പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ സൈക്കിൾ റാലി

നമ്മുടെ വിദ്യാലയങ്ങളിൽ നിന്നും സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ട്&ഗൈഡ്സ്ൻറ പ്രാധാന്യം വളരെ വലുതാണ്, സ്കൗട്ടിങ്ങിനെവ്യത്യസ്തകാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു. സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും.ഞങ്ങളുടെ വിദ്യാലയത്തിൽ7th ഇരി‍ങ്ങാലക്കുട ഗൈഡ് കമ്പനി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഞങ്ങളുടെ കമ്പനിയുടെ ഗൈഡ് ക്യാപ്റ്റൻ എൽസി ടീച്ചറാണ്.32 അംഗങ്ങൾ അടങ്ങുന്ന പട്രോൾ സമ്പ്രദായത്തിലൂടെ സമൂഹത്തിലും വിദ്യാലയത്തിലും മികച്ച സേവനം കാഴ്ച വയ്ക്കുന്നു.

സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ്.പ്രവേശ് ലഭിച്ച്ആ റുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.ദ്വിതീയ സോപാൻ പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസത്തിനു ശേഷമാണ് ദ്വിതീയ സോപാൻ സിലബസനുസരിച്ച്വ വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത്നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക. തൃതീയ സോപാൻ

ദ്വിതീയ സോപാൻ നേടി ഒമ്പതു മാസത്തിനു ശേഷമാണ് തൃതീയ സോപാൻ സിലബസനുസരിച്ച്വ വിവിധ സേവനപ്രവർത്തനങ്ങൾ ക്കുശേഷം ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുക,ചെയ്യും.ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം. പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.രാഷ്ട്രപതി അവാർഡ് സ്കൗട്ടിങ്ങിലുള്ള പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം,രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.രാജ്യ പുരസ്ക്കാർ ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്.

2023 24

അധ്യയന വർഷം പ്രവേശനോത്സവത്തിനു മുന്നോടിയായി, വിദ്യാലയവും പരിസരവും വൃത്തിയാക്കി. ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷത്തൈകൾ നട്ടും, പരിസ്ഥിതി ദിന സന്ദേശമോതി റാലി നടത്തിയും ദിനാചരണം സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ,യോഗ ദിന ആചരണം നടന്നു.കുട്ടികൾക്ക് യോഗയിൽ പരിശീലനം കൊടുത്തു.

ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച്, റാലി അവബോധക്ലാസ് എന്നിവ നടത്തി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തി.ദേശഭക്തിഗാനം മോണോ ആക്ട് എന്നിവ അവതരിപ്പിച്ച് ഗൈഡുകൾ ദേശസ്നേഹംപ്രകടമാക്കി.

ഓണാഘോഷങ്ങളുടെ ഭാഗമായി നിർധനരായവർക്ക് ഓണക്കിറ്റ് നൽകി. ഗൈഡ് അംഗങ്ങൾ ഓണക്കിറ്റ് തയ്യാറാക്കുകയും,അർഹരായവർക്ക് കൈമാറുകയും ചെയ്തു.ഓണക്കോടി പദ്ധതിയിലേക്ക് സംഭാവനയും നൽകി.

ഓണ അവധിയോടനുബന്ധിച്ച് മൂന്ന് ദിവസത്തെ യൂണിറ്റ് ക്യാമ്പ് നടത്തുകയും ഗൈഡുകൾക്ക് പാഠ്യപ്രവർത്തനങ്ങളിൽ പരിശീലനം നൽകുകയും ചെയ്തു.

ഗാന്ധിജയന്തി വിവിധ പ്രവർത്തനങ്ങളാൽ സമുചിതമായി ആചരിച്ചു.ഗാന്ധി ചിത്ര പ്രദർശനം, പെൻസിൽ ഡ്രോയിങ്, ചർച്ച,ക്വിസ് എന്നിവ സ്കൂളിൽ നടത്തി.വയോജനങ്ങൾക്ക് സമൂഹത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാൻ വേണ്ടി വയോജന മന്ദിരം സന്ദർശിച്ചു. അവർക്ക് ആവശ്യമായ ഭക്ഷണം നൽകുകയും,അവരോട് ജീവിതാനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഏവർക്കും ഹൃദ്യമായ നേരനുഭവം സമ്മാനിക്കുവാൻ അതിനു കഴിഞ്ഞു.

പ്രകൃതിയെ മനസ്സിലാക്കുവാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ കുട്ടികളെ ബോധ്യപ്പെടുത്തുവാനുമായി,ചെട്ടിക്കുളം ഫോറസ്റ്റ് നഴ്സറിയിലേക്ക് ഹൈക്ക്നടത്തുകയുണ്ടായി. കുട്ടികൾ പ്രകൃതിയെ കുറിച്ചും, പച്ചിലവള നിർമ്മാണത്തെക്കുറിച്ചും അറിവുകൾ ശേഖരിച്ചു. സംയോജിത കൃഷി രീതിയുടെ മെച്ചങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി. ഗൈഡ് പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഈ അധ്യയന വർഷം വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.

ഗൈഡ്സ് പ്രവർത്തനങ്ങൾ 2022-23

രാജ്യ പുരസ്ക്കാർ അവാർഡിന് അർഹരായത് ഈ വർഷം 8 ഗൈഡ്സ് ആണ്.ജനുവരി ആറാം തീയതി യൂണിറ്റ് വിസിറ്റ് നടത്തി.*

യൂണിറ്റ് വിസിറ്റ്

ഗൈഡ്സ് പ്രവർത്തനങ്ങൾ 2021-22

സ്കൂളിലെ പച്ചക്കറി തോട്ടം: വിദ്യാർത്ഥികൾ ഒഴിവുസമയങ്ങളിൽ സ്കൂളിൻറെ മുറ്റത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തക്കാളി ,വഴുതന ,വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ നട്ടു, നനച്ച്, പരിപാലിച്ച്, വളർത്തി ,ഉപയോഗപ്പെടുത്തി.

*ഔഷധ തോട്ടം :സ്കൂളിൻറെ ഒരുഭാഗത്ത്; തണൽ ഉള്ള സ്ഥലത്ത്, ഇന്നത്തെകാലത്ത് അധികം കാണുവാൻ സാധിക്കാത്ത ഔഷധമൂല്യമുള്ള ബ്രഹ്മി, കറ്റാർവാഴ ,കഞ്ഞുണ്ണി, പനിക്കൂർക്ക, തുളസി ,ആടലോടകം, മുയൽച്ചെവി, തുടങ്ങിയ ധാരാളം ഔഷധ സസ്യങ്ങൾ നട്ടു ,നനച്ചു, വളർത്തി.

*വൃത്തിയാക്കൽ: സ്കൂളിൻറെ പരിസരത്തും അടുക്കളത്തോട്ടത്തിലുമുള്ള പുല്ലുകളും ,കളകളും പറച്ചു വൃത്തിയാക്കി. *പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും പറക്കി കളഞ്ഞ് സ്കൂൾ മുറ്റം പ്ലാസ്റ്റിക് വിമുക്തമാക്കി. *അച്ചടക്കം: അധ്യാപകർ ഇല്ലാത്ത ഒഴിവ് സമയങ്ങളിൽ ഓരോ ക്ലാസുകളിലേക്ക് പോവുകയും കുട്ടികളെ അച്ചടക്കത്തോടെ ഇരുത്തുകയും ചെയ്തു.

*സ്കൂളിലെ ആനുവൽ ഡേ യിൽ മാർച്ചിങിൽ പങ്കെടുക്കുകയും അച്ചടക്കത്തോടെ പ്രവർത്തിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്തു .

*സ്കൂളിലെ വിശേഷദിവസങ്ങളിൽ സ്ക്കൂളിന്റെ ഡിസിപ്ലിൻ ക്രമീകരിക്കുകയും ഇരിപ്പിടങ്ങൾ ക്രമീകരിച്ചു സജ്ജീകരിക്കുന്നതിനായി സഹായിക്കാറുണ്ട് സ്കൂളിന്റെ പരിസരം, പൊതുസ്ഥലങ്ങളും വൃത്തിയാക്കാറുണ്ട്

*ആരോഗ്യസംരക്ഷണം: കോവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിച്ചേരുകയും സ്കൂളിൽ വരുന്ന വിദ്യാർത്ഥികളുടെ ചൂട് പരിശോധിച്ച്, രേഖപ്പെടുത്തുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തു. ഗൈഡ്സ് ലെ രാജ്യ പുരസ്ക്കാർ കുട്ടികൾ അവരുടെ പ്രവർത്തനത്തിന് ഭാഗമായി ഓരോ കുട്ടിയും 50 മാസ്ക് വീതം നിർമ്മിച്ച് ജില്ലയിൽ ഏൽപ്പിക്കുകയും ചെയ്തു

ബിരിയാണി ചലഞ്ച് : വിഷൻ 2026ന്റെ ഭാഗമായി ചാലക്കുടി സബ്ജില്ല നടത്തുന്ന നിർധനനായ ഒരു കുട്ടിക്ക് പാർപ്പിടം പണിതു കൊടുക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി പി സി ജി എച്ച് എസ് ലെ ഗൈഡ്സ് വിദ്യാർഥികൾ സബ് ജില്ലാ തല ബിരിയാണി ചലഞ്ചിൽ പങ്കെടുക്കുകയും അതിൽ നിന്നും സമാഹരിച്ച തുക സബ് ജില്ലയിലേക്ക് കൈമാറുകയും ചെയ്തു ചലഞ്ച് ബിരിയാണി ഫെസ്റ്റ് 2022 ജനുവരി പത്താം തീയതി നടത്തി