പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഓൾ കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ്
District sub junior volleyball. Winners
District junior volleyball runners


കായികാദ്ധ്യാപിക.ശ്രീമതി .ലി൯സി.ജോസഫ്ി ന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ഉപജില്ലാകായികമേളയിലും റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു.1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.പകർച്ച വ്യാധിക്കെതിരെ യുള്ള  എല്ലാ മാനദണ്ഡങ്ങളും  പാലിച്ചുകൊണ്ട്  കുട്ടികൾക്കായി വോളിബോൾ ,ഖൊ ഖൊ എന്നീ  മത്സര ഇനങ്ങളിലായി കൊച്ചിംഗ് ക്യാമ്പ്  സംഘടിപ്പിക്കുകയും അസോസിയേഷൻ തലത്തിൽ  മത്സരത്തിൽ പങ്കെടുക്കുകയും ജൂനിയർ മിനി ടീമുകൾ ഒന്നാം സ്ഥാനവും  സബ്ജൂനിയർ ടീമിന്  നാലാം സ്ഥാനവും  റവന്യു ജില്ലയിൽ കരസ്ഥമാക്കി . മിനി ടീമിൽ   7 കുട്ടികൾക്കും  സംസ്ഥാന തലത്തിൽ  പങ്കെടുക്കാൻ അവസരം ലഭിച്ചു.

ഈ വർഷത്തെ ജില്ല വോളിബോൾ മത്സരത്തിൽ പ്രസിന്റേഷൻ ടീമുകൾ തിളക്കമാർന്ന വിജയം നേടി സബ്ജൂനിയർ ,ജൂനിയർ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ചു. സബ്ജൂനിയർ വിഭാഗത്തിൽ ഐശ്വര്യ കെ എൽ, ഐറിൻ സെബാസ്റ്റ്യൻ ,ജിയ എം ജെ ,കരോളിൻ എം ജോജി ,ജൂനിയർ വിഭാഗത്തിൽ അൻസ ജോൺസൺ എന്നിവർ സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കുവാൻ അർഹരായി .കായിക രംഗത്തേക്ക് മികവുറ്റ താരങ്ങളെ വാർത്തെടുക്കുന്നതിനായി വിവിധ ക്യാമ്പുകൾക്ക് ഈ വിദ്യാലയം നേതൃത്വം നൽകുന്നു