പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും ഉൾപ്പെടുന്ന ഒരു ഫിലിം ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപകർ കുഞ്ഞുങ്ങളെ നല്ല സിനിമ തെരഞ്ഞെടുത്ത് കാണിക്കുന്നതിലും അതിനെ വിലയിരുത്തുന്നതിനും നന്മതിന്മകളെ വേർതിരിച്ച് നിരൂപണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നു.മുൻ സംഗീത അധ്യാപിക ശ്രീമതി ഫിലോ ടീച്ചർ ഈണം നൽകി സിസ്റ്റർ ടോംസി രചിച്ച് പൂർവ്വ വിദ്യാർത്ഥിയായ അമൂല്യ പാടിയ മരിയ മാല്യം എന്ന സംഗീത ആൽബം സ്കൂളിൽ പ്രകാശനം ചെയ്തു. ഈ വിദ്യാലയത്തിലെ കുട്ടികളും ഈ സംഗീത ആൽബത്തിൽ പാടിയിട്ടുണ്ട്. മുൻ പിടിഎ പ്രസിഡണ്ട് ശ്രീ ബെന്നി താഴെ കാടന്റെ സംവിധാനത്തിൽ തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികളുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന അനിമേഷനുകൾ യൂട്യൂബിലൂടെ പ്രദർശിപ്പിക്കുന്നു കുട്ടികൾ ഹ്രസ്വചിത്രങ്ങളും തയ്യാറാക്കുന്നുണ്ട്. അനിമേഷനുകൾകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക