സഹായം Reading Problems? Click here


പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(23040 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
Pcghs.jpg
വിലാസം
വെള്ളിക്കുളങ്ങര പി.ഒ,
തൃശ്ശൂർ

വെള്ളിക്കുളങ്ങര
,
680 693
സ്ഥാപിതം07 - 05 - 1954
വിവരങ്ങൾ
ഫോൺ04802740174
ഇമെയിൽpcghsvellikulangara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലഇരിങ്ങാലക്കുട
ഉപ ജില്ലചാലക്കുടി‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം137
പെൺകുട്ടികളുടെ എണ്ണം700
വിദ്യാർത്ഥികളുടെ എണ്ണം837
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻസി.സിസിlലി ടി .ജെ
പി.ടി.ഏ. പ്രസിഡണ്ട്ബെന്നി തഴേക്കാടൻ
അവസാനം തിരുത്തിയത്
23-09-202023040


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
 തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര

1. ആമുഖം 
   കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
2. ചരിത്രം

എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾആവശ്യമായി തോന്നുകയും 1954 മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ പെൺ‍കുട്ടികൾക്കു വേണ്ടിയുളള ഹൈസ്ക്കൂളുംആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.

കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.

3. സൗകര്യങ്ങൾ , ചുറ്റുുപാടുകൾ 
     ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു. വോളി ബോൾ, ഖോ-ഖോ ബാസ്കറ്റ് ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്. 30 അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് , 20 സബ്ജക്ട് ടീച്ചേഴ്സ്, 6 ഭാഷ അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളർക്ക്, രണ്ട് പ്യൂൺ, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ.
4. യാത്രാ സൗകര്യങ്ങൾ
 തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു
5. അദ്ധ്യാപകർ 
ഹൈ സ്ക്കൂൾ അധ്യാപകർ യു. പി. അധ്യാപകർ
1. സി,.സിസിലി ടി .ജെ H M
2. ശ്രീമതി.ആൽഫോ വർഗ്ഗീസ് കണക്ക് 1 ശ്രീമതി മറിയാമ്മ പി ,സി
3 ശ്രീമതി .നിത വർഗ്ഗീസ് കണക്ക് 2.സി. ജാൻസി ടോം
4. സി.ഓമന.എ.എ൯. മലയാളം 3. ശ്രീമതി .ധന്യ.ജോസ്.
5 സി.കൊച്ചുറാണി പി വി മലയാളം 4.സി.ബിങു വി ഒ
6. ശ്രീമതി.ജെയ്മോൾ ജോസഫ്. ഫിസിക്കൽ സയ൯സ് 5.സി. ബെൻസി‍‍
7 ശ്രീമതി എൽസി. പി.ഡി. ഫിസിക്കൽ സയ൯സ് 6.ശ്രീമതി സിജി.കെ.ജെ.
8. ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ് 7. ശ്രീമതി പ്രീതി.പോൾ
9 .ശ്രീമതി ഷൈൻ ജോൺ നാച്യുറൽ സയൻസ് 8 .ശ്രീമതി പ്രി൯സി.സി.ഡി.
10. സി.ആനി കെ കെ സാമൂഹ്യ ശാസ്ത്രം 9 ശ്രീമതി റെക്സി ബൈറസ്
11 സി.റിന എ.കെ സാമൂഹ്യ ശാസ്ത്രം 10 .ശ്രീമതി ജെസു പി.ജെ
11. ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് 11 .ശ്രീമതി ജിഫി ജോയ്
12 .ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് 12 ശ്രീമതി ജിൻസി ജോസ്
13 സി.ബിനോയ് മാത്യു ഹിന്ദി 13 ശ്രീമതി .റെന്നി തോമസ്
14 സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് 14.ശ്രീമതി വിക്സി വർഗിസ്
15.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ
6. പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ
.1960 മുതൽ 1977 വരെ സി.മേരി ആനും  1977മുതൽ 1987 വരെ സി.ജോവിറ്റയും 1987മുതൽ 1997വരെ സി.ഹെർമാസും പ്രധാന അധ്യാപകരായി.1997മുതൽ 2005വരെ സി. സോഫി റോസും 2005മുതൽ 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു.2008 മുതൽ റീനയും 2013മുതൽ2016 വരെ സി. ലിറ്റിൽ ഗ്രേസും ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോൾ ഈ സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. ലിറ്റിൽ തെരേസ് ആണ്.പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഡോക്ടർമാർ, എഞ്ജിനിയർമാർ,‍‍ ജിയോളജിസ്റ്റുകൾ, സാഹിത്യകാരന്മാർ,കലാകാര൯മാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ വോളീ ബോൾ ടീമിലും റെയിൽ വേ ടീമിലും ഈ സ്ക്കൂളിലെ മു൯ താരങ്ങളുണ്ട്. സാഹിത്യ രംഗത്ത് അറിയപ്പെടുന്ന ശ്രീ.കേശവ൯ വെളളിക്കുളങ്ങരയും ഇവിടത്തെ   പൂർവ്വ വിദ്യാർത്ഥിയാണ്. 
      
7.പഠനാനുബന്ധ പ്രവർത്തനങൾ 
 ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ നല്ല രീതിയിൽ ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂൾ പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന് മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു സ്റ്റാഫ് നേഴ്സ് ഇവിടെ ആഴ്ചയിൽ ഒരു ദിവസം വന്ന് കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി അവധിക്കാലത്തും ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും കൈയെഴുത്തു മാസികകൾ ഓരോ ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദർശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തിൽ നടക്കുന്നു. 
           
8.നേട്ടങ്ങൾ
               1986ൽ ബെസ്റ്റ് സ്ക്കൂൾ, ബെസ്റ്റ് എച്ച് എം  എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ് ഈ അവാർഡിന് അർഹയായത്.  2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ ബെസ്റ്റ് ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി. 1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്.  1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.
             ഇന്ത്യൻ ടീമിലേക്കും റെയിൽ വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപന‍ങ്ങളിലേക്ക് കായിക താരങ്ങളെ സംഭാവന ചെയ്യാൻ മാത്രം ഉന്നത നിലവാരം പുലർത്തുന്നതാണ്.ഈ സ്ഥാപനത്തിെ൯െ്റ കായിക തലത്തിലുളള വളർച്ച.  1996-1997ൽ‍ തൃശൂർ ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാർഡ് സ്വന്തമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.   2007ൽ കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തിൽ മികച്ച ഹെഡ്മിസ്ട്രസിനുളള അവാർഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്  ലഭിച്ചു.

കുമാരി ശ്രീഷ ശങ്കർ നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മൽസരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാർ ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്.

2008-09 ,2009-10 വർഷങ്ങളിൽ ചാലക്കുടിഉപജില്ല സ്പോർട്സ് ചാംപ്യന്മാരായി.2009-2010 പ്രവൃത്തി പരിചയമേളയിൽ ഹൈസ്ക്കൂൾ ചാംപ്യന്മാരാവുകയും ഐ.ടി.മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .2018 വരെയും സബ്ജില്ല ചാംബ്യാന്മാരായി തുടരുകയും ചെയ്യുന്നു.2018 ൽ ഈ വിദ്യാലയത്തിലെ ഹാരിയറ്റ് ഷാജൻ നാഷ്ണൽ വോളീബോൾ ചാംമ്പ്യനായി.റവന്യൂ തലത്തിൽ ദേവിക എം.ആർ ,ലക്ഷിമോൾ ഇ.ആർ എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.

2018-19 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായും തെരഞ്ഞെടുക്കപ്പെട്ടു


9. ചരിത്ര പ്രധാനമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ തരു പുഷ്പ സസ്യ ലതാദികളെ കൊണ്ട് അലംകൃതമായ ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന ഒരുകുന്നിന്മുകളിലാണ് പി .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര . ഇവിടെ നിന്നും അധികം അകലെയല്ലാതെയാണ് കാരിക്കടവ് റിസർവ്വ് വനത്തിന്റെ അതിർത്തി പ്രദേശം . മാൻ, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ ഇവിടെ വസിക്കുന്നു. ഈയടുത്ത കാലത്ത് വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച പറമ്പിക്കുളത്തിൽ പെട്ടതാണ് ഈ കാരിക്കടവ് റിസർവ്വ് വനം. അനേകായിരം വിനോദ സഞ്ചാരികളെ മാടി വിളിച്ചു കൊണ്ട് ഇതിന്റെ അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും ‍‍ സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്! ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ വേ ഉണ്ടായിരുന്നു വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് . ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി. വെളളിക്കുളങ്ങരയുടെ മൂന്ന് ഭാഗവും വനങ്ങളാണ്. കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ് പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ, എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം തോളോടു തോളുരുമ്മി സമത്വ ഭാവത്തോടെ വാഴുന്നു.

ഭൗതികസൗകര്യങ്ങൾ

     7-5-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ, 
 • പാചകപ്പുര.
 • ലൈബ്രറി റൂം.
 • സയൻസ് ലാബ്.
 • ഫാഷൻ ടെക്‌നോളജി ലാബ്
 • കമ്പ്യൂട്ടർ ലാബ്.
 • മൾട്ടീമീഡിയ തിയ്യറ്റർ.
 • എഡ്യുസാറ്റ് കണക്ഷൻ.
 • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

2019-20 ലെ പ്രവർത്തനങ്ങൾ

2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :

പ്രവേശനോത്സവം 2018

2018-19 അദ്ധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്...... "വെളിച്ചമാകൂ, വെളിച്ചമേകാൻ" എന്ന ആപ്തവാക്യം കൈകളിലേന്തി പി.സി.ജി.എച്ച്.എസ്സ്.പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം പി.സി.ജി.എച്ച്.എസ്സീൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ.ബെന്നി താഴേക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ് സ്വാഗതം അർപ്പിച്ചു‌.വാർഡ് മെമ്പർശ്രീ.എ.കെ പുഷ്പാകരൻ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സിസ്റ്റർ.സിസി പോൾ , ആൽഫോ ടീച്ചർ, എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു.മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...അദ്ധ്യപകർ നൽകിയ സമ്മാനങ്ങളുമായിപുതിയ ക്ലാസ് മുറികളിലേക്ക് യാത്രയായി...


പാഠ്യേതര പ്രവർത്തനങ്ങൾ

 • ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • പരിസ്ഥിതി ക്ലബ്ബ്
 • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

. ലിറ്റിൽ കൈറ്റ്സ് . റെഡ് ക്രോസ്

വഴികാട്ടി