സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ് | |
---|---|
പ്രമാണം:13047 2.jpg | |
വിലാസം | |
വായാട്ടുപറമ്പ് വായാട്ടുപറമ്പ് പി.ഒ, , കണ്ണൂർ 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 03 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04602245505 |
ഇമെയിൽ | sjhssvayattuparamba@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.കെ.ജി. ഭട്ടതിരി |
പ്രധാന അദ്ധ്യാപകൻ | ശ്രീ. മാത്യു. ജെ.പുളിക്കൽ |
അവസാനം തിരുത്തിയത് | |
29-12-2020 | Adithyak1997 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1982 മുതൽ കണ്ണൂർ ജില്ലയുടെ വടക്ക് മലയോരമേഖലയിൽ തലശ്ശേരി അതിരൂപത കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയിഡഡ് ഹയർസെക്കണ്ടറി സ്ക്കൂൾ. പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിവരുന്നു. കായികരംഗത്ത് ജില്ലാതലത്തിൽ എന്നും മികവു പുലർത്തുന്ന നിരവധി കായികതാരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്.
ചരിത്രം
1954 ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1960 മാനേജ്മെന്റിൽ നിന്നും പള്ളി സ്കൂൾ ഏറ്റെടുത്തു. 1965ൽ ഉടുംമ്പുംചീത്തയിൽ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് സ്കൂൾ കൈമാറി. 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. ഭരണസൗകര്യാർത്ഥം പിന്നീട് സ്ക്കുൾ തലശ്ശേരി രൂപത കോർപ്പറേറ്റിനു കൈമാറി. റവ. ഫാ. മോൺ. മാത്യു.എം.ചാലിൽ ആയിരുന്നു കോർപ്പറേറ്റ് മാനേജർ. 1987ൽ ഹൈസ്ക്കുളിന് നിർമ്മിച്ച പുതിയ രണ്ടു നിലകെട്ടിടം പണി പൂർത്തീകരിച്ച് ഉൽഘാടനം ചെയ്തു. 1985ൽ പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതി 100% വിജയം കൈവരിച്ചു. തുടർന്ന് 4 വർഷം മലയോര മേഖലയിലെ ഈ വിദ്യാലയം 100% നിലനിർത്തി. സംസ്ഥാനത്തു തന്നെ 15-ാം സ്ഥാനം നേടി മികവു പുലർത്തിപ്പോന്നു. 1987 മുതൽ 2016 വരെ 20 ഡിവിഷനുകളിലായി 820 ത്തോളം കുട്ടികൾ പഠിച്ചുവരുന്നു. യാത്രാ ദുരിതവും, മലയോര കാർഷികമേഖലയിലെ കഷ്ടപ്പാടുകളും, സാമ്പത്തിക പ്രതിസന്ധികളും പ്രതികൂലമായ മറ്റനേകം പ്രശ്നങ്ങളും ഉണ്ടെങ്കിലും തുടർന്നിങ്ങോട്ട് തിളക്കമാർന്ന വിജയശതമാനം നിലനിർത്തിപ്പോരുവാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. കായികരംഗത്ത് വളരെ ശ്രദ്ധേയമായ നിലവാരം കാത്തുസൂക്ഷിക്കുവാൻ സ്ക്കൂളിന് കഴിയുന്നുണ്ട്. ജില്ലാ കായികമേളയിൽ ഹാട്രിക് നേടുവാൻ ഹൈസ്ക്കൂളിന് കഴിഞ്ഞു. സബ് ജില്ലാതലത്തിൽ വളരെക്കാലം മികവ് നിലനിർത്തിപ്പോരുവാൻ പ്രൈമറി വിഭാഗത്തിന് കഴിയുന്നു. സ്ഥാപക മാനേജരുടെയും 1982 മുതൽ പ്രഥമാദ്ധ്യാപകനായിരുന്ന മാത്യുസാറിന്റെയും ദീർഘവീക്ഷണവും ആത്മാർത്ഥമായ പ്രവർത്തനങ്ങളും മൂലം നല്ലൊരു തുടക്കം കുറിക്കുവാൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇൻറർ നെറ്റ് സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്.
സ്കൂൾ ഫോട്ടോകൾ 2019
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എൻ.സി.സി
- എസ്.പി.സി
- ബാൻഡ് ട്രൂപ്പ്
- Scout & Guide
- Diary Club
- വിദ്യാരംഗം കലാസാഹിത്യവേദി
- സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/JRC
- എ.ഡി.എസ്.യു
- നല്ലപാഠം
- ഐ.ടി കോർണർ
- Health Club
- Science Club
- Maths Club
- Eco Club
- സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ഹിന്ദി ക്ലബ്
- പ്രവർത്തിപരിചയ ക്ലബ്ബ്
- Energy Conservation Club
- സംസ്കൃതം കൗൺസിൽ
- Literary Club
- Oratory Club
- SS Club
- Road Safety Cell
- D.C.L
- NSS Unit ഇവയെല്ലാം സ്കൂളിൽ പ്രവർത്തനക്ഷമമാണ്.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. ജെയിംസ് ചെല്ലംങ്കോട്ട് ആണ് ഇപ്പോഴത്തെ മാനേജർ. ഫാ. കുര്യാക്കോസ് കളരിക്കൽ മാനേജരായി സേവനം ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ശ്രീ. മാത്യു കെ.ജെ. - 1982 - 1994
2. ശ്രീ. ജോർജ്ജ് പി.കെ. - 1994 - 1995
3. ശ്രീ. ജോസഫ് കെ.എഫ്. - 1995 - 1996
4. ശ്രീ. ജോയി പി.വി. - 1996 - 1999
5. ശ്രീ. സെബാസ്റ്റ്യ ൻ കെ.ജെ. - 1999 - 2002
6. ശ്രീ. പൈലി എൻ.റ്റി. - 2002 - 2005
7. ശ്രീ. ജോസഫ് പി.ജെ. - 2005 - 2007
8. ശ്രീ. പയസ് പി.വി. - 2007 - 2008
9. ശ്രീ. ദേവസ്യ പി.ജെ. - 2008 - 2009
10. ശ്രീ. ബേബി പി.എ. - 2009 - 2011
11. ശ്രീ. ജോസ് വി.വി - 2011 - 2013
12. ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ - 2013 - 2015
13. ശ്രീ. സോയി ജോസഫ് - 2015 - 2016
14. ശ്രീ. രാജു ജോസഫ് - 2016- 2018
15. ശ്രീ. മാത്യു ജെ. പുളിക്കൽ - 2018 -
സ്കൂൾ പ്രതിഭകൾ
ആഘോഷ ദിനങ്ങൾ 2019
ഓണാഘോഷം 2019-2020
പൂക്കള മൽസരം
10ാം ക്ലാസ്
9ാം ക്ലാസ്
8ാം ക്ലാസ്
വടം വലി
ഓണ സദ്യ
കലോൽസവം 2019
ശാസ്ത്രമേള 2019
കായികമേള 2019
വാർഷികം 2019
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2019-20 ബാച്ചിലെ കാഡറ്റുകൾ കോവിഡ് പ്രതിരോധ മാസ്ക്കുകൾ വിതരണം ചെയ്തു
കോവിഡ് കാലഘട്ടത്തിലെ ജീവിതവും പഠനവും
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<{{#multimaps: 12.154283, 75.466178 | width=800px | zoom=16 }}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.