പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം റിപ്പോർട്ട് 2021-22

2021 നവംബർ ഒന്നിന് ഒന്നര വർഷത്തിനു ശേഷം പി സി ജി എച്ച് എസ് വിദ്യാലയ മുറ്റം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി. അധ്യാപകരും മാതാപിതാക്കളും PTA,MPTA പ്രതിനിധികളും ചേർന്ന് കളിമുറ്റം ഒരുക്കൽ വിജയപ്രദമായും സന്തോഷത്തോടെയും കൂട്ടായ്മയിലും പൂർത്തിയാക്കി.നവംബർ ഒന്നിന് കുട്ടികളെ വരവേൽക്കുന്നതിന് മുന്നോടിയായി ക്ലാസ്സ് മുറികളും വിദ്യാലയവും പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ചു. അതിനായി അധ്യാപകരും മാതാപിതാക്കളും ഒരുമയോടെ കൈകോർത്തു. നവംബർ ഒന്നാം തീയതി രാവിലെ 9 മണി മുതൽ വിദ്യാർഥികളെ വരവേൽക്കാനായി ഹെൽത്ത് കമ്മിറ്റി അംഗങ്ങളും അധ്യാപകരും വിദ്യാലയ മുറ്റത്ത് അണിനിരന്നു.തുടർന്ന് 10 മണിക്ക് 2021 പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിൻ ഏവർക്കും സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡൻറ് ശ്രീ സുമേഷ് കെ പി യോഗത്തിന് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ശ്രീമതി സജി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതുതായി വന്ന കുട്ടികൾക്ക് പിടിഎ പ്രസിഡൻറ് ശ്രീ സുമേഷ് കെ പി പൂക്കളും പട്ടങ്ങളും നൽകി സ്വീകരിച്ചു സ്കൂൾ മാനേജർ റവ.സി ലിസാ മേരി വൈസ് പ്രസിഡന്റ് ശ്രീ ബെന്നി താഴേക്കാടൻ, ശ്രീമതി ജെയ്മോൾ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അന്നേ ദിനം എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിൻ മധുരപലഹാരങ്ങൾ വിതരണം ചെയ്തു തുടർന്ന് MPTA പ്രതിനിധി ശ്രീമതി നീതു സജി ഏവർക്കും നന്ദി അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു