പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


23040 - ലിറ്റിൽകൈറ്റ്സ്
[[Image:
certificate
|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 23040
യൂണിറ്റ് നമ്പർ LK/2018/23040
അധ്യയനവർഷം 2023-24
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
റവന്യൂ ജില്ല ത്രശ്ശൂ൪
ഉപജില്ല ചാലക്കുടി
ലീഡർ ശ്രേയ എസ്
ഡെപ്യൂട്ടി ലീഡർ ഐശ്വര്യ ടി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ശ്രീമതി ജെയ്മോൾ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ്
12/ 12/ 2023 ന് 23040
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി.ജെയ്മോൾ ജോസഫ്.j കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ്eകൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .2018ജൂൺ 28 ന് പ്രിലിമിനറി ക്യാമ്പും ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പും നടത്തി.കൈറ്റ് തൃശൂരിലെ മാസ്റ്റർ ട്രൈനർ സുഭാഷ് സാറും സ്ക്കൂൾ ഐ.ടി കോ-ഓഡിനേറ്റർ ജൈമോൾ ടീച്ചറും ക്ലാസുകൾ നയിച്ചു.ആനിമേഷൻ,പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമ്മാണം,സ്ക്രാച്ച്,റാസ്ബറി പൈ ,ഇലക്ടോണിക്സ്,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്.ഫ്രീ സോഫ്റ്റ് വെയർ ഡേ സെലിബ്രേഷൻ ,ഹാർഡ് വെയർ എക്സിബിഷൻ ,ബോധവത്കരണ ക്ലാസുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും സെമിനാറുകൾ,സ്ക്കൂൾ പ്രവർത്തങ്ങളുടെ ഡോക്യുമെന്റേഷൻ,സ്ക്കൂൾ ഐ.ടി മേള സംഘടിപ്പിക്കൽ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ ക്ലബ് പ്രവർത്തനങ്ങൾക്ക് പൂർണ,പിന്തുണ നൽകുന്നു.

ലിറ്റിൽകൈറ്റ്സ്' പ്രവർത്തനം 2023-24

സ്കൂൾതലത്തിൽ സെപ്റ്റംബർ 27 ന് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സൈബർ സുരക്ഷയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകളും ഇൻസ്റ്റാൾ ഫെസ്റ്റും ലാബ് സന്ദർശനവും സംഘടിപ്പിച്ചു.     
                       ഡിജിറ്റൽ ലൈബ്രറി, ക്ലാസ് ലൈബ്രറി എന്നിവയുടെ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻനിരയിൽ തന്നെയുണ്ട്.കൊടകര സഹൃദയ കോളേജിലേക്കും ചാലക്കുടി അഗ്രോണമിക്ക് റിസർച്ച് സ്റ്റേഷനിലേക്കും ഇൻഡസ്ട്രിയൽ വിസിറ്റുകൾ നടത്തി.40 കുട്ടികളും 4 ടീച്ചേഴ്സും അടങ്ങുന്ന ടീം അവിടെ എത്തി ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ് എന്നീ ലാബുകൾ സന്ദർശിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്,3D പ്രിന്റിംഗ് എന്നിവ മനസ്സിലാക്കുകയും ചില പ്രവർത്തനങ്ങൾ സ്വയം ചെയ്തു നോക്കുകയും ചെയ്തു. റിസർച്ച് സ്റ്റേഷനിലെ വെതർ ഫോർകാസ്റ്റിംഗ് ചെയ്യുന്ന വിധം കണ്ടു മനസ്സിലാക്കി. വിസിറ്റിനെ കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും മലയാളത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഐടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങളിലും ക്ലാസ്സുകളിലും എല്ലാ അംഗങ്ങളും മുടങ്ങാതെ പങ്കെടുക്കുന്നു.സ്കൂളിലെ ഓരോ ദിനാചരണങ്ങളും ഭംഗിയായി ഡോക്യുമെന്റ് ചെയ്യുന്നതിനായി കുട്ടികൾക്ക് ക്യാമറ ട്രെയിനിങ് സംഘടിപ്പിച്ചു.ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ എഡിറ്റിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കാനും ഡോക്യുമെന്ററി ആയി പ്രദർശിപ്പിക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രദ്ധിച്ചു വരുന്നു. കുട്ടി റേഡിയോയും ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 
                പ്രധാന പ്രവർത്തനങ്ങൾ. 
1യൂണിറ്റ് തല പരിശീലനങ്ങൾ 
2ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം 
3വിദഗ്ധരുടെ ക്ലാസുകൾ , സ്കൂൾ ക്യാമ്പുകൾ 
4അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് നിർമ്മാണം സ്ക്രാച്ച് ,റാസ്ബറി  പൈ ഇലക്ട്രോണിക്സ് ആർ 
ഡിനോ കിറ്റുപയോഗിച്ചുള്ള പ്രവർത്തനങ്ങൾ 
5ഡിജിറ്റൽ മാഗസിൻ നിർമ്മാണം 
6ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ 
7ഹാർഡ്‌വെയർ എക്സിബിഷൻ 
8സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ 
9സ്കൂൾ ഐടി മേള 

10കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ ,സെമിനാറുകൾ 11കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് 12വെബിനാറുകൾ സത്യമേവ ജയതേ ക്ലാസുകൾ 13ഓൺലൈൻ ഡിജിറ്റൽ മാഗസിൻ ,അനിമേഷൻ പ്രദർശനം 14ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം 15ഇൻസ്റ്റോൾ ഫെസ്റ്റ്, ലാബ് സന്ദർശനം 16ക്യാമറ ട്രെയിനിങ് 17ലൈബ്രറി പ്രവർത്തനങ്ങൾ 18ഇൻഡസ്ട്രിയൽ വിസിറ്റ് 19ഡോക്യുമെന്ററി തയ്യാറാക്കൽ 20കുട്ടി റേഡിയോ ഈ വർഷത്തെ മികച്ച പ്രവർത്തനം : കുട്ടി റേഡിയോ

       ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നായി ഞങ്ങൾ തിരഞ്ഞെടുത്തത് കുട്ടി റേഡിയോയുടെ പ്രവർത്തനമാണ്.
സ്കൂളിലെ കുട്ടികൾക്ക് അവരുടെ ശബ്ദം ഓരോ ദിവസമായി എല്ലാവർക്കും കേൾക്കുവാനുള്ള അവസരം ഒരുക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ആഴ്ചയിൽ രണ്ടുദിവസം ഒരു മണിക്കൂർ നേരം ഒരു ക്ലാസിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.ആ ആഴ്ചയിലെ പ്രധാന വാർത്തകൾ വായിക്കാനും, അധ്യാപകരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ നടത്തുവാനും കഥ,കവിത,ഗാനങ്ങൾ,ഫലിതങ്ങൾ,കടങ്കഥകൾ തുടങ്ങി കുട്ടികൾക്ക് താല്പര്യമുള്ള കാര്യങ്ങൾ ചെയ്യാനുള്ള അവസരം നൽകുന്നു.മറ്റു കുട്ടികളുമായി നല്ല രീതിയിൽ ഇടപെടാനും റേഡിയോയുടെ ശൈലി മനസ്സിലാക്കുവാനും നന്നായി പ്രസന്റ് ചെയ്യാനും ഇത് കുട്ടികളെ സഹായിക്കുന്നു. അതിനാവശ്യമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക്, എഡിറ്റിംഗ് എന്നിവ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങളാണ്. 
           കുട്ടി റേഡിയോയിലെ മികച്ച റിപ്പോർട്ടർമാർക്ക് ഇരിഞ്ഞാലക്കുടയിൽ വച്ച് നടന്ന ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിവിധ വിദ്യാലയങ്ങളിലെ ടീം അംഗങ്ങളെ ഇന്റർവ്യൂ ചെയ്യാനും സാധിച്ചു. ഈ പ്രോജക്റ്റിലൂടെ കുട്ടികൾക്ക് അക്ഷരസ്ഫുടതയോടെ സംസാരിക്കുവാനും തെറ്റില്ലാതെ എഴുതി വായിക്കാനും തങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്ത് കേൾക്കുവാനുമുള്ള അവസരം ലഭിച്ചു. എം പി ടി എയുടെയും അധ്യാപകരുടെയും നിർദ്ദേശപ്രകാരമായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്.

ലിറ്റിൽകൈറ്റ്സ്' പ്രവർത്തനം 2022-23

.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നുവരുന്നു. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും, ലാബ് നന്നായി കൈകാര്യം ചെയ്യാൻ മറ്റു കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതും കൈറ്റ്സ് അംഗങ്ങളാണ്. പ്രിലിമിനറി ക്യാമ്പും എക്സ്പെർട്ട് ക്ലാസും ഉൾപ്പെടെ ആനിമേഷൻ,പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമ്മാണം,സ്ക്രാച്ച്,റാസ്ബറി പൈ,ഇലക്ട്രോണിക്സ്, ആർ ഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയവയിൽ 32 ക്ലാസ് ഈ വർഷം നടന്നു.

    ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ,ഹാർഡ്‌വെയർ എക്സിബിഷൻ വിവിധ വിഷയങ്ങളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ,സ്കൂൾ ഐടി മേള സംഘടിപ്പിക്കൽ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.പിടിഎ,എം പി ടി എ അംഗങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു

ലിറ്റിൽകൈറ്റ്സ്' പ്രവർത്തനം 2021-22

2021- 22 ൽ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ആരംഭിച്ചത് ഡിസംബറിലായിരുന്നു ക്രിസ്മസ് അവധിക്കാലത്ത് പ്രിലിമിനറി ക്ലാസുകൾ ഉൾപ്പടെ 5 ക്ലാസുകളും ജനുവരിയോടെ 13 ക്ലാസ്സുകളും  സ്കൂൾ ക്യാമ്പും നടത്തി, ജനുവരി 19 നായിരുന്നു സ്കൂൾ ക്യാമ്പ് നടത്തിയത് ജെയ്മോൾ ടീച്ചർ സി ശാലിനി കുര്യാക്കോസ് സി അൻസ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി,വിവരസാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം പരിഗണിച്ച് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് നടത്തുകയുണ്ടായി. ഇന്റർനെറ്റിലെ ചതിക്കഴികൾ എന്ന വിഷയത്തെക്കറിച്ച് ഒരു വെബിനാറും സംഘടിപ്പിച്ചു.

സത്യമേവജയതേ

ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റ് ലോകത്ത് കുട്ടികൾക്കുണ്ടാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്ന് അറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സത്യമേവജയതേ യുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകി, ക്ലാസ് അധ്യാപകർക്ക് അവരവരുടെ ക്ലാസുകളിൽ പരിശീലനം നൽകാൻ സഹായിക്കുവാനും വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിക്കുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു സാധിച്ചു.

ലിറ്റിൽകൈറ്റ്സ് 22

ലിറ്റിൽകൈറ്റ്സ്' പ്രവർത്തനം 2020-21

കോവിഡിന്റെ സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചില്ലെങ്കിലും ഓൺലൈനായി ക്ലാസുകളും സെമിനാറുകളും നടത്തി കുട്ടികൾ"കലിക"എന്നൊരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി free software day യോടനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങൾ നടത്തി, കുട്ടികൾ scratch ലും tupitube desk ലും അനിമേഷൻസ് തയ്യാറാക്കി യൂട്യൂബിലൂടെ പ്രദർശിപ്പിച്ചു

കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

[ https://youtube.com/playlist?list=PLRx4N-8G-49Nsg0I8u7uO6wc-exfdNy_L]

ലിറ്റിൽകൈറ്റ്സ്' പ്രവർത്തനം 2019-20


ഡിജിറ്റൽ പൂക്കളം

സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം

സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2020

ലിറ്റിൽകൈറ്റ്സ്' പ്രവർത്തനം 2018-19

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽകൈറ്റ്സ്' പ്രവർത്തനം 2018-19
പ്രിലിമിനറി ക്ലാസ് ജൂൺ 28 സുഭാഷ് സർ,ജൈമോൾ ടീച്ചർ
സ്ക്കൂൾ ക്യാമ്പ് ഓഗസ്റ്റ്4 സി. അൻസ,ജൈമോൾ ടീച്ചർ
റെഗുലർ ക്ലാസുകൾ എല്ലാ ബുധനാഴ്ച്കളിലും ക്യാന്റി ടീച്ചർ,ജൈമോൾ ടീച്ചർ
ഐ.ടി മേള സെപ്റ്റംമ്പർ14 ലിറ്റിൽ കൈറ്റ്സ്,എസ്.ഐ.ടി.സി.
ഫ്രീ സോഫ്റ്റ് വെയർ ഡേ സെപ്റ്റംബർ22 ലിറ്റിൽ കൈറ്റ്സ്,എസ്.ഐ.ടി.സി,കൈറ്റ് മാസ്റ്റേഴ്സ്
ഹാർഡ് വെയർ എക്സിബിഷൻ ഒക്ടോബർ 20 ലിറ്റിൽ കൈറ്റ്സ്,എസ്.ഐ.ടി.സി,കൈറ്റ് മാസ്റ്റേഴ്സ്
ഡിജിറ്റൽ മാഗസിൻ നവംബർto ജനുവരി ലിറ്റിൽ കൈറ്റ്സ്,എസ്.ഐ.ടി.സി,കൈറ്റ് മാസ്റ്റേഴ്സ്
സബ്-ജില്ലാ ക്യാമ്പ് നവംബർ എട്ട് അംഗങ്ങൾ,ലിറ്റിൽ കൈറ്റ്സ്,,കൈറ്റ് മാസ്റ്റേഴ്സ്
ക്യാമറ ട്രൈയിനിങ് ഡിസംബർ22 നാല് അംഗങ്ങൾലിറ്റിൽ കൈറ്റ്സ്,എസ്.ഐ.ടി.സി
എക്സ്പേർട്ട് ക്ലാസ് ജനുവരി5 ശ്രീദേവി ,ടി.സി.സി എൻജിനിയർ
ഇന്റസ്ട്രിയൽ വിസിറ്റ്‌‌‌ ഫെബ്രുവരി 13 അംഗങ്ങൾലിറ്റിൽ കൈറ്റ്സ്,എസ്.ഐ.ടി.സി

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി

              

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥിൽ.നിന്നും പി._സി._ജി._എച്ച്._എസ്സ്._ഹൈസ്കൂൾഏറ്റുവാങ്ങി 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സകൂളിനെ പ്രതിനിധീകരിച്ച്ഹെഡ്മിസ്ട്രസ്സ് സി.ലിറ്റിൽ തെരേസ്,സ്കൂൾ ഐ.ടി കോർഡിനേറ്റർശ്രീമതി ജെയ്മോൾ ടീച്ചർ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.

ഫ്രീ സോഫ്റ്റ് വെയർ ഡേ ആഘോഷം

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഇരുപത്തിയൊൻപതാം തിയ്യതി ഫ്രീ സോഫ്റ്റ് വെയർ ഡേ ആഘോഷങ്ങൾ നടന്നു.ഹെഡ്മിസ്ട്രസ്സ് സി.ലിറ്റിൽ തെരേസ്ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് ശ്രീ ബെന്നി താഴേക്കാടൻ,അദ്ധ്യാപികമാർ,കുട്ടികൾ,മാതാപിതാക്കൻമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സ്കൂൾ ഐ.ടി കോർഡിനേറ്റർശ്രീമതി ജെയ്മോൾ ടീച്ചർ ഫ്രീ,സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കുട്ടിക്കൂട്ടം ലീഡർ പാർവതി പ്രിൻസ്,സ്കൂൾ ലീഡർ ആൽവിയ എന്നിവർ ഫ്രീ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിന്റെ മെച്ചം,അവയുടെ ചരിത്രം തുടങ്ങിയവ വിശദീകരിച്ചു.മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സെമിനാർ,ബോധവൽക്കരണക്ലാസ്,ഇൻസ്റ്റാൾഫെസ്റ്റ്,ഹാർഡ് വെയർ എക്സിബിഷൻ തുടങ്ങിയവ നടത്തി.

മലയാളം വിക്കി പീഡിയ പഠന ശില്പശാല

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി സൗജന്യ വിക്കിപീഡിയ പഠനശില്പശാല സംഘടിപ്പിച്ചു.30_12_2018 രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന പരിശീലനത്തിൽ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പുതുതായി ലേഖനം എഴുതുവാനും നിലവിലുള്ള ലേഖനങ്ങൾ തിരുത്തുവാനും കൂട്ടിച്ചേർക്കുവാനുമുള്ള പരിശീലനത്തോടൊപ്പം മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് തുടങ്ങിയവയും വിക്കിതാളുകളുടെ രൂപരേഖയും ഈ പരിശീലനത്തിലൂടെ പരിചയപ്പെടുത്തി

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടിക്ക് 23-01-2019ന് സ്കൂളിൽ തുടക്കമായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പി.ടി.എ യുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്

ലീഡേർസ് റിപ്പോർട്ട്

                                പി.സി.ജി.എച്ച് എസ് വെള്ളിക്കുളങ്ങര
                            ലിറ്റിൽ കൈറ്റസ് പ്രവർത്തന റിപ്പോർട്ട്
                                                2018-19 
                          പി.സി.ജി.എച്ച്.എസ്  വെള്ളിക്കുളങ്ങര സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്നു.2018-19 ൽ  40 കുട്ടികളും 2019-20 വർഷത്തിൽ 40 കുട്ടികളും ഇതിൽ അംഗങ്ങളായിചേർന്നിട്ടുണ്ട്.ക്യാന്റി ടീച്ചറും ജെയ്മോൾ ടീച്ചറുമാണ് ഇവിടുത്തെ കൈറ്റ് മാസ്റ്റേഴ്സായി പ്രവർത്തിക്കുന്നത്.ശ്രേയ എസ് ലിറ്റിൽ കൈറ്റസ് ലീഡറായും ഐശ്വര്യ ടി.എസ് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞടുക്കപ്പെട്ടു.
                           ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി രൂപികരിച്ചിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി സ്ക്കൂൾ  പി.ടി.എ പ്രസിഡന്റ് ശ്രീ ബെന്നി താഴേക്കാടനെ ചെയർമാനായും  ഹെഡ്മിസ്ട്രസ് സി. ലിറ്റിൽ തെരേസിനെ  കൺവീനറായും  എം പി ടി എ, പി.ടി.എ  വൈസ് പ്രസിഡന്റുമാർ എന്നിവരെ വൈസ് ചെയർമാൻമാരായും  കൈറ്റ് മാസ്റ്റേഴ്സിനെ ജോയിന്റ് കൺവീനർമാരായും  ജോയിന്റ് എസ്.ഐ.ടി.സി. ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സ്, സ്ക്കൂൾ ലീഡർ എന്നിവരേയും ഉൾക്കൊള്ളിച്ച് ഒരു സ്ക്കൂൾ തല നിർവഹണ സമിതി പ്രവർത്തിക്കുന്നു.
              ജ‍ൂൺ 28-ാം തിയ്യതി മാസ്റ്റർ ട്രയിനർ ശ്രീ. സുഭാഷ് സാറും ,ജെയ്മോൾ ടീച്ചറും ചേർന്ന് പ്രിലിമിനറി ക്ലാസ് നടത്തി  ഔദ്യോഗികമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചു.തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും റഗുലർ ക്ലാസുകൾ നടന്നു വരുന്നു. ആനിമേഷൻ ,പ്രോഗ്രാമിങ്,സ്ക്രാച്ച്,മൊബൈൽ ആപ്പ് ,റാസ്ബറി പൈ ,ഇലക്ട്രോണിക്സ്,  തുടങ്ങിയവയിലുള്ള പരിശീലനം വളരെ ഫലപ്രദമാണ് .
                    സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുക, ഹൈടെക് ക്ലാസ് മുറികളും ,ലാബും നന്നായി  സൂക്ഷിക്കുക ,സമഗ്രയിലെ ഇ-റിസോഴ്സ്സ് എടുക്കുന്ന രീതി  ക്ലാസിലെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ഒഴിവു സമയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുകയും ചെയ്യുക ,പത്രവാർത്തകൾ തയ്യാറാക്കുക ,സ്ക്കൂൾ ഐ.ടി മേളകൾ സംഘടിപ്പിക്കുക,സ്ക്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുക ,ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുക ,ക്വിസ് മത്സരങ്ങൾ നടത്തുക തുടങ്ങി പല പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
                     2018-19 വർഷം കേരളത്തിലെ പൊതു വിദ്യാലയങ്ങൾക്കായുള്ള   കെ.ശബരീഷ് സ്മാരക സ്ക്കൂൾ വിക്കി പുരസ്ക്കാരത്തിൽ തൃശൂർ ജില്ലയിൽ 2-ാം സ്ഥാനം ഞങ്ങളുടെ സ്ക്കൂളിന് ലഭിച്ചതും ,സബ് ജില്ലാ ഐ.ടി മേളയിൽ രണ്ടാം സ്ഥാനം ലഭിച്ചതും ലിറ്റിൽ കൈറ്റസ് ക്ലബിനുള്ള അംഗീകാരമായി ഞങ്ങൾ കരുതുന്നു.
                      ആഗസ്റ്റ് 4 ന് സ്ക്കൂൾ തല ക്യാമ്പു നടന്നു. സബ് ജില്ലാ ക്യാമ്പിൽ 8 അംഗങ്ങൾ പങ്കെടുക്കുകയും ആഫിയ സലാം പ്രോഗ്രാമിങിലും, അഹല്യ എം എസ്  ആനിമേഷനിലും ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഈ വർഷം 6 എക്സ്പേർട്ട് ക്ലാസുകൾ ഞങ്ങൾക്കു ലഭിച്ചു. ഗ്രാഫിക് ഡിസൈനിങ്,പ്രോഗ്രാമിങ് എന്നിവയ്ക്ക് സ്ക്കൂളിൽ വച്ചും ,റോബോട്ടിക്സ്,മൊബൈൽ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഐ.ഒ.ടി , 3D പ്രിന്റിങ് എന്നിവയെക്കുറിച്ച് ഇൻഡസ്ട്രിയൽ വിസിറ്റിനിടയിലും ഞങ്ങൾക്ക് ക്ലാസുകൾ ലഭിച്ചു. 
                      സ്ക്കൂൾ തലത്തിൽ സെപ്റ്റംബർ 27-ാം തിയ്യതി ഫ്രീ സോഫ്റ്റ് വെയർ ഡേ ആഘോഷിക്കുകയും കുട്ടികൾക്കും മാതാപിതാക്കൾക്കുമായി  സെമിനാറുകൾ ,ബോധവത്ക്കരണ ക്ലാസുകൾ ഇവ സംഘടിപ്പിക്കുകയും ചെയ്തു. സൈബർ സുരക്ഷയെക്കുറിച്ച്  ലിറ്റിൽ കൈറ്റ്സിലെ  റമീസ  റഹ്മാൻ,അനാമിക ജയൻ എന്നിവർ സംസാരിക്കുകയും ചെയ്തു.  പൊതു ജനങ്ങൾക്കായി ഇൻസ്റ്റാൾ ഫെസ്റ്റും ,ലാബ് സന്ദർശനവും , ഹാർഡ് വെയർഎക്സിബിഷനും  നടത്തി .ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച്  സ്ക്കൂൾ ഐ.ടി കോഡിനേറ്റർ ജെയ്മോൾ ടീച്ചറും ,കുട്ടിക്കൂട്ടം ലീഡർ പാർവ്വതി പ്രിൻസും സംസാരിച്ചു. സ്ക്കൂൾ ലീഡർ ,ഹെഡ്മിസ്ട്രസ് ,പി.ടി.എ പ്രസിഡന്റ്  എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
                        ക്യാമറ ട്രൈനിംങിൽ  ഈ സ്ക്കൂളിൽ നിന്നും 4 കുട്ടികൾ പങ്കെടുത്തു. വിക്റ്റേഴ്സ്  ചാനലിൽ കൊടുക്കുന്നതിനായി സ്ക്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി 'ഹരിതവിദ്യാലയം  ' എന്ന  ഒരു ഡോക്യുമെന്ററി  തയ്യാറാക്കി.
                       ഈ വർഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുകുളം 2019 എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ജനുവരി  19-ാം  തിയ്യതി  പി ടി എ പ്രസിഡന്റ് ശ്രീ. ബെന്നി താഴേക്കാടൻ മാഗസിൻ പ്രകാശനം ചെയ്തു. വെള്ളിക്കുളങ്ങര പള്ളി വികാരി ശ്രീ .ജോൺ പോൾ ഇയ്യന്നം ,വാർഡ് മെമ്പർ ജോയ് കാവുങ്കൽ ,ഹെഡ്മിസ്ട്രസ് ,സ്ക്കൂൾ ലീ‍‍ഡർ എന്നിവർ സംസാരിച്ചു.
                       ഫെബ്രുവരി 13-ാം തിയ്യതി സഹൃദയ കോളേജിലേക്ക് ഒരു ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി .40 കുട്ടികളും 3 ടീച്ചേഴ്സും അടങ്ങുന്ന ടീം അവിടെയെത്തി ഇലക്ട്രോണിക്സ് ,കമ്പ്യൂട്ടർ സയൻസ് എന്നീ ലാബുകൾ സന്ദർശിക്കുകയും റോബോട്ടിക്സ്, എെ.ഒ.ടി,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,മൊബൈൽ ആപ്പ്,3D പ്രിന്റിങ് തുടങ്ങിയവ മനസ്സിലാക്കുകയും  ചില പ്രവർത്തനങ്ങൾ സ്വയം ചെയ്ത് നോക്കുകയും ചെയ്തു. 

ഇൻഡസ്ട്രിയൽ വിസിറ്റിനെ കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും എല്ലാ കുട്ടികളും റിപ്പോർട്ട് മലയാളത്തിൽ ടൈപ്പ് ചെയ്യുകയും ചെയ്തു. ഇവിടെ ഐ.ടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങളിലും ക്ലാസുകളിലും ലിറ്റിൽ കൈറ്റസ് അംഗങ്ങൾ 40 പേരും മുടങ്ങാതെ പങ്കെടുക്കുന്നു.പി.ടി.എ, എം .പി.ടി.എ തുടങ്ങിയവരുടെ പൂർണ്ണ പിന്തുണയും സഹായവും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.

   വെള്ളിക്കുളങ്ങര                                                                     എന്ന് ലീഡർ
    15-02- 2019                                                                                    ശ്രേയ എസ്
                                                                     2

ഇന്റസ്ട്രിയൽ വിസിറ്റ്‌‌‌

പി.സിജിഎച്ച്എസ് വെളളിക്കുളങ്ങര ലിറ്റിൽ കെെറ്റ്സ് കൂട്ടായമയുടെ ഭാഗമായി 40 കുട്ടികൾമൂന്ന്ടെടീച്ചർമാരുടെ നേതൃത്ത്വത്തിൽ Sahrdayacollege of Engineering and Technology സന്ദർശിക്കുകയുണ്ടായി രാവിലെ ഒൻപത് മണിയോടെ സ്കൂൾ ബസ്സിൽ യാത്ര തിരിച്ചു.പത്ത് മണിയോടെ അവിടെയെത്തി . ആദ്യംഞങൾ conference hall-ലേക്കാണ് പ്രവേശിച്ചത് . College-ലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് sahrdaya executive director ഫാ.ജോർജ്ജ് പാറേമ്മൽ ആണ്.college-2002-ലാണ് ആരംഭിച്ചതെന്നും അവിടത്തെ വിവിധ engineering വിഭാഗങ്ങളെ കുറിച്ചും പരിചയപ്പെടുത്തി. electronic department വിഭാഗംhead of the department vishnu Sir, computerscience വിഭാഗം മേധാവി കൃഷ്ണദാസ് Sir എന്നിവരെ പരിചയപ്പെടുത്തുകയും ഞങൾക്കുവേണ്ട സൗകര്യങ്ങൾ ചെയ്ത് തരുവാൻചുമതലപ്പെടുത്തുകയും ചെയ്തു.vishnu സർ Electronics വിഭാഗത്തിൽ ഉൾപ്പെടുന്ന ചില വിഷയങ്ങളെ കുറിച്ചും Robotics നേ കുറിച്ചു ഒരു വീശദീകരണം തന്നു. പിന്നീട് ഞങൾ Electronic slab സന്ദർശിച്ചു . Robotics നേ കുറിച്ച് സുബോധ് സർ ക്ലാസെടുക്കുകയും scratch ൽ കാർ ചലിക്കുന്നതുപോലെ പ്രത്യേക ട്രാക്കിൽ സ‍ഞ്ചരിക്കുന്ന ‌ Trolley Robots നേ പരിചയപ്പെടുകയും ചെയ്തു.അവയുടെ പ്രവർത്തനംദം നിരീക്ഷിക്കുകയും ഞങൾ അതിനേ പ്രവർത്തിപ്പിക്കുകയും ചെയ്തു.ലാബിലെസജ്ജീകരണങ്ങൾ വളരെ ചിട്ടയോടും ക്രമമായും ഉള്ളതായിരുന്നു.പിന്നീട് Design studio യീലേക്കാണ് ഞങ്ങൾ പോയത് അവിടത്തെ കാഴ്ചകൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു 3D printer വഴി നിർമ്മിച്ച കെെപ്പത്തി,വിരലുകൾ ,ഗ്ലാസ്, സ്ക്രു തുടങ്ങിയവയെല്ലാംഞങൾക്കു പുതിയ അനുഭവമായിരുന്നു.3D printer നേ കുറിച്ച് വിഷ്ണു സർ വളരെ വിശദമായി പറഞ്ഞു തരികയും ‌അവിടത്തെ final year students ആയ Joseph,Alvin എന്നിവർ 3D Printing ചെയ്തത് കാണിച്ച് തരുകയും 3DPrinter വഴിഒരു bush ഉണ്ടാക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു.അതിനുശേഷം ‌കൃഷ്ണദാസ് സാർ Artificial inteligence IOT എന്നിവയെക്കുറിച്ച്ക്ലസ് എടുക്കുകയും കുട്ടികൾ തയ്യാറാക്കിയ presentations കാണിക്കുകയും ചെയ്തു.പിന്നീട് വിൽസൺ സറും final year ലെ 2 കുുട്ടികളും ചേർന്ന് mobile app നേ കുറിച്ച് ക്ലാസെടുക്കുകയും mobile app ആയി camera ,calculator ഇവ ഉൾപ്പെടുത്തുന്ന വിധവുംകാണിച്ചുതന്നു.ഞങ്ങൾ ഉണ്ടാക്കിയ mobile app കളിൽ നിന്നു വലിയ വ്യത്യാസമില്ലാതെതന്നെയാണ് അവരും mobileapp കൾ നിർമി‍ച്ചിരിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചു.പിന്നീട് ഞങ്ങൾ ആcampus മുഴുവൻ ചുറ്റിനടന്ന് കാണുകയും ഇത്തരം നല്ല ഒരനുഭവം ഞങ്ങൾക്കുതന്ന അവിടത്തെ അദ്ധ്യാപകരോടും ഞങ്ങളുടെ ടീച്ചേഴ്സിനോടും നന്ദി പറഞ്ഞ് ഏകദേശം 5:00pm മണിയോടെ സ്കൂളിലേക്ക് തിരിക്കുകയും ചെയ്തു.

ലിറ്റിൽകൈറ്റ്സ് സ്കൂൾറേഡിയോ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്ന ആശത്തിലൂന്നി സ്കൂൾ റേഡിയോ 2019 ജനുവരി 1ന് ആരംഭിച്ച കുട്ടി റേഡിയോയുടെ സാങ്കേതികമായ കാര്യങ്ങളെല്ലാം നിർവ്വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.

ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിൻ പി._സി._ജി._എച്ച്._എസ്സ്._ഹൈസ്കൂളിലും 19-01-2019ന്  പ്രകാശനം ചെയ്തു.      ഈ വർഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുകുളം 2019 എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ജനുവരി  19-ാം  തിയ്യതി  പി ടി എ പ്രസിഡന്റ് ശ്രീ. ബെന്നി താഴേക്കാടൻ മാഗസിൻ പ്രകാശനം ചെയ്തു. വെള്ളിക്കുളങ്ങര പള്ളി വികാരി ശ്രീ .ജോൺ പോൾ ഇയ്യന്നം ,വാർഡ് മെമ്പർ ജോയ് കാവുങ്കൽ ,ഹെഡ്മിസ്ട്രസ് ,സ്ക്കൂൾ ലീ‍‍ഡർ എന്നിവർ സംസാരിച്ചു. കൈയെഴുത്ത്‌ മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.

ഡിജിറ്റൽ മാഗസിൻ

  1. ഡിജിറ്റൽ മാഗസിൻ 2019
  2. ഡിജിറ്റൽ മാഗസിൻ 2020
  3. ഡിജിറ്റൽ മാഗസിൻ 2021