പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ നല്ല രീതിയിൽ ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂൾ പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന് മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു സ്റ്റാഫ് നേഴ്സ് ഇവിടെ ആഴ്ചയിൽ ഒരു ദിവസം വന്ന് കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി അവധിക്കാലത്തും ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും കൈയെഴുത്തു മാസികകൾ ഓരോ ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദർശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തിൽ നടക്കുന്നു.

English Club

2023-2024

The first official gathering of the members of English club of P.C.G.H.S Vellikulangara was held on 29th July 2023. The meeting started at 1:15 pm in class X A, under the guidance of the English teachers. Senior English teacher Smt. Hila Joseph announced the motto of the club - "Enhance English Language. She instructed the students to participate actively in the club activities. Then, class wise leaders were selected, and from them the president, vice president secretary and joint secretary of the club were elected. Kum. Sethulakshmi A B of X B was elected as the President, Kum. Najiha Nizah K S of IX A as the Secretary, and Kum.Jewel Maria Jijo of VI A Joint secretary.

Monthly Activities DoneMonthly Activities Done

June - Environment Day Speech, PreparedWall Magazine .

July - Introduced English Writers, Presented a Radio drama as part of reading week.

August - Standard 9 released their class magazine " Aspire Zone ", Presented a cricket match based skit and its Commentry

September - Card making for TEACHERS DAY, Presented English Skit, Poetry recitation competition conducted

October - Story Writing competition, Essay Writing competition conducted.

November - Choreography of the poem Song of a dream, Presented the skit " Breaking News".


wildlife sanctuary visit (Oct.7)

കാടിനെ കൂടുതൽ അറിയാനുള്ള വലിയ ആഗ്രഹത്തോടെ വന്യജീവിവാരത്തോട് അനുബന്ധിച്ച് ഒക്ടോബർ ഏഴാം തീയതി എട്ടാം ക്ലാസിലെ 59 വിദ്യാർത്ഥിനി വിദ്യാർത്ഥികളും 5 സ്റ്റാഫ് അംഗങ്ങളും ചിമ്മിനി വന്യജീവി സങ്കേതത്തിൽ സന്ദർശനം നടത്തി. കവല ഫോറസ്റ്റ് ഓഫീസർ ശ്രീ ഷാജഹാൻ സാറിന്റെയും ടീമിന്റെയും നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. രാവിലെ 11 മണിയോടെ എത്തിച്ചേർന്ന സംഘത്തിന് ശ്രീ രഞ്ജിത്ത് സർ വിജ്ഞാനപ്രദമായ ക്ലാസ് നൽകി. ആന വിശേഷങ്ങൾക്ക് പ്രാധാന്യം കൊടുത്ത സാറിന്റെ ക്ലാസ്സിൽ നിന്നും കാട്ടിലെ എൻജിനീയർ ആണെന്ന് വിശേഷിപ്പിക്കാവുന്ന ആന keystone species കൂടിയാണ് എന്ന പുതിയ അറിവ് കിട്ടി. സ്വന്തം പിണ്ഡം കൊടുത്തുകൊണ്ട് കുഞ്ഞിന് ചോറൂണ് നടത്തുന്നതിലൂടെ അമ്മയാന കുഞ്ഞിന് ഉപകാരപ്രദമായ ബാക്ടീരിയ നൽകുകയാണ് ചെയ്യുന്നത് എന്ന് സർ കൂട്ടി ചേർത്തു.പ്രകൃതി മനോഹരമായ കാടിന്റ ഭംഗി ആസ്വദിച്ച് ചിമ്മിനി ഡാമിന്റെ പരിസരപ്രദേശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ച് വൈകിട്ട് 3.30ന് ഒരുപാട് കാടറിവുകൾ നേടി കൂടുതൽ ഉണർവോടെ എല്ലാവരും തിരിച്ചെത്തി.

ചിത്രരചന മത്സരം

      വന്യജീവി വാരത്തോട് ബന്ധപ്പെട്ട് ഒക്ടോബർ 10 ന് ചിത്രരചന മത്സരം നടത്തി.

ശുചീകരണ പ്രവർത്തനങ്ങൾ:

      ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൂളിലേക്ക് വരുന്ന റോഡിന്റെ ഇരുവശങ്ങളും വെറ്റിനറി ഹോസ്പിറ്റൽ പരിസരവും അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വൃത്തിയാക്കി.