പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര | |
---|---|
വിലാസം | |
വെള്ളിക്കുളങ്ങര വെള്ളിക്കുളങ്ങര , വെള്ളിക്കുളങ്ങര പി.ഒ. , 680699 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 07 - 05 - 1954 |
വിവരങ്ങൾ | |
ഫോൺ | 0480 2740174 |
ഇമെയിൽ | pcghsvellikulangara@yahoo.com |
വെബ്‍സൈറ്റ് | https://sites.google.com/view/pcghsvellikulangara |
കോഡുകൾ | |
സ്കൂൾ കോഡ് | 23040 (സമേതം) |
യുഡൈസ് കോഡ് | 32070802509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 651 |
ആകെ വിദ്യാർത്ഥികൾ | 775 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി ലിസ്സി പി വി |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് കെ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി ഡേവീസ് |
അവസാനം തിരുത്തിയത് | |
31-01-2022 | 23040 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര
ആമുഖം
കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
ചരിത്രം
എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾ ആവശ്യമായി തോന്നുകയും 1954 മെയ് 7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ചെയ്തു.കൂടുതൽ വായിക്കുക
.
-
സ്കൂളിലെ പ്രധാന പരിപാടികളുടെ ചിത്രങ്ങൾ കാണാൻ ഈ QR code സ്കാൻ ചെയ്യു
സൗകര്യങ്ങൾ , ചുറ്റുുപാടുകൾ
ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു. വോളി ബോൾ, ഖോ-ഖോ ബാസ്കറ്റ് ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്. 30 അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് , 15 സബ്ജക്ട് ടീച്ചേഴ്സ്, 4 ഭാഷ അധ്യാപകർ 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളർക്ക്, രണ്ട് പ്യൂൺ, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങൾ
മികവുകൾ പത്രവാർത്തകളിലൂടെ
- സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അദ്ധ്യാപകർ
ഹൈ സ്ക്കൂൾ അധ്യാപകർ | യു. പി. അധ്യാപകർ | |
---|---|---|
1 സി.ലിസി പി വി | മലയാളം .HM | |
2. സി.സൂനിത എ ഒ | കണക്ക് | 1 ശ്രീമതി ടീന പോൾ |
3 ശ്രീമതി .നിത വർഗ്ഗീസ് | കണക്ക് | 2.ശ്രീമതി ലില്ലി ജോർജ്ജ് |
4. സി.ഓമന.എ.എ൯. | മലയാളം | 3. ശ്രീമതി .ധന്യ.ജോസ്. |
5 സി.കൊച്ചുറാണി പി വി | മലയാളം | 4.സി.ബിങു വി ഒ |
6. ശ്രീമതി.ജെയ്മോൾ ജോസഫ്. | ഫിസിക്കൽ സയ൯സ് | 5.സി. ബെൻസി |
7 ശ്രീമതി എൽസി. പി.ഡി. | ഫിസിക്കൽ സയ൯സ് | 6.ശ്രീമതി സിജി.കെ.ജെ. |
8. ശ്രീമതി. റിനി വർഗീസ്. | നാച്യുറൽ സയൻസ് | 7. ശ്രീമതി പ്രീതി.പോൾ |
9 .ശ്രീമതി ഷൈൻ ജോൺ | നാച്യുറൽ സയൻസ് | 8 .ശ്രീമതി പ്രി൯സി.സി.ഡി. |
10. സി.ആനി കെ കെ | സാമൂഹ്യ ശാസ്ത്രം | 9 ശ്രീമതി റെക്സി ബൈറസ് |
11 സി.റിന എ.കെ | സാമൂഹ്യ ശാസ്ത്രം | 10 .ശ്രീമതി ജെസു പി.ജെ |
11. ശ്രീമതി.ദിവ്യ.സി.വി. | ഇംഗ്ളീഷ് | 11 .ശ്രീമതി ജിഫി ജോയ് |
12 .ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് | ഇംഗ്ളീഷ് | 12 ശ്രീമതി ജിൻസി ജോസ് |
13 സി.ബിനോയ് മാത്യു | ഹിന്ദി | 13 ശ്രീമതി .റെന്നി തോമസ് |
14 സി. അൽഫോൻസ പി.ഡി | നീഡിൽ വർക്ക് | 14.ശ്രീമതി വിക്സി വർഗിസ് |
15.ശ്രീമതി .ലി൯സി.ജോസഫ്. | ഫിസിക്കൽ എജുക്കേഷൻ | 15.ശ്രീമതി ഹീര ജോർജ്ജ് |
പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ
പൂർവ്വ പ്രധാന അധ്യാപകർ | വർഷം | പൂർവ്വ അധ്യാപകർ | പൂർവ്വ അധ്യാപകർ | പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ | തലക്കുറി എഴുത്ത് |
---|---|---|---|---|---|
സി.മേരി ആനും | 1954മുതൽ1960വരെ | ശ്രീ.കേശവ൯ വെളളിക്കുളങ്ങരയും | |||
സി.മേരി ആനും | 1960 മുതൽ1977വരെ | കോഴിക്കോട് മേയർ ശ്രീമതി ബീന ഫിലിപ്പും | |||
സി.ജോവിറ്റയും | 1977മുതൽ 1987 വരെ | ||||
സി.ഹെർമാസും | 1987മുതൽ 1997വരെ | ശ്രീമതി ലില്ലി | |||
സി. സോഫി റോസും | 1997മുതൽ 2005വരെ | ശ്രീമതി ഫിലോ
സി,ആനി |
2005 | ||
സി.ശാന്തിയും | 2005മുതൽ 2008വരെ | സി.ബെറ്റി | 2008 | ||
സി. റീന | 2008 മുതൽ2013വരെ | ||||
സി. ലിറ്റിൽ ഗ്രേസും | 2013മുതൽ2016 വരെ | ||||
സി. ലിറ്റിൽ തെരെസും | 2017 മുതൽ2021വരെ | ശ്രീമതി മറിയാമ്മ
ശ്രീമതി ആൽഫോ |
2020
2021 |
||
സി. ലിസ്മി൯ | 2021 മുതൽ |
മാനേജ്‌മെന്റ്
തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വെള്ളിക്കുളങ്ങര പ്രസന്റേഷൻ സ്ക്കൂൾ, എഫ് സി അൽവേർണിയ പ്രോവിൻസിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവൃത്തിച്ചു വരുന്നത്, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പഠനാനുബന്ധ പ്രവർത്തനങൾ
ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ നല്ല രീതിയിൽ ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂൾ പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന് മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു സ്റ്റാഫ് നേഴ്സ് ഇവിടെ ആഴ്ചയിൽ ഒരു ദിവസം വന്ന് കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി അവധിക്കാലത്തും ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും കൈയെഴുത്തു മാസികകൾ ഓരോ ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദർശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തിൽ നടക്കുന്നു.
നേട്ടങ്ങൾ
1986ൽ ബെസ്റ്റ് സ്ക്കൂൾ, ബെസ്റ്റ് എച്ച് എം എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ് ഈ അവാർഡിന് അർഹയായത്. 2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ ബെസ്റ്റ് ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി. 1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്. 1995 മുതൽ പി.ടിഎ.യുടെ ആഭിമുഖ്യത്തിൽ ഓൾ കേരള വോളീ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.
സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2018-19 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായും തെരഞ്ഞെടുക്കപ്പെട്ട
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
ബാന്റ് ട്രൂപ്പ്
-
പരിസ്ഥിതി ക്ലബ്ബ്
-
ലിറ്റിൽകൈറ്റ്സ്
-
ജൂനിയർ റെഡ് ക്രോസ്
-
ഭാരത് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ്
-
വിദ്യരംഗം കലാസാഹിത്യവേദി
ചരിത്ര പ്രധാനമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ
പി.സി.ജി.എച്ച്.എസ്സ്.വെള്ളിക്കുളങ്ങരയുമായി ബന്ധപ്പെട്ട പ്രധാനമായ സ്മാരകങ്ങൾ,സ്ഥലങ്ങൾ ഇവ അറിയാൻ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
7-5-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 25 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി പത്ത് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
-
ലൈബ്രറി റൂം
-
കമ്പ്യൂട്ടർ ലാബ്
-
സയൻസ് ലാബ്
-
മൾട്ടീമീഡിയ തിയ്യറ്റർ
- പാചകപ്പുര.
- ഫാഷൻ ടെക്‌നോളജി ലാബ്
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.കൂടുതൽ വായിക്കുക
2018-19 ലെ പ്രവർത്തനങ്ങൾ
2019-20 ലെ പ്രവർത്തനങ്ങൾ
2020-21 ലെ പ്രവർത്തനങ്ങൾ
2021-22 ലെ പ്രവർത്തനങ്ങൾ
പുറംകണ്ണികൾ
*ഫേസ്‌ബുക്ക്
[ https://www.facebook.com/groups/785248768547026/]
*യൂട്യൂബ് ചാനൽ
[ https://www.youtube.com/c/PCGHSMEDIA ]
*ബ്ലോഗ്
[ http://pcghsve.blogspot.com/ }
യാത്രാ സൗകര്യങ്ങൾ
തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു
വഴികാട്ടി
- എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു ----
{{#multimaps:10.3617124,76.4116352|zoom=10}}
അവലംബം
Encyclopaedia of Kerala History
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23040
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ