പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പ്രൈമറി വിഭാഗം

1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ  ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ  പെൺ‍കുട്ടികൾക്കു വേണ്ടിയുളള ഹൈസ്ക്കൂളും ആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.

യു. പി. അധ്യാപകർ സി. ജാൻസി ടോം സി.ബിങു വി ഒ മലയാളം ശ്രീമതി ധന്യ.ജോസ്. സി. ബെൻസി‍‍ ഫിസിക്കൽ സയ൯സ് ശ്രീമതി സിജി.കെ.ജെ. ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ് ശ്രീമതി പ്രീതി.പോൾ കണക്ക് സാമൂഹ്യ ശാസ്ത്രം ശ്രീമതി പ്രി൯സി.സി.ഡി. ശ്രീമതി റെക്സി ബൈറസ് ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് ശ്രീമതി ജെസു പി.ജെ സി.ബിനോയ് മാത്യു ഹിന്ദി ശ്രീമതി ജിഫി ജോയ് നാച്യുറൽ സയൻസ് ശ്രീമതി ജിൻസി ജോസ് സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് ശ്രീമതി .റെന്നി തോമസ് ശ്രീമതി ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ ശ്രീമതി വിക്സി വർഗിസ് ഫിസിക്കൽ സയ൯സ്എല്ലാ അധ്യാപകരും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ മാറിയ സാഹചര്യത്തിലും ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ

പ്രത്യേകം കണ്ടെത്തി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് നൽകുകയും ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മൽസരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ വിജയിച്ചു കൊണ്ടിരിക്കുന്നു.പാഠ്യ വിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും പി സി ജി എച്ച് എസ് വിദ്യാർത്ഥികൾ മുൻനിരയിൽ തന്നെയുണ്ട് മാതൃഭൂമി ദിനപത്രത്തിന് സീഡ് പ്രോജക്റ്റിനെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കലിക എന്ന കയ്യെഴുത്തുമാസിക സ്റ്റേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശാസ്ത്രരംഗം മത്സരത്തിൽ അലിയ വർഗീസ് , സായ് രാജേഷ് ,കൃഷ്ണഭദ്ര ,ജൂലിയ മേരി പാർവതി എംഎം ,ഗൗരിനന്ദന എന്നിവർ മികച്ച വിജയം കരസ്ഥമാക്കി.സബ്ജില്ലാ തലത്തിൽ ഇംഗ്ലീഷ് സോളിലോക്കി മത്സരത്തിൽ കുമാരി പാർവ്വതി എംഎം ഒന്നാംസ്ഥാനത്തെത്തി.മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് ,സയൻസ് ,വർക്ക് എക്സ്പീരിയൻസ് ,യൂത്ത് ഫെസ്റ്റിവൽ മുതലായ അനുബന്ധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയഒത്തിരിയേറെ മിടുക്കർ പിസി ജി എച്ച് എസ്സി ന് സ്വന്തം അൽബേനിയ പ്രോവിൻസ് നടത്തിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കമായി പ്രസംഗ മത്സരത്തിൽ എച്ച്എസ്വിഭാഗത്തിൽ അൽവർണ്ണ മനു ഒന്നാം സ്ഥാനവും യുപി വിഭാഗം ജൂവൽ മരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് മുതലായവയിലൂടെ പഠനത്തിൽ പിന്നോട്ടു പോയവരെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു.

ക്ളാസ്സ് പി ടി എ

എല്ലാ വർഷവും ക്ളാസ്സ് പി ടി എ കൾ വിളിച്ചു കൂട്ടുകയും പഠനസംബന്ധമായകാര്യങ്ങളിൽ മാതാപിതാക്കൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.യൂണിറ്റ് ടെസ്റ്റുകൾ നടത്തി അവയുടെ മാർ‍ക്കുകൾ മാതാപിതാക്കളെ അറിയിക്കുന്നു.മാതാപിതാക്കൾക്ക് പങ്കു വയ്ക്കാനുള്ളവ ഇത്തരം യോഗങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

പ്രതിഭ സംഗമം

വിവിധ മേഖലകളിൽ പ്രതിഭകളായവരെ ആദരിച്ചുകൊണ്ട് പ്രതിഭ സംഗമം നടത്തി.USS പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു.

പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ

പഠനത്തിൽ പിന്നോട്ടു പോയവരെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു.

മലയാളത്തിളക്കം

കൊടകര ബി.ആർ.സി. നടത്തിയ മലയാളത്തിളക്കം പരിപാടിയിൽ എല്ലാ വിധ സഹകരണവും നൽകി മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പഠന സഹായങ്ങൾ നല്കി.

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ജനുവരി ആറിന് ആരംഭിച്ചു ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ ഇത് നടത്തിവരുന്നു.

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സയൻസ് ക്ലബിലെ കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം നടത്തി.പോസ്റ്റർ തയ്യാറാക്കുക ,ആൽബം ഉണ്ടാക്കൽ എന്നിവ കുട്ടികൾ തയ്യാറാക്കി

ദിനാചരണങ്ങൾ

പ്രധാനപ്പെട്ട ദിനാചരണങ്ങളെല്ലാം സമുചിതമായി കൊണ്ടാടി.ബഷീർ അനുസ്മരണ ദിനം, കേരളപ്പിറവി ദിനം ,കർഷകദിനം, പരിസ്ഥിതി ദിനം, തുടങ്ങിയവ വിവിധ പരിപാടികളോടെ കൊണ്ടാടി

.