കാം ...
ലഹരി വിമുക്ത കേരളത്തിനായി അവബോധന പ്രവർത്തനങ്ങളുമായി കുട്ടികൾ തെരുവിലേക്ക്. കലവൂർ ജങ്ഷൻ കേന്ദ്രീകരിച്ചു നിൽക്കുന്ന കടകൾ, ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് തുടങ്ങി എല്ലാ മേഖലയിലും അധ്യാപകരോടൊപ്പം കുട്ടികൾ വർദ്ധിച്ചു വരുന്ന ലഹരിഉപയോഗങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചു.
ലഹരിമുക്ത കേരളത്തിനായി അധ്യാപകർ സംഘടിപ്പിച്ച ലഘുനാടകം
ലഹരി എന്ന വിപത്ത് - ഉഷശ്രീ 9D
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ന് ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി മറിയിരിക്കുകയാണ് പുകവലി, മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നീ ദുശ്ശീലങ്ങൾ.ഇന്നത്തെ യുവതലമുറയുടെ ആരോഗ്യവും ബുദ്ധിശക്തിയും നശിപ്പിക്കപ്പെടുന്നു. അറിവില്ലായ്‍മ കൊണ്ടാണ് പലരും ഇത്തരം ദുശ്ശീലങ്ങൾക്ക് അടിമയായി മാറുന്നത്.
വളരെക്കാലം മദ്യം കഴിക്കുന്ന ഒരാളുടെ മസ്‍തിഷ്‍കത്തിനു സ്ഥിരമായ തകരാറുകൾ സംഭിവിക്കാം. ബുദ്ധി മാന്ദ്യവും സെറിബല്ലത്തിന്റെ തകരാറും തൻമൂലമുണ്ടാകുന്ന വിറയലും മാനസികമായ തകരാറുകളും ഭീതി, സംശയം, പലതരം ശബ്ദങ്ങൾ കേൾക്കുന്നതുപോലുള്ള അനുഭൂതികൾ, മാനസിക വിഭ്രാന്തി ഇവയെല്ലാം സ്ഥിരം മദ്യപന് സംഭവിക്കുന്ന പ്രശ്നങ്ങളാണ്.
പുകയിലയിലെ നിക്കോട്ടിൻ എന്ന ആൽക്കലോയ്‍ഡ് വീണ്ടും പുകവലിക്കാൻ പ്രചോദനം ഉണ്ടാക്കുന്നത്. പുകയിലയിലെ ഏകദേശം അറുപതോളം ഘടകങ്ങൾ ക്യാൻസറിന് കാരണമാകുന്നു. കാർബൺമോണോക് സൈഡ് എന്ന വിഷവാതകവും പലതരം ടാറുകളും കരിയുടെ ശകലങ്ങളും വിവധ അളവിൽ ശരീരത്തിന് ഹാനികരമാണ്. പുകവലി ആമാശയത്തിലെ അമ്ലത്തിന്റെ ഉല്പാദനം ത്വരിതപ്പെടുത്തുകയും അങ്ങനെ ആമാശയഭിത്തിയിൽ പൊള്ളലുകളും വ്രണങ്ങളും ഉണ്ടാകുവാൻ ഇടയാകുന്നു. ബ്രോങ്കൈറ്റിസ് പുകവലി മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ്. TAO ( Thrombo Angilis Obliterans ) പ്രധാന രക്തക്കുഴലുകൾക്ക് സംഭവിക്കുന്ന രോഗമാണ്.കാലിലേയും പിന്നീട് കയ്യിലേയും വിരലുകൾക്ക് രക്തപ്രവാഹം ലഭിക്കാതെ കറുത്ത് നിർജ്ജീവമായി തീരുന്നു. അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്‍ക്ക് പുകവലി കാരണമാകുന്നു.
യുവതലമുറയുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമാണ് മയക്കുമരുന്ന് ഉപയോഗം. ശാരീരികമായ തകരാറുകൾക്കുപുറമേ മാനസിക രോഗങ്ങളും ധാർമ്മികാധപതനവും പഠനത്തിലും സാമൂഹിക ജീവിതത്തിലുമുള്ള പരാജയവും മയക്കുമരുന്നു വരുത്തിവയ്‍ക്കുന്നു. ശാരീരികവും മാനസികവുമായ അടിമത്വത്തിന് അഡിക് ഷൻ എന്ന സാങ്കേതിക പദവും മാനസികമായി മാത്രമുള്ള അടിമത്വത്തിന് Habituation എന്ന പദവും ഉപയോഗിക്കുന്നു. ഈ രണ്ട് വിഭാഗത്തിനും കൂടെ പൊതുവായുള്ള പേരാണ് ഡ്രഗ് ഡിപ്പൻഡൻസ്.
ഈ ദുശ്ശീലത്തിന് അടിമയായ പലരുടേയും പ്രത്യേകത എങ്ങനെയെങ്കിലും അടുത്ത ഡോസിനുള്ള മരുന്നു സമ്പാദിക്കുക എന്നതാണ്. ഇത് ജീവിത്തിലെ പ്രധാന ലക്ഷ്യമായി മാറുകയും ചെയ്യുന്നു. ഇതിനുവേണ്ടി എന്തും ചെയ്യുവാൻ ഇക്കൂട്ടർ തയ്യാറാകും. തങ്ങളുടെ പ്രവർത്തികയുടെ അനന്തരഫലത്തെപ്പറ്റി യാതൊരു ഉത്കണ്ഠയുമില്ലാതെയാണ് ഇവർ ഇതെല്ലാം ചെയ്യുന്നത്.
പൊതുവേ പറഞ്ഞാൽ മയക്കുമരുന്നുകൾ, ശക്തിയായി വളർന്നുവരേണ്ട ഒരു തലമുറയെ തളർത്തുകയും നിർവീര്യമാക്കുകയും ചെയ്യുന്നു. ഇത്തരം ദുശ്ശീലങ്ങൾ നമുക്കും നമ്മുടെ രാജ്യത്തിനും ഭാവി തലമുറയ്‍ക്കും ആപത്താണെന്നുള്ള കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും.